മനസ്സിനെ വളരെ സന്തോഷിപ്പിക്കുന്ന നിരവധി ചിത്രങ്ങളും വീഡിയോകളും നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ടല്ലോ എന്നാൽ പലപ്പോഴും സങ്കടപ്പെടുത്തുന്ന വീഡിയോകളും ചിത്രങ്ങളും നമ്മൾ കാണാതെ ഒഴിവാക്കുകയാണ് ചെയ്യാറുള്ളത് ചിലത് നമ്മളെ വളരെയധികം ഹൃദയത്തിലേക്ക് ആഴ്ന്ന് ഇറങ്ങുന്നതും ആയിരിക്കും അത്തരത്തിലുള്ള ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഈ ചിത്രം പകർത്തിയതും പങ്കുവെച്ചതും ഒരു ഡോക്ടർ ആണ്.
ഈ ചിത്രത്തിൽ കാണുന്ന നായകളെ സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാകും അവർ ആരെയും കാത്തുനിൽക്കുകയാണ് എന്നും അതോടൊപ്പം തന്നെ അവരുടെ മുഖത്ത് കാണുന്ന ഒരു സങ്കടം നിറഞ്ഞ ഭാവവും. എന്താണ് സംഭവം എന്നല്ലേ ഇതൊരു ഹോസ്പിറ്റലിന്റെ മുൻവശമാണ് ഇവരുടെ യജമാനൻ ഒരു വൃദ്ധനായ യാചകനാണ് അദ്ദേഹത്തിന് സുഖമില്ലാത്തതുകൊണ്ട് ചികിത്സയ്ക്ക് വേണ്ടി ഹോസ്പിറ്റലിൽ എത്തിച്ചിരിക്കുകയാണ് വഴിയരികൾ തളർന്നു കിടന്ന അദ്ദേഹത്തെ ആരോ ചേർന്ന് ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു.
അദ്ദേഹത്തിന്ഹോസ്പിറ്റലിൽ ചികിത്സനടത്തുവാൻ വേണ്ടി കയറ്റിയതിനുശേഷം ഈ തെരുവ് നായ്ക്കൾ വാതിലിന്റെയും മുന്നിലുണ്ട് ഒരു ആളുകൾ പോകുമ്പോഴും അവർ അവരെ സൂക്ഷിച്ചു നോക്കും ഇത് ഞങ്ങളുടെ യജമാനൻ ആണോ അല്ലയോ എന്ന് പലപ്പോഴും പലരും കടന്നുപോകുമ്പോഴും നായകൾ ഇതുപോലെ ചെയ്യുന്നത് ഹോസ്പിറ്റലിൽ ഉള്ളവർ ശ്രദ്ധിക്കാൻ തുടങ്ങി എത്രയെല്ലാം കാട്ടിപ്പായിക്കാൻ നോക്കിയിട്ടും പിന്നെയും നായ്ക്കൾ ആരൊക്കെയോ വേണ്ടി കാത്തുനിൽക്കുന്നതാണ് അവർ കണ്ടത്.
ചിത്രം പകർത്തിയ ഡോക്ടർ പറയുന്നു സ്വന്തം മക്കൾപോലും ഉപേക്ഷിച്ച് പോയ വ്യക്തി ആയിരിക്കും അയാൾ. ഈ പെരുവ നായ്ക്കൾ അയാളോട് സ്നേഹം കാണിക്കാൻ അയാൾ എന്തായിരിക്കും ചെയ്തിട്ടുണ്ടാവുക അയാൾ കൊടുത്തതിനേക്കാൾ ഭക്ഷണം ഇവർക്ക് തെരുവിൽ നിന്നും കിട്ടിക്കാണും പക്ഷേ അയാൾ കൊടുത്ത സ്നേഹം അത് അവർക്ക് ആരും കൊടുത്തു കാണില്ല ഇത് ആഹാരം കൊടുത്തതിന്റെ അല്ല.
ആ നായകളുടെ മുഖത്ത് നോക്കുമ്പോൾ അറിയാം അയാൾ കൊടുത്ത സ്നേഹമാണ് അവരുടെ മുഖത്ത് കാണുന്നതും അവരെ ഇവിടെ പിടിച്ചുനിർത്തുന്നത്. മനുഷ്യൻ നോക്കിയില്ലെങ്കിലും നമ്മൾ സ്നേഹം കൊടുത്ത നായ എന്നും നമ്മുടെ കൂടെ തന്നെ ഉണ്ടാകും. സംസാരമില്ല നിർത്തിയത് ഇങ്ങനെയായിരുന്നു ആ വൃദ്ധൻ ഇനി തിരികെ വരില്ല എന്ന് ഇവരോട് ഞാൻ എങ്ങനെയാണ് പറയുക.