ഒരാളുടെ വേഷവും ജോലിയും കണ്ട് നമ്മൾ വിലയിരുത്താൻ പാടില്ല എന്ന് പറയുന്നത് എത്രയോ ശരിയാണ് സമൂഹത്തിൽ നല്ല വസ്ത്രങ്ങൾ അണിഞ്ഞ് നല്ല രീതിയിൽ ജീവിക്കുന്നവരുടെ സ്വഭാവം ഒരിക്കലും മനുഷ്യ നന്മയ്ക്ക് ചേരുന്നതാകില്ല എന്നാൽ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി കഷ്ടപ്പെടുന്നവർക്ക് മനസ്സ് നിറയെ സ്നേഹവും കരുതലും മാത്രമായിരിക്കും നമ്മൾ പലപ്പോഴും അതിനെ തെറ്റിദ്ധരിച്ച് ആയിരിക്കും ചിത്രീകരിക്കപ്പെടാറുള്ളത്. കാഴ്ചയിൽ വളരെ മോശപ്പെട്ട ജീവിതം നയിക്കുന്നവർ ആണെങ്കിലും അവരെല്ലാം മനസ്സിൽ വളരെയധികം നന്മയുള്ളവരായിരിക്കും അതിന് ഉത്തമ ഉദാഹരണമാണ് ഈ ചെറുപ്പക്കാരൻ.
ബാംഗ്ലൂരിലെ ഒരു സ്ഥലത്ത് അമ്മയും സഹോദരിയും ഉള്ള ചെറിയ കുടുംബത്തെ പാനി പൂരി വിറ്റ് ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ് ആ ചെറുപ്പക്കാരൻ. അതുപോലെ ഒരു ദിവസം ജോലി ചെയ്യുന്ന സമയത്തായിരുന്നു അത് സംഭവിച്ചത് സ്കൂളുകൾ വിട്ട് ഒരു പെൺകുട്ടി സൈക്കിളിന്റെ മുൻപിൽ ബാഗുകൾ വെച്ച്സൈക്കിൾ തള്ളിക്കൊണ്ട് പോകുന്നത് ആ യുവാവ് കണ്ടു.അവിടെനിന്ന് എല്ലാവരും തന്നെയാ പെൺകുട്ടിയെ നോക്കുന്നത് കണ്ടു അതുകൊണ്ടാണ് ആ യുവാവ് നോക്കി പോയത് പെൺകുട്ടികളുടെ വസ്ത്രം കീറിയിരിക്കുന്നത് .
അപ്പോഴാണ് ആ യുവാവ് ശ്രദ്ധിച്ചത് സൈക്കിളിൽ നിന്നും വീണതോ മറ്റോ ആയിരിക്കാം പെൺകുട്ടിയുടെ വസ്ത്രം കീറി പോയതിന് കാരണം. ഉടനെ തന്നെ ആ പെൺകുട്ടിയുടെ അടുത്തേക്ക് ഓടിച്ചെന്ന് നിൽക്കാൻ ആവശ്യപ്പെട്ടു. ആ പെൺകുട്ടി യുവാവിനെ കണ്ടതോടെ പെട്ടെന്ന് ഭയപ്പെടുകയാണ് ചെയ്തത് ഉടനെ തന്നെ സഹോദരിയെ വിളിച്ചു ജാക്കറ്റ് എടുത്തു കൊണ്ടുവരാൻ പറഞ്ഞു അത് പ്രകാരം അനിയത്തി അതുകൊണ്ട് വരികയും കുട്ടിക്ക് അത് കൊടുക്കുകയും വീട് വരെയും കൂടെ പോകാനായി അനിയത്തിയോട് ആവശ്യപ്പെടുകയും ചെയ്തു.
തനിക്കും ഒരു അനിയത്തി ഉള്ളതുകൊണ്ട് അതേ പ്രായത്തിലുള്ള പെൺകുട്ടികളെ മനസ്സിലാക്കാനുള്ള കഴിവ് ആ യുവാവിന് ഉണ്ടായിരുന്നു ആ പെൺകുട്ടി വീട്ടിൽ അച്ഛനോട് അമ്മയോടും കാര്യമെല്ലാം പറയുകയും എല്ലാവരും പിറ്റേദിവസമായി അവനെ കാണാനായി വരുകയും ചെയ്തിരുന്നു സന്തോഷം അത്രയും അധികമായിരുന്നു. താൻ തന്നെ അനിയത്തിയോട് ചെയ്യേണ്ട കാര്യം മാത്രമാണ് ഈ പെൺകുട്ടിയോട് ചെയ്തത് എന്ന് ആ യുവാവ് അവരോട് മറുപടിയും പറഞ്ഞു.