ആശുപത്രിയുടെ പുറത്ത് രാത്രി ഉറങ്ങാതെ കുഞ്ഞിനെ താരാട്ട് പാടി ഉറക്കുന്ന ട്രാഫിക് പോലീസ് ഹോം ഗാർഡ്.

ആശുപത്രിയുടെ പുറത്ത് രാത്രി കുഞ്ഞിനെ താരാട്ട് പാടി ഉറക്കുന്ന ട്രാഫിക് പോലീസിന്റെ ഹോം ഗാർഡ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന സംഭവമാണ് ആശുപത്രിയുടെ പുറത്തുകൂടി ഒരു കുഞ്ഞിനേയും തോളിൽ ഇട്ട താരാട്ട് പാടി ഉറക്കുന്ന ഒരു ഹോം ഗാർഡിന്റെ വീഡിയോ ഇത് സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ എന്താണ് സംഭവം എന്ന് അന്വേഷണത്തിനായി എല്ലാവരും കായംകുളത്താണ് സംഭവം നടക്കുന്നത്. അപകടം സംഭവിച്ച മാതാവിനെയും അമ്മയെയും ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ.

   

അവരുടെ കുട്ടിയെ അന്ന് രാത്രി നോക്കാൻ ഏറ്റെടുത്ത് ട്രാഫിക് പോലീസിലെ ഹോം ഗാർഡ് ചിത്രങ്ങളാണ് ഇത്. ദേശീയപാതയിൽ വച്ചുണ്ടായ അപകടത്തിൽപ്പെട്ടവരെ കായംകുളത്തേക്ക് ആശുപത്രിയിൽ എത്തിയതായിരുന്നു എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പരിക്ക് ഒന്നും സംഭവിക്കാതെ ആ കുഞ്ഞു മാത്രം ബാക്കിയായി ആ കുഞ്ഞിനെ ആര് നോക്കും എന്ന് ആലോചിച്ചു നിന്നപ്പോഴാണ് ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞ് ഹോം ഗാർഡ് മുന്നിൽ വരുന്നത്.

അദ്ദേഹം രാവിലെ ഒരു മണി മുതൽ പരിക്കേറ്റവരുടെ ബന്ധുക്കൾ വരുന്നത് വരെ ആ കുട്ടിയെ നോക്കുകയായിരുന്നു പുലർച്ചെ ആറുമണിയെല്ലാം ആയപ്പോഴാണ് അപകടത്തിൽ ആയവരുടെ ബന്ധുക്കൾ എല്ലാം വന്നു തുടങ്ങിയത്. അതുവരെ ആ കുട്ടിക്ക് ഒരു കുറവും വരുത്താതെ അയാൾ നോക്കി ഈ ദൃശ്യം എടുത്തത് അവിടെയുള്ള ഒരു പ്രവർത്തകൻ തന്നെയാണ് .

അദ്ദേഹം പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ ഇട്ടതിനുശേഷം ആണ് വൈറലായി മാറിയത് കുട്ടിയുടെ നിർത്താതെയുള്ള കരച്ചിൽ മാറ്റാൻ വേണ്ടിയാണ് തോളിൽ ഇട്ടുകൊണ്ട് താരാട്ട് പാട്ട് പാടിയും കളിപ്പിച്ചും പതിയെ കുട്ടിയെ ഉറക്കിയത് എന്നാൽ ഇതിനിടയിൽ ദൃശ്യങ്ങൾ പകർത്തുന്നത് ഒന്നും തന്നെ അയാൾ കാണുന്നില്ല ആയിരുന്നു. രാവിലെ ബന്ധുക്കൾ കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു. വീഡിയോ വൈറലായതോടെ എല്ലാവരും അദ്ദേഹത്തെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *