അമ്മാമേ ഞാനും കൂടെ പോയാൽ അമ്മാമ്മയ്ക്ക് ആരാണ് ഉണ്ടാവുക കൂടെ. അമ്മമ്മയുടെ മടിയിൽ കിടന്നുകൊണ്ട് ഹരി ചോദിച്ചു. സാരമില്ല ജോലിയില്ലാത്തതുകൊണ്ട് എത്ര ആലോചനയാണ് മുടങ്ങി പോകുന്നത് നിന്റെ കല്യാണം കണ്ടിട്ട് വേണം അമ്മയ്ക്ക് കണ്ണടക്കാൻ എന്റെ കൂടെ സുഭദ്ര ഉണ്ടല്ലോ ഞാൻ ഇവിടെ നിന്നുകൊള്ളാം എന്റെ മോൻ പോയി വാ. വളരെ ചെറുപ്പത്തിൽ തന്നെ അച്ഛനും അമ്മയും നഷ്ടപ്പെട്ട എന്നെ ഇതുവരെ വളർത്തി വലുതാക്കിയത് അമ്മാമ്മയാണ് സുഭദ്ര അല്ലാതെ മറ്റാരും തന്നെ അമ്മയ്ക്ക് കൂട്ടിന് ഇല്ല ദിവസവും സന്ധ്യ കഴിഞ്ഞ് അമ്മാമ്മയുടെ മടിയിൽ കിടന്ന് സ്നേഹം നിറഞ്ഞ തലോടൽ ഏലക്കാതെ എനിക്ക് ഉറക്കം പോലും വരില്ലായിരുന്നു.
നാളെ മുതൽ എല്ലാം മറ്റൊരു രാജ്യത്ത് ഇതുവരെ കണ്ടിട്ടു പോലുമില്ലാത്ത ആളുകളുടെ കൂടെ ജീവിക്കണ്ടേ. രാവിലെ നേരത്തെ എഴുന്നേറ്റു എല്ലാ കാര്യങ്ങളും ഒരുക്കി വെച്ചു യാത്രയ്ക്ക് പോകാൻ ഞാൻ തയ്യാറായി. ഹരിക്കുട്ട വന്ന കാപ്പി കുടിക്ക് അമ്മാമ്മയാണ് വിളിക്കുന്നത്. അമ്മമ്മയുടെ മുഖം കണ്ടാൽ അറിയാം ഇന്നലെ എനിക്ക് വേണ്ടി പ്രാർത്ഥിച്ചു ഉറങ്ങിയിട്ടില്ല എന്ന്. എന്റെ മോൻ സന്തോഷത്തോടെ പോയി വാ എന്റെ കുട്ടി ഒരിക്കലും ഒറ്റയ്ക്കാവില്ല അമ്മാമ്മയുടെ ശരീര മാത്രമേ ഇവിടെയുള്ളൂ മനസ് നിന്റെ കൂടെയാണ്.
മൂന്നുപേർ അടങ്ങുന്ന ഒരു ചെറിയ മുറിയിൽ ആയിരുന്നു പിന്നീടുള്ള എന്റെ താമസം കഠിനമായ ചൂടും ഉറക്കമില്ലാത്ത ജോലിയും എല്ലാം അരിയെ വലിയ രീതിയിൽ ബാധിച്ചു എങ്കിലും ദിവസവും അമ്മാമ്മയുടെ വിളിയായിരുന്നു ഒരു സമാധാനം ഉണ്ടായിരുന്നത്. ഹരിയുടെ ജീവിതം മെച്ചപ്പെട്ട വരാൻ തുടങ്ങി കൂടുതൽ കല്യാണം ആലോചനകളും വരാൻ തുടങ്ങി. ഒരു ദിവസം രാവിലെ നിർത്താതെയുള്ള ഫോൺ കേട്ടാണ് ഹരി ഉണർന്നത് അമ്മാമ്മയാണ് വിളിക്കുന്നത്. ഒരു കരച്ചിലായിരുന്നു മറുപടി .
അമ്മയ്ക്ക് എന്നെ കാണണമെന്ന് പക്ഷേ രണ്ടു വർഷത്തിന് പോയതുകൊണ്ട് ലീവ് കിട്ടില്ല ഞാൻ ശ്രമിക്കാം എന്നും അമ്മയോട് പറഞ്ഞു. കൂടെയുള്ള മജീദിക്കയുടെ സഹായത്തോടെ ലീവ് ഉറപ്പായി പക്ഷേ അമ്മയോട് പറയാതെ സർപ്രൈസ് ആയി വീട്ടിൽ എത്താനായിരുന്നു പ്ലാൻ. നാട്ടിലെത്തേണ്ട ദിവസം എനിക്ക് ഉറങ്ങാൻ തന്നെ സാധിച്ചില്ല. രാവിലെ വീടിന്റെ ചുറ്റും ആളുകളുടെ ശബ്ദം കേട്ടാണ് അമ്മമ്മ ഉണർന്നത്. ജനലിന്റെ അടുത്ത് നിന്ന് കുറച്ച് ആളുകൾ അടക്കം പറയുന്നത് അമ്മയ്ക്ക് കേൾക്കാമായിരുന്നു .
കഷ്ടമായിപ്പോയി കഴിഞ്ഞ ഞായറാഴ്ച നാട്ടിലേക്ക് വരേണ്ട കുട്ടിയായിരുന്നു വിധി എന്നല്ലാതെ എന്താണ് പറയുക കുളിക്കാൻ കയറിയപ്പോൾ ഹിറ്ററിൽ നിന്നും ഷോക്ക് ഏറ്റതാണ്. എന്തു പറയാനാണ് ബോഡി കൊണ്ടുവന്നു. കുറച്ചുപേർ വന്ന് ഹരിയുടെ വെള്ള പുതച്ച ശരീരം ഉമ്മറത്തേക്ക് കയറ്റിവെച്ചു അമ്മാമ്മ മരവിച്ചതു പോലെയാണ് ഹരിയുടെ അടുത്ത് വന്ന് ഇരുന്നത്. അവസാനമായി അവന്റെ തലയിൽ ഒന്ന് തലോടി അവനെ ചുംബിച്ച് അവന്റെ നെഞ്ചിലേക്ക് അമ്മമ്മ തളർന്നുവീണു. എന്റെ മോൻ ഒരിക്കലും ഒറ്റയ്ക്കാവില്ല അമ്മാമ്മയുടെ ശരീരം മാത്രമേ ഇവിടെയുള്ളൂ ആത്മാവ് നിന്റെ കൂടെയുണ്ട്.