ഭിക്ഷയല്ല ചോദിക്കുന്നത്. ഇന്നെന്റെ മകന്റെ പിറന്നാൾ ആണ്. മറ്റുള്ളവർക്ക് മുന്നിൽ മിഠായി പൊതി നീട്ടി അമ്മ.

നമ്മുടെ ചുറ്റുപാടും ഓരോ സാമ്പത്തികശേഷിയുള്ളവരാണല്ലോ ജീവിക്കുന്നത് ഓരോരുത്തരുടെയും ജീവിതശൈലി വളരെയധികം വ്യത്യസ്തമാണ് ഒരുപാട് പൈസ ഉള്ളവർ വലിയ സൗകര്യങ്ങളോടെ ജീവിക്കും എന്നാൽ അധികം പൈസയില്ലാത്തവർ ഉള്ള സൗകര്യത്തിന് സന്തോഷമായി ജീവിക്കും. ഓരോ ദിവസത്തെ ഭക്ഷണത്തിനു വേണ്ടിയുള്ള പൈസ മാത്രം അവർക്ക് കിട്ടിയാൽ മതി അവർ വളരെയധികം സന്തോഷമുള്ളവർ ആയിരിക്കും.

   

നമ്മൾ പലപ്പോഴും തെരുവുകളിൽ ഭിക്ഷ യാചിക്കാൻ ഇരിക്കുന്നവരെ കണ്ടിട്ടില്ലേ നമ്മളും കുറെ പൈസകൾ എല്ലാം അവർക്ക് കൊടുക്കാറുണ്ടല്ലോ കാരണം ചിലപ്പോൾ നമ്മൾ കൊടുക്കുന്ന പൈസ ആയിരിക്കും അവർക്ക് ഒരു നേരത്തെ ഭക്ഷണമായി മാറുന്നത്. എന്നാൽ ഇവിടെ ഭക്ഷണത്തിന് ആയിട്ടോ ഭിക്ഷയ്ക്കു വേണ്ടിയിട്ടോ അമ്മ കൈ നീട്ടിയത് അല്ലായിരുന്നു തന്റെ മകന്റെ പിറന്നാൾ ആഘോഷിക്കാൻ വേണ്ടി മറ്റുള്ളവർക്ക് മിട്ടായി നൽകുകയായിരുന്നു അമ്മ.

അവന്റെ വലിയ ആഗ്രഹങ്ങൾ ഒന്നും തന്നെ ചിലപ്പോൾ അമ്മയ്ക്ക് സാധിച്ചു കൊടുക്കാൻ പറ്റില്ല എന്നിരിക്കും എന്നാലും പിറന്നാൾ ദിവസം അവനെ സന്തോഷിപ്പിക്കാൻ അമ്മ ചെയ്ത പ്രവർത്തി സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറലാക്കുകയാണ്. തെരുവിലൂടെ നടന്നു വരുന്നവർക്ക് എല്ലാം ഇന്ന് എന്റെ മകന്റെ പിറന്നാൾ ആണ് എന്ന് പറഞ്ഞുകൊണ്ട് മിഠായി നീട്ടുമ്പോൾ ഒരുപാട് ആളുകൾ മിട്ടായി എടുത്തതിനുശേഷം.

കുഞ്ഞിനെ ആശംസകൾ നൽകുന്നത് നമുക്ക് കാണാൻ സാധിക്കും കുറെ ആളുകൾ മിട്ടായി എടുത്ത് അതുപോലെ തന്നെ പോകുന്നത് കാണാം എന്നാൽ കുറച്ച് ആളുകൾ അതുപോലും നോക്കാതെ പോകുന്നതും കാണാം. മനുഷ്യർ പലതരത്തിൽ ആണല്ലോ ഉള്ളത് എങ്കിലും ഒരു മാനസികമായിട്ടുള്ള ഒരു സന്തോഷം അല്ലെങ്കിൽ ഒരു മനുഷ്യത്വം എന്ന് പറയുന്ന ചിലത് ഉണ്ടല്ലോ. അത് വേണം മനുഷ്യനെ ആവശ്യത്തിന്.