രൂപവും ജോലിയും കണ്ട് ഒരാളെ വിലയിരുത്തരുത് എന്ന് പറയുന്നത് സത്യമുള്ള കാര്യമാണ് ചിലരാകട്ടെ മാന്യമായ വേഷം ധരിച്ച് ഉള്ളിൽ മോശമായ സ്വഭാവമുള്ളവരായിരിക്കും എന്നാലും മറ്റു ചിലർ പുറമേ നിന്ന് നോക്കിയാൽ മാന്യമായി തോന്നിയില്ല പക്ഷേ ഉള്ളിൽ നല്ല മനസ്സുള്ളവർ ആയിരിക്കും. അതിന് ഉദാഹരണമാണ് സുഷൻ എന്ന ചെറുപ്പക്കാരൻ. പലർക്കും മാതൃകയാകാൻ പറ്റിയ നല്ല മനസ്സിന്റെ ഉടമ.
ബാംഗ്ലൂരിൽ അമ്മയും സഹോദരിയുമായി താമസമാക്കിയ അന്യസംസ്ഥാന തൊഴിലാളിയാണ് ചെറുപ്പക്കാരൻ. വീടിന്റെ അടുത്തുള്ള സ്ഥലത്ത് തന്നെ പാനിപൂരി വിളിക്കുന്ന ചെറിയ കടയാണ് ചെറുപ്പക്കാരന്റെത് അങ്ങനെ ഒരു ദിവസം ജോലി ചെയ്യുന്നതിന്റെ ഇടയിൽ സ്കൂൾ വിട്ടുവരുന്ന ഒരു പെൺകുട്ടി സൈക്കിളിന്റെ മുൻപിൽ ബാഗ് വെച്ച് സൈക്കിൾ തള്ളിക്കൊണ്ട് പോകുന്നത് കാണാൻ ഇടയായി മറ്റുള്ളവരെല്ലാം സൈക്കിളിൽ പോകുന്നതും നോക്കുന്നത് കൊണ്ടാകും ചെറുപ്പക്കാരനും ശ്രദ്ധിച്ചത് പെൺകുട്ടിയുടെ ഡ്രസ്സ് കീറിയിരിക്കുന്നത്.
കാണാനിടയായി സൈക്കിളിൽ നിന്നും വീണതോ മറ്റോ ആകാമെന്ന് ചെറുപ്പക്കാരനെ മനസ്സിലായി ഉടൻതന്നെ പെൺകുട്ടിയുടെ അടുത്ത് ചെന്ന് കുറച്ചുനേരം നിൽക്കൂ എന്ന് പെൺകുട്ടിയോട് പറഞ്ഞു എന്നാൽ എന്തോ പേടിച്ചുകൊണ്ട് കൊണ്ട് കുട്ടി നിന്നു. ചെറുപ്പക്കാരൻ ഉടനെ തന്നെ തന്റെ സഹോദരിയെ വിളിച്ചു തന്റെ ജാഗറ്റ് എടുത്തുകൊണ്ടു വരാൻ പറഞ്ഞു ഉടനെ തന്നെ സഹോദരി ജാക്കറ്റുമായി അവിടെ എത്തി .
ഡ്രസ്സ് കീറിയിരിക്കുന്ന കാര്യം പെൺകുട്ടിയോട് പറയാനും ജാക്കറ്റ് നൽകി അവളെ വീട് വരെ കൊണ്ടാക്കാനും ചെറുപ്പക്കാരൻ പറഞ്ഞു. അതുപ്രകാരം സഹോദരി പെൺകുട്ടിയുടെ വീട്ടിൽ കൊണ്ട് ചെന്ന് ആക്കുകയും ചെയ്തു ഈ സംഭവം അറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ ചെറുപ്പക്കാരനെ തേടി വരികയും നന്ദി പറയുകയും ചെയ്തു എന്നാൽ നന്ദിയുടെ ആവശ്യമില്ല എന്നും എനിക്കും ഒരു സഹോദരിയുണ്ട് അവൾക്ക് ഇങ്ങനെ സംഭവിച്ചാൽ എന്ത് ചെയ്യുമോ അതേ ഞാനും ചെയ്തുള്ളൂ എന്നാണ് ചെറുപ്പക്കാരൻ പറഞ്ഞത്.