അമ്മയേക്കാൾ വലിയ അന്നദാതാവ് വേറെയില്ല. വിശപ്പിന്റെ വിളിയും ആദ്യം തിരിച്ചറിയാൻ ഒരു അമ്മ മനസ്സിനെ സാധിക്കൂ.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് ഈ അമ്മയെയാണ്. വിശന്ന് തോലുമായി നിൽക്കുന്ന നടക്കാൻ പോലും സാധിക്കാത്ത തെരുവ് നായക്ക് ബാലു വാങ്ങി ഒഴിച്ച് നൽകുന്ന അമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. നമ്മളെല്ലാം വീട്ടിൽ ഒരുപാട് സ്നേഹത്തോടെ മൃഗങ്ങളെ വളർത്തുന്നവർ ആയിരിക്കും എന്നാൽ തെരുവുകളിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാൻ സാധിക്കാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന എത്രയോ മൃഗങ്ങൾ ഉണ്ട് ,

   

അവരെയെല്ലാം നമ്മൾ എപ്പോഴെങ്കിലും ശ്രദ്ധിക്കാറുണ്ടോ കാണുമ്പോൾ തന്നെ ആട്ടിപ്പായിക്കുകയായിരിക്കും ചെയ്യുന്നത് പല മൃഗങ്ങളും നമ്മുടെ അശ്രദ്ധകൊണ്ട് വാഹനം ഇടിച്ച് പലരും മരണപ്പെട്ടു പോകുന്നു. ഭക്ഷണത്തിനുവേണ്ടിയാണ് അവർ നമ്മുടെ അരികിലേക്ക് വരുന്നത് നമ്മൾ അത് പലപ്പോഴും മനസ്സിലാക്കാൻ ശ്രമിക്കാറില്ല എന്നതാണ് ശരി.

തെരുവിലെ മൃഗങ്ങളായാലും വീട്ടിലെ മൃഗങ്ങളായാലും അതെല്ലാം ഒരു ജീവൻ തന്നെയാണ് ആ ജീവൻ നിലനിർത്താൻ ആവശ്യമുള്ളത് ഭക്ഷണവും ഒരു അമ്മയ്ക്ക് മാത്രമേ തന്റെ മക്കൾക്ക് വിശന്നാലോ അല്ലെങ്കിൽ അവരെ കണ്ടാലും അവർ വിശന്നിരിക്കുകയാണ് എന്ന് തിരിച്ചറിയാൻ സാധിക്കും ഇവിടെ ഈ അമ്മയോട് ആ നായക്കുട്ടികൾ അപേക്ഷിക്കാതെ തന്നെയാണ് ഭക്ഷണം നൽകുന്നത് അമ്മയോളം ഇത്രയും അലിവ് മറ്റാർക്കാണ് ഉണ്ടാകുന്നത്.

നായകളുടെ ആക്രമണം എല്ലാവരും അവരെ ഒരുഭാഗത്ത് മാറ്റി നിർത്തുമ്പോൾ അവർക്ക് വേണ്ട ഒരു നേരത്തെ ഭക്ഷണം നൽകുകയാണ് ഈ അമ്മ. നായികളുടെ ഒരു പ്രത്യേകത തന്നെ അവർക്ക് ആരെയെങ്കിലും ഒരു നേരത്തെ ഭക്ഷണം നൽകിയാൽ മാത്രം മതി അതിന്റെ നന്ദി അവർ എപ്പോഴും കാണിക്കുക തന്നെ ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *