കോളേജിലേക്കുള്ള ബസ് ഇറങ്ങിയതിനു ശേഷം നടക്കുകയായിരുന്നു ലക്ഷ്മി. അപ്പോഴായിരുന്നു തന്നെ കൂട്ടുകാരി മാളവിക സ്കൂട്ടി യുമായി അവളുടെ അടുത്ത് വന്ന് നിന്നത് രണ്ടുപേരും കോളേജിലേക്ക് ഒരുമിച്ച് പോയി അപ്പോഴേക്കും അവരുടെ കൂട്ടുകാരെല്ലാവരും മുന്നിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു എന്താണ് ഇവർ നിൽക്കുന്നത് എന്ന് അന്വേഷിച്ചപ്പോഴാണ് ക്ലാസിലെ ആരതിയുടെ പിറന്നാളാണ് അന്നത്തെ ദിവസം എല്ലാവരും ഉച്ചയ്ക്ക് അവളുടെ വീട്ടിലേക്ക് ചോറുണ്ണാൻ വേണ്ടി പോകുന്നുണ്ട് അതിനുവേണ്ടിയാണ് എല്ലാവരും നിൽക്കുന്നത്. ലക്ഷ്മിക്ക് പെട്ടെന്ന് പോകണം എന്നൊരു ചിന്തയാണ് ആദ്യം തോന്നിയത്.
എല്ലാവരും ചേർന്ന് അവൾക്ക് ഗിഫ്റ്റ് വാങ്ങുന്നതിനു വേണ്ടി പൈസ പിരിക്കുകയായിരുന്നു ലക്ഷ്മി തന്റെ കയ്യിലേക്ക് നോക്കി ആകെ 20 രൂപ മാത്രമേ അവളുടെ കൈവശമുണ്ടായിരുന്നുള്ളൂ. അതും അമ്മ മറ്റു വീടുകളിൽ പണിയെടുത്ത് ഉണ്ടാക്കിയത് ലക്ഷ്മിക്ക് എപ്പോഴും സങ്കടമായിരുന്നു തന്നെ കൂട്ടുകാരികൾ എല്ലാവരും നല്ല ജീവിതം നയിക്കുന്നവരാണ്. താൻ മാത്രമായിരുന്നു അവരെക്കാൾ ഒരുപാട് കഷ്ടതയിൽ കഴിയുന്നത് പക്ഷേ അതൊന്നും തന്നെ മാളവിക അല്ലാതെ മറ്റാർക്കും അറിയില്ല. കൂട്ടുകാർക്ക് എല്ലാവർക്കും താനൊരു പ്രിയപ്പെട്ടവൾ ആയതുകൊണ്ട് ലക്ഷ്മി ആരോടും അത് പറഞ്ഞില്ല .
ആരതിയുടെ വീട്ടിലേക്ക് എത്തിയപ്പോഴായിരുന്നു അത്രയും വലിയൊരു വീട് ലക്ഷ്മി ആദ്യമായി കാണുന്നത് അവിടെ വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പി വെച്ചപ്പോഴും അതൊന്നും കഴിക്കാൻ പോലും കഴിയാതെയാണ് ലക്ഷ്മി ഇരുന്നിരുന്നത് അതിനിടയിലാണ് പെട്ടെന്ന് മാളവിക കൂട്ടുകാരോട് പറഞ്ഞത് അടുത്തത് നമ്മുടെ ലക്ഷ്മിയുടെ പിറന്നാളാണ് ഇതുപോലെ അവളുടെ വീട്ടിലേക്ക് നമുക്ക് പോകേണ്ട എല്ലാവരും വലിയ സന്തോഷത്തോടെയും പോകണമെന്ന് പറഞ്ഞപ്പോൾ ലക്ഷ്മിയുടെ നെഞ്ച് നീറി പോയി എങ്ങനെയാണ് ആ ചെറിയ വീട്ടിലേക്ക് ഇവിടെ എല്ലാവരെയും കൊണ്ടുപോവുക. വീട്ടിലേക്ക് വന്ന് അമ്മയോട് കാര്യങ്ങൾ പറഞ്ഞപ്പോൾ അമ്മയ്ക്കും വലിയ സങ്കടമായി.
എങ്ങനെയാണ് നമുക്കെല്ലാം ചെയ്യാൻ കഴിയുക നമുക്ക് അതിനുള്ള ഭാഗ്യമൊന്നുമില്ല മോളെ. ലക്ഷ്മിക്ക് വളരെ സങ്കടമായി പിറന്നാൾ ദിവസം ലക്ഷ്മി കോളേജിലേക്ക് പോയില്ല കൂട്ടുകാരികളെ കാണാൻ അവൾക്ക് മടിയായിരുന്നു അമ്മയാണെങ്കിൽ അവളെ നിർബന്ധിക്കാനും പോയില്ല. അമ്മ ജോലിക്ക് പോയി കഴിഞ്ഞതിനുശേഷം പുറത്തേക്കിറങ്ങി കുറച്ചുസമയം കഴിഞ്ഞപ്പോൾ ഒരു വണ്ടി നിറയെ കുറെ കുട്ടികൾ അവളുടെ വീടിനു മുന്നിലായി വന്നിറങ്ങി നോക്കിയപ്പോൾ തന്നെ കൂട്ടുകാരായിരുന്നു .
അവരെല്ലാം ചേർന്ന് ലക്ഷ്മിയോട് വേഗം റെഡിയാകാൻ പറഞ്ഞു എങ്ങോട്ടാണ് പോകുന്നത് എന്ന് അവൾക്കറിയില്ലായിരുന്നു കൊണ്ട് എല്ലാവരോടും ചോദിച്ചപ്പോഴും അവർ ആരും തന്നെ മറുപടി പറഞ്ഞില്ല ഒരു വലിയ വീടിന്റെ മുന്നിലായിരുന്നു അവസാനം വണ്ടി നിന്നത് എല്ലാവരും അവളുടെ പുറത്തിറങ്ങാൻ പറഞ്ഞു ഇറങ്ങിയപ്പോഴാണ് തന്റെ കോളേജുകൾ മുഴുവൻ ആ വീടിന്റെ ചുറ്റും ഉണ്ടായിരുന്നു കൂടെ തന്നെ അമ്മയും. അവൾ അമ്മയുടെ അടുത്തേക്ക് പോയി നിന്നു അപ്പോൾ കോളേജിന്റെ പ്രിൻസിപ്പൽ പറഞ്ഞു.
പിറന്നാൾ ആശംസകൾ ലക്ഷ്മി ഇത് നിന്റെ കൂട്ടുകാരൻ നിനക്ക് തന്ന സമ്മാനമാണ്. അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല തന്റെ കൂട്ടുകാരെയും നിറം കണ്ണുകളോടെ അവൾ നോക്കിയപ്പോൾ കൂട്ടുകാരെല്ലാവരും തന്നെ കരയുകയായിരുന്നു തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ ആർക്കുവേണ്ടി വിട്ടുകൊടുക്കാൻ അവർ തയ്യാറല്ലായിരുന്നു അവളുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കിയിട്ടാണ് അവൾക്ക് ജീവിതത്തിൽ കിട്ടാവുന്ന ഇത്രയും വലിയ ഒരു സമ്മാനം അവർ നൽകിയത്. അമ്മയുടെയും കൂട്ടുകാർക്കും ഒപ്പം അവളുടെ പുതിയ വീട് ആയ ലക്ഷ്മി ഭവനത്തിലേക്ക് സന്തോഷത്തോടെ അവർ കയറി.