സുധിയേട്ടാ എനിക്ക് തീരെ വയ്യ. വല്ലാത്തൊരു തലചുറ്റലും ശർദ്ദിക്കാൻ വരവ്. കുറച്ചുദിവസമായി ഇതെല്ലാം എനിക്ക് തോന്നാൻ തുടങ്ങിയിട്ട്. നിങ്ങൾ ഇവിടെ പുസ്തകം വായിച്ചു കൊണ്ടിരുന്നു അരുതാത് ഒന്നും സംഭവിക്കരുത് എന്നാണ് എന്റെ പേടി. എന്തായാലും നമുക്ക് ഹോസ്പിറ്റലിൽ പോയി വരാം കോവിഡ് കാലമായതുകൊണ്ട് തന്നെ ഹോസ്പിറ്റലിൽ അധികമാരും തന്നെയില്ല. നഴ്സു വന്ന പേര് വിളിച്ചപ്പോൾ ആണ് ഞാൻ ഉള്ളിലേക്ക് കയറിയത് ഞങ്ങളെ കണ്ടതോടെ മുന്നിലിരിക്കുന്ന റിപ്പോർട്ട് കണ്ടോ ഡോക്ടർ ചിരിച്ചു. നിങ്ങൾ ഗർഭിണിയാണ് 40 വയസ്സ് ആകുന്നതല്ലേ ഉള്ളൂ കുഴപ്പമില്ല മരുന്നുകൾ കൃത്യമായി കഴിച്ചാലും വേറെ പ്രശ്നങ്ങളൊന്നും തന്നെയില്ല നിങ്ങൾ വളരെ ഹെൽത്തിയാണ്.
ഞാൻ മനസ്സിൽ പേടിച്ച കാര്യം തന്നെ സംഭവിച്ചു. വളരെ സന്തോഷത്തോടെ അപ്പുറത്തിരിക്കുന്ന സുധിയേട്ടനെ കണ്ടപ്പോൾ എനിക്ക് ശരിക്കും ദേഷ്യമാണ് തോന്നിയത് വീട്ടിലെത്തിയത് ഡോക്ടർ പറഞ്ഞ മരുന്നിന്റെ എല്ലാ കടലാസും ഞാൻ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഇനി എങ്ങനെ ഞാൻ എന്റെ മോന്റെ മുഖത്തുനോക്കും അവൻ 20 വയസ്സായി ഈ സമയത്ത് ഞാൻ ഗർഭിണിയാണെന്ന് അറിഞ്ഞാൽ അവനെങ്ങനെയാണ് പ്രതികരിക്കുക എന്തായാലും അവൻ അമ്മയുടെ വീട്ടിൽ അല്ലേ ഞാൻ അമ്മയെ വിളിച്ച് പറയാം അമ്മ പറഞ്ഞോളൂ. നീ ഭയപ്പെടുന്ന പോലെ ഒന്നും സംഭവിക്കില്ല. ചേട്ടൻ സമാധാനപ്പെടുത്തി. അമ്മയോട് പറഞ്ഞപ്പോൾ അമ്മയ്ക്ക് വളരെയധികം സന്തോഷമായി അമ്മ തന്നെ അവനോട് പറയാം എന്ന് പറയുകയും ചെയ്തു.
സമയത്തിനുശേഷം അമ്മ പിന്നെയും വിളിച്ചു. മോൻ വീട്ടിലേക്ക് പോന്നിട്ടുണ്ട് എന്നും ഫോൺ എടുക്കാൻ അവൻ മറന്നു പോയതാണെന്ന് വിളിച്ചു പറയാനായി അമ്മ വിളിച്ചതായിരുന്നു. അവൻ വരുന്നത് വരെ എനിക്ക് ഭയമായിരുന്നു വന്നാൽ എന്തായിരിക്കും പറയുക അമ്മയോട് വെറുപ്പാകുമോ എന്നല്ലാമായിരുന്നു എന്റെ ഭയം അവന്റെ വണ്ടിയുടെ ശബ്ദം കേട്ടതോടെ മുന്നിൽ പോയി നിന്നു എന്നാൽ എന്നെ കണ്ടതും അവൻ എന്നിൽ നിന്നും ഒരു അകലം പാലിച്ചേ മുകളിലേക്ക് കയറി പോവുകയും ചെയ്തു മാസ്ക് വച്ചിരുന്നത് അതുകൊണ്ടുതന്നെ അവന്റെ മുഖഭാവം എനിക്ക് മനസ്സിലാക്കാൻ സാധിച്ചില്ല.
സങ്കടം സഹിക്കാൻ കഴിയാതെ ഞാൻ റൂമിലേക്ക് ഓടി. സുധിയേട്ടാ നമുക്ക് കുഞ്ഞിനെ വേണ്ട കണ്ടില്ലേ എന്റെ മോൻ എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല. എന്നാൽ കരഞ്ഞു കൊണ്ടിരുന്ന എന്റെ മുഖം ഉയർത്തി മോൻ ചോദിച്ചു അമ്മ എന്തിനാണ് കരയുന്നത് ഞാൻ കുറെ നാളായി കാത്തിരുന്ന ഒരു സന്തോഷമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത് ഞാൻ വളരെ സന്തോഷവാനാണ് ഒരു അനിയത്തിയോ അനിയനോ ഉണ്ടാകാൻ എത്ര കാലമായി ഞാൻ ആഗ്രഹിക്കുന്നു. ഇപ്പോഴാണ് അത് നടന്നത്.
ഇനി അമ്മ ഈ വീട്ടിലെ ഒരു ജോലിയും ചെയ്യേണ്ട എല്ലാ കാര്യങ്ങളും ഞാനും അച്ഛനും കൂടി നോക്കിക്കോളാം. അമ്മയ്ക്ക് മുഴുവൻ റസ്റ്റ് ആണ് ഇനി മുതൽ. അവന്റെ സന്തോഷ കണ്ടപ്പോൾ എനിക്ക് ശരിക്കും സന്തോഷമായും പുറത്തേക്ക് പോകാനിരുന്ന സുധി ഏട്ടനോട് ഞാൻ പറഞ്ഞു അതെ ഡോക്ടർ പറഞ്ഞ മരുന്നുകൾ മേടിക്കണം. അതൊക്കെ ഞാൻ വേടിക്കാം നിനക്ക് ഇപ്പോൾ ഈ കുഞ്ഞിനെ വേണ്ട അല്ലേ. ഞാൻ അങ്ങനെയൊന്നും പറഞ്ഞില്ലല്ലോ. അച്ഛൻ ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി അപ്പോൾ മകൻ അവിടെ നിന്നും വിളിച്ചു പറയുന്നുണ്ടായിരുന്നു. അമ്മയെ കുളിക്കാൻ വെള്ളം ഞാൻ വെച്ചിട്ടുണ്ട് പോയി കുളിച്ചോളൂ.