അമ്മയ്ക്ക് തുല്യം അമ്മ തന്നെ. മകൾക്ക് അമ്മ സർപ്രൈസ് കൊടുത്തത് കണ്ടോ.

അമ്മയ്ക്ക് തുല്യം അമ്മ തന്നെ എന്ന് കേട്ടിട്ടില്ലേ നമുക്ക് എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും ഏതു സാഹചര്യത്തിൽ ആണെങ്കിലും നമ്മുടെ കൂടെ തന്നെ നിൽക്കുന്ന ഒരേയൊരു ആളാണ് നമ്മുടെ അമ്മ. വീട്ടിൽ നിന്നും മാറി നിൽക്കുമ്പോഴാണ് പലരും അമ്മയുടെ വില മനസ്സിലാക്കുന്നത് അമ്മ നൽകുന്ന സ്നേഹവും വാത്സല്യവും അമ്മ തരാറുള്ള പലതരത്തിലുള്ള രുചികളും എല്ലാം തന്നെ മിസ്സ് ചെയ്യുന്നതും.

   

അമ്മയെ വിട്ടു മറ്റൊരു സ്ഥലത്ത് നമ്മൾ നിൽക്കുമ്പോൾ ആയിരിക്കും. അമ്മ തനിക്ക് ആരായിരുന്നു എന്ന് തിരിച്ചറിവ് ഉണ്ടാകുന്നതും പലപ്പോഴും മാറിയ സാഹചര്യത്തിൽ തന്നെയായിരിക്കും. ഇതുപോലെ മാറിനിൽക്കുന്ന തന്റെ മകൾക്ക് അപ്രതീക്ഷിതമായി ഒരു സർപ്രൈസ് കൊടുക്കുകയാണ് അമ്മ. രാവിലെ ഉറക്കത്തിൽ നിന്നും കണ്ണ് തുറന്നു നോക്കുമ്പോൾ തന്റെ അടുത്ത് കിടക്കുന്ന അമ്മയെ കണ്ട് ശരിക്കും ഞെട്ടി പോവുകയാണ് മകൾ.

ഹോസ്റ്റലിൽ കൂട്ടുകാരികളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു മകളുടെ അരികിൽ വന്ന് അവളെ കെട്ടിപ്പിടിച്ചു കിടന്നു കൊണ്ടാണ് അമ്മ മകൾക്ക് സർപ്രൈസ് നൽകിയത് കൂട്ടുകാരികളിൽ ഒരാൾ ആരാ നിന്നെ കെട്ടിപ്പിടിച്ചത് ഒന്ന് നോക്കിക്കേ എന്ന് പറഞ്ഞപ്പോഴാണ് അവൾ തിരിഞ്ഞു നോക്കുന്നത്.

അമ്മയെ കണ്ടതോടെ സ്നേഹത്തോടെ വാരിപ്പുണർന്ന മകളുടെ റിയാക്ഷൻ സോഷ്യൽ മീഡിയയിൽ കൈയ്യടി നേടുകയാണ്. അമ്മയും മകളുമായാൽ ഇതുപോലെ വേണം എന്ന് ചിലർ കമന്റ് ചെയ്തപ്പോൾ അമ്മയെ മിസ്സ് ചെയ്യുന്നു എന്നാണ് പലരും കമന്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *