ദുബായിൽ നിന്ന് വന്നതേയുള്ളൂ നല്ലൊരു തലവേദന ഒന്ന് കിടക്കാം എന്ന് കരുതി കിടന്നതായിരുന്നു. ഉണർന്നപ്പോൾ സമയം പതിനൊന്നര കഴിഞ്ഞിരിക്കുന്നു.പതിയെ എഴുന്നേറ്റ് നോക്കിയപ്പോൾ അവിടെ ഉമ്മയെ കണ്ടില്ല അപ്പോഴാണ് പുറകിൽ അടിച്ചുവാരുന്ന ശബ്ദം കേട്ടത് നോമ്പ് ഉള്ള സമയത്ത് ഉച്ച സമയങ്ങളിൽ ഇതുപോലെ ഉമ്മ മുറ്റമടിക്കുന്നത് ഞാൻ കാണാറില്ലായിരുന്നു എന്നാണെന്ന് നോക്കിയപ്പോഴാണ് ഉമ്മയെല്ലാം മറ്റൊരാളാണ് മുറ്റമടിക്കുന്നത് എന്ന് ഞാൻ അറിഞ്ഞത്. ഉമ്മയോട് അത് ആരാണെന്ന് ചോദിച്ചപ്പോൾ നാണിയമ്മയാണ് എന്ന് ഉമ്മ പറഞ്ഞു.
അത് അവിടെ കനാൽ പുറമ്പോക്കിൽ താമസിക്കുന്ന നാണിയമ്മയാണ് എന്ന ഉമ്മ പറഞ്ഞു. ഒരു 70 വയസ്സ് പ്രായം തോന്നിക്കുന്ന അമ്മൂമ്മ അവിടെ നിന്നും ഇറങ്ങി വന്നു. ഇതാണല്ലേ മരുമോൾ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഒരു പ്രാവശ്യം ഞാൻ ഇവിടെ വന്നപ്പോൾ മോളെ കാണാൻ പറ്റിയില്ല. വെള്ളമെടുക്കാൻ എന്നും പറഞ്ഞ് ഉമ്മ അടുക്കളയിലേക്ക് പോയപ്പോൾ ഞാനും പുറകെ പോയി എന്തിനാണ് ഉമ്മ ഇത്രയും വയസ്സായ അവരെ കൊണ്ട് ഈ ജോലി ചെയ്യിപ്പിക്കുന്നത് ഞാൻ അല്ല മോളെ പൈസ ഞാൻ കൊടുത്തതാണ് പക്ഷേ എന്തെങ്കിലും ജോലി ഞാൻ ചെയ്തോട്ടെ എന്ന് പറഞ്ഞ് തനിയെ ചെയ്യുന്നതാണ്.
ഞാൻ മുറിയിലേക്ക് കയറി പോകുന്നതിനിടയിൽ ആയിരുന്നു മുൻവശത്ത് ഒരു കുട്ടി നിൽക്കുന്നത് ഞാൻ കണ്ടത്. അവരെ നോക്കിയാലും അവൻ പുറകിലേക്ക് ഓടി അമ്മൂമ്മയുടെ അടുത്തേക്ക് ചെന്നു ഞാനും പിന്നാലെ പോയി. അതാരാ അമ്മ ആ കുട്ടി അത് അവരുടെ മകളുടെ മകനാണ്. ആദ്യം അവൻ വരാൻ പഠിച്ചു എങ്കിലും അവനെ നിർബന്ധിച്ച് ഞാൻ സംസാരിച്ചു. മോനെ ചെരുപ്പില്ലേ ചെരിപ്പിട്ട് നടന്നോട്ടെ എനിക്ക് ചെരിപ്പില്ല. അവന്റെ അവസ്ഥ കണ്ടപ്പോൾ എനിക്ക് ശരിക്കും വിഷമം തോന്നി.
പുതിയതായി വാങ്ങിയ എന്റെ മകന്റെ ചെരുപ്പ് കണ്ടപ്പോൾ എനിക്ക് ശരിക്കും സങ്കടം തോന്നി ഞാൻ അവനെ ഭക്ഷണം കൊടുക്കാനായി അകത്തേക്ക് വിളിച്ചു അവൻ ആദ്യം വേണ്ട എന്ന് മറുപടി പറഞ്ഞു പിന്നീട് ഞാൻ നിർബന്ധിച്ചപ്പോൾ കഴിക്കേണ്ട തയ്യാറായി പുറകെ പോയി നാണി അമ്മയോട് എന്തെങ്കിലും കഴിച്ചോ എന്ന് ചോദിച്ചപ്പോൾ അവരും ഇല്ല എന്നാണ് മറുപടി പറഞ്ഞത്. പിന്നീടാണ് അറിഞ്ഞത് അവന്റെ അച്ഛനും അമ്മയും മരണപ്പെട്ടതാണ് അതിനുശേഷം അമ്മൂമ്മയാണ് അവനെ വളർത്തി വലുതാക്കുന്നത് പല വീടുകളിലും ഇതുപോലെയുള്ള ജോലികൾ ചെയ്താണ് അവർ കഴിയുന്നത് അവൻ സ്കൂളിൽ പോകുന്നില്ല.
ഒരു നേരം മാത്രമേ ഭക്ഷണം കഴിക്കുന്നുള്ളൂ അതുകൊണ്ടാണ് ഇതുപോലെ ക്ഷീണിച്ചിരിക്കുന്നത് എനിക്ക് കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞുപോയി ഞാൻ അവനുവേണ്ടി എന്റെ മകന്റെ കുറച്ചു വസ്ത്രങ്ങളും പുതിയ രണ്ടു ചെരുപ്പുകളും എടുത്തു കൊണ്ടുവന്നു ഉമ്മയോട് പറഞ്ഞപ്പോൾ ഉമ്മ കുറച്ച് പൈസ അവർക്ക് കൊടുക്കാനായി കരുതി വെച്ചിരുന്നു.
ഞാൻ അതെല്ലാം അവർക്കായി കൊടുത്തു ഇനി മകന്റെ വിദ്യാഭ്യാസത്തെ പറ്റി അമ്മ ആലോചിച്ചു വിഷമിക്കേണ്ട അതെല്ലാം ഞാൻ നോക്കിക്കോളാം. ഇതിനെക്കുറിച്ച് വസ്ത്രങ്ങളും കുറച്ചു പൈസയും ഉണ്ട് അവനെ നല്ലതുപോലെ ആഹാരം വെച്ച് കൊടുക്ക്. നിറകണ്ണുകളോടെയാണ് അവർ വീട്ടിൽ നിന്നും ഇറങ്ങിയത് മോളെ അവർ പല പ്രാവശ്യം ഇവിടേക്ക് വന്നു എങ്കിലും ഇതുപോലെ എനിക്ക് ചിന്തിക്കാൻ സാധിച്ചില്ലല്ലോ മോളാണ് എന്റെ കണ്ണുതുറപ്പിച്ചത് ഈ നോമ്പുകാലത്ത് ഇതിലും വലിയ പുണ്യം നമുക്ക് കിട്ടാനില്ല.