ആയുധവുമായി വന്ന മോഷ്ടാവിനെ അതിസാഹസികമായി കീഴ്പ്പെടുത്തി ഒരു പെൺകുട്ടി.

ആയുധവുമായി വന്ന മോഷ്ടാവിനെ അതിസാഹസികമായി കീഴ്പ്പെടുത്തി ഈ പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം ധീരതയുടെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് ഈ പെൺകുട്ടി തന്റെ ഫോൺ മോഷ്ടിക്കാൻ വന്ന ആളുകളെ വളരെ ധൈര്യത്തോടെ തന്നെ കീഴ്പ്പെടുത്തിയിരിക്കുകയാണ് പഞ്ചാബിലുള്ള 15 വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടി. വളരെ മൂർച്ചയുള്ള ആയുധം കൊണ്ട് ഫോൺ പിടിച്ചു വാങ്ങാൻ ശ്രമിക്കുന്ന ആൾക്ക് മുൻപിൽ അതിസാഹസികമായി പ്രതിരോധിച്ച് തന്റെ ഫോൺ പിടിച്ചെടുക്കുകയാണ് പെൺകുട്ടി.

   

ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടയിലാണ് ബൈക്കിൽ വരുന്ന രണ്ടുപേർ ഈ പെൺകുട്ടിയുടെ നേരെ ആക്രമിച്ച ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചത് നിമിഷങ്ങളോളം പെൺകുട്ടി യുവാവുമായി മൽ പിടുത്തം നടത്തുന്നതിന്ടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു വൈകാതെ സമീപത്തേക്ക് ആളുകൾ ഓടിയെത്തുകയും അക്രമിയെ പിടിച്ചിരിക്കുന്ന വീഡിയോയിൽ കാണാം.

താഴെവീണ ഫോൺ പെൺകുട്ടിയെ തിരികെ വരുന്നതും വീഡിയോയിൽ കാണാം സംഭവത്തെക്കുറിച്ച് പറയുമ്പോൾ പെൺകുട്ടിയുടെ വാക്കുകളിൽ ധീരത തെളിഞ്ഞു നിൽക്കുന്നു ഫോൺ തട്ടിയെടുത്തു എന്ന് മനസ്സിലാക്കിയ ഉടൻതന്നെ ബൈക്കിന് പിന്നാലെ ഓടുകയും യുവാവിന്റെ ഷർട്ടിൽ പിടിക്കുകയും നിർത്തുകയും ആയിരുന്നു.

വിടില്ല എന്ന് തോന്നിയതോടെ യുവാവ് തിരിച്ച് ആക്രമിക്കാൻ തുടങ്ങി പക്ഷേ പിടിവിടാതെ അവൾ അയാളെ പിടിച്ചു കൊണ്ടിരുന്നു. ആ ശബ്ദം കേട്ടാണ് അടുത്തു നിന്നിരുന്ന ആളുകളെല്ലാം ഓടിക്കോടിയത്. സംഭവത്തെ തുടർന്ന് പരിക്ക് പറ്റിയ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു മോഷ്ടാവിനെ പോലീസിനെ കൈമാറുകയും ചെയ്തു നിരവധി ആളുകളാണ് പെൺകുട്ടിയുടെ ധീരതയെയും ആശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *