കാഴ്ച എന്ന് പറയുന്നത് വളരെ അനുഗ്രഹം ലഭിച്ച ഒന്നാണ്. കണ്ണ് ഇല്ലാതാകുമ്പോഴേ അതിന്റെ വില നമുക്ക് മനസ്സിലാകും എന്ന് പലപ്പോഴും പലരും നമ്മളോട് പറഞ്ഞിട്ടുണ്ടാകും ശരിയാണ് അത് കാഴ്ചശക്തി ഇല്ലാതാകുന്ന നിമിഷം നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. നല്ലതുപോലെ കാഴ്ചകൾ കണ്ട് നടന്നിരുന്ന ഒരു വ്യക്തിക്ക് പെട്ടെന്ന് ഒരു നിമിഷം കണ്ണിൽ ചെറിയ ഒരു മൂടൽ വന്നാൽ പോലും സഹിക്കാൻ പറ്റില്ല മാത്രമല്ല
ഒരു കാര്യം പോലും ചെയ്യാനും സാധിക്കില്ല എന്നാൽ ഇവിടെ കാഴ്ചശക്തി ഇല്ലാത്ത രണ്ട് വ്യക്തികളെയാണ് കാണുന്നത്. ജനിക്കുമ്പോൾ മുതൽ കാട്ടിയില്ലാത്തവരുടെ കാര്യം നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ? അവർ എങ്ങനെയാണ് കാര്യങ്ങൾ ചെയ്യുന്നത് എന്നും നമ്മളെ പോലെ നടക്കുന്നത് എന്നുമെല്ലാം വളരെ അതിശയിച്ചുതന്നെ പോകും ഇവിടെ കാഴ്ച ശക്തിയില്ലാത്ത അച്ഛനും അമ്മയ്ക്കും വഴികാട്ടിയാകുന്നത് അവരുടെ കുഞ്ഞ് മാത്രമാണ്.
തിരക്കുപിടിച്ച ഒരു റോഡിലൂടെ തന്റെ അച്ഛനെയും അമ്മയെയും വളരെ സുരക്ഷിതമായി തന്നെ റോഡ് മുറിച്ച് കടക്കാൻ കുഞ്ഞു സഹായിക്കുന്നതാണ് ദൃശ്യത്തിൽ നമ്മൾ കാണുന്നത് കുഞ്ഞിനെ ബന്ധിപ്പിച്ചുകൊണ്ട് ഒരു തുണി കിട്ടിയിരിക്കുന്നത് കാണാം അതിന്റെ ഒരു അറ്റം അമ്മയുടെ കയ്യിലുമാണ് അമ്മയുടെ ബാഗിൽ പിടിച്ചുകൊണ്ട് പുറകിൽ അച്ഛനും ഉണ്ട്. ഈ അച്ഛനും അമ്മയ്ക്കും വഴികാട്ടിയാകുന്നത്
ആ കുഞ്ഞുമോൾ മാത്രമാണ് സാധാരണമക്കൾക്ക് വഴികാട്ടിയാകുന്നവരാണ് അച്ഛനും അമ്മയും എന്നാൽ ഇവിടെ അച്ഛനെയും അമ്മയെയും നേർവഴി നടത്തുന്നത് കുഞ്ഞാണ്. ഈ വീഡിയോ കാണുമ്പോൾ തന്നെ അറിയാം അച്ഛനെയും അമ്മയെയും കുഞ്ഞ് എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്നും അവരുടെ കാര്യത്തിൽ എത്ര ശ്രദ്ധ വയ്ക്കുന്നുണ്ട് എന്നും. അവരെ ഒരു ആപത്തിൽ പെടുത്താനും ആ കുഞ്ഞ് സമ്മതിക്കില്ല എന്ന കാര്യത്തിൽ സംശയമില്ല.