ക്രിസ്തുമസ് ആഘോഷിക്കുന്നതിനു വേണ്ടി അച്ഛന്റെ അടുക്കലേക്ക് പോവുകയായിരുന്നു ജൂലിയാന എന്ന പെൺകുട്ടിയും അമ്മയും. അവർ യാത്ര ചെയ്യാൻ തിരഞ്ഞെടുത്ത വിമാനത്തിന് പലപ്പോഴായി അപകട സാഹചര്യങ്ങൾ ഉണ്ടായിട്ടുള്ളത് അറിയാവുന്ന പെൺകുട്ടിയുടെ അച്ഛൻ ഇവർ യാത്ര തുടങ്ങുന്നതിനു മുൻപ് തന്നെ അതിനെ വിലക്കിയിരുന്നു. പക്ഷേ മറ്റു വിമാനങ്ങൾ ഒന്നും ലഭിക്കാത്ത സാഹചര്യത്തിൽ അവർ അത് തന്നെ തിരഞ്ഞെടുക്കുകയും ചെയ്തു. പക്ഷേ അന്നത്തെ കാലാവസ്ഥ വളരെയധികം മോശമായിരുന്നു പക്ഷേ അതൊന്നും വകവയ്ക്കാതെ ആയിരുന്നു വിമാനം പറന്ന് ഉയർന്നത്. ശക്തമായ രീതിയിൽ ആ സമയത്ത് മഴയും ഇടിമിന്നലും കൊടും കാറ്റും എല്ലാം ഉണ്ടായിരുന്നു. യാത്ര ആരംഭിച്ച കുറച്ച് സമയത്തിനുശേഷം തന്നെ വിമാനം ഇതിൽ ആടിയുലയാൻ തുടങ്ങിയിരുന്നു.
അതിൽ യാത്ര ചെയ്യുന്നവർ എല്ലാം തന്നെ വളരെ പേടിക്കാൻ തുടങ്ങി. ആമസോൺ കാടുകളുടെ മുകളിലൂടെ വിമാനം പോകുന്ന സാഹചര്യത്തിൽ ഇടിമിന്നൽ വിമാന രണ്ടായി പിളർന്ന് നേരെ താഴോട്ടേക്ക് പഠിക്കുകയായിരുന്നു. അത്രയും വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് ആ പെൺകുട്ടി മാത്രമായിരുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കുന്നതിനു മുൻപ് തന്നെ വലിയ അപകടത്തിലേക്ക് ആണ് അവർ എടുത്തെറിഞ്ഞ പെട്ടത് സീറ്റ് ബെൽറ്റിൽ കുടുങ്ങിയത് കൊണ്ട് പെൺകുട്ടിക്ക് ഒന്നും സംഭവിച്ചില്ല പക്ഷേ ഒരു ജനവാസം പോലും ഇല്ലാത്ത മേഖലയിലേക്കാണ് അവർ വീണത് അതുകൊണ്ടുതന്നെ അവൾ അവിടെ തീർത്തും ഒറ്റപ്പെട്ടുപോയി.
പെട്ടെന്ന് ബോധം തിരിച്ചു വന്നപ്പോൾ അവൾ കാണുന്ന കാഴ്ച തന്റെ കൂടെ അത്രയും നേരം ഇരുന്ന അമ്മയും മറ്റ് യാത്രക്കാരെല്ലാവരും തന്നെ മരിച്ചുകിടക്കുന്ന കാഴ്ചയാണ് അത്ഭുതമെന്നോണമാണ് അവൾ മാത്രമേ രക്ഷപ്പെട്ടത് എവിടേക്ക് പോകണമെന്നോ എന്ത് ചെയ്യണമെന്നോ അവൾക്ക് അറിയില്ലായിരുന്നു പക്ഷേ ആ ചെറിയ പ്രായത്തിലും വീണ്ടും ജീവിക്കണം എന്നുള്ള അവളുടെ ധൈര്യം അതാണ് എല്ലാവരെയും പിന്നീട് അത്ഭുതപ്പെടുത്തിയത് കാടുകളിലേക്ക് അച്ഛന്റെ കൂടെ യാത്ര ചെയ്തത് അതുകൊണ്ടുതന്നെ അവൾക്ക് കാടിനെ കാണുമ്പോൾ പേടി ഉണ്ടായിരുന്നില്ല. ഒരു കാട്ടിൽ നിന്നും ജനവാസ മേഖലയിലേക്ക് എങ്ങനെ എത്തിപ്പെടണമെന്ന് അച്ഛൻ അവൾക്ക് പറഞ്ഞുകൊടുത്തിട്ടുണ്ടായിരുന്നു.
അത് പ്രകാരം അവൾ അടുത്തുള്ള ഏതെങ്കിലും ഒരു നദി കരയിലേക്കാണ് പോയത് അതിന്റെ നടന്നാൽ ഏതെങ്കിലും ജനവാസ മേഖലയിലേക്ക് എത്താം എന്നത് മാത്രം അവൾക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഇത്രയും മരിച്ചുകിടക്കുന്ന ആളുകൾക്കിടയിലൂടെ അവൾ വെള്ളത്തിന്റെ സാന്നിധ്യം അന്വേഷിച്ചു നടന്നു ഒരുപാട് ദിവസം അവൾക്ക് നടക്കേണ്ടതായി വന്നു തുടർന്ന് അവൾ കണ്ടുപിടിക്കുകയും പിന്നീട് നദിയോട് ചേർന്ന് അവൾ നടക്കുകയും ചെയ്തു. എത്ര ദിവസം നടന്നു എന്നതിനെപ്പറ്റി കൃത്യമായി ഒരു കണക്കില്ല .
വിശക്കുമ്പോൾ അവൾ വെള്ളം കുടിക്കും കാട്ടിലെ പഴങ്ങൾ ഭക്ഷിക്കും. ഒടുവിൽ അവളുടെ പ്രാർത്ഥനകൾ എല്ലാം കേട്ടു അടുത്തുള്ള ഏതോ ദ്വീപിൽ താമസിക്കുന്ന ആളുകൾ അവളെ കണ്ടെത്തുകയും പിന്നീട് പുറംലോകത്തേക്ക് അവളെ എത്തിക്കുകയും ചെയ്തു പുറം ലോകത്തെത്തിയതിനുശേഷം ആണ് വിമാനം തകർന്നതിനു ശേഷമുള്ള എല്ലാ കാര്യങ്ങളും പുറംലോകം അറിയുന്നത്. ആ ചെറിയ പ്രായത്തിലും ആ പെൺകുട്ടിയുടെ ധൈര്യം അത് പറയേണ്ടത് തന്നെയാണ്.