കള്ളന്മാർ എന്ന് പറയുമ്പോൾ നമുക്കെല്ലാവർക്കും ഒരു കൗതുകം തന്നെയാണ്. അവർ നമ്മളാരും അറിയാതെ നമ്മുടെ വസ്തുക്കളെല്ലാം തന്നെ എടുത്തുകൊണ്ടു പോകുന്നത് ഒരു പ്രത്യേക കഴിവുകൊണ്ട് തന്നെയാണ്. പല കള്ളന്മാർക്കും അതുപോലെ ഒരു അവസ്ഥയിലേക്ക് വരുന്നതിന് പലതരത്തിലുള്ള കാരണങ്ങളും ഉണ്ടായിരിക്കാം കൂടുതലാളുകൾക്കും ജീവിത സാഹചര്യങ്ങൾ ആയിരിക്കാം അവരെ കള്ളന്മാർ ആക്കുന്നത് എന്നാൽ മറ്റുള്ളവരെ ദ്രോഹിക്കണം എന്ന ചിന്ത കൊണ്ട് കള്ളന്മാർ ആകുന്നവരുമുണ്ട്
പക്ഷേ മറ്റുള്ളവരെ സഹായിക്കാൻ വേണ്ടി കള്ളന്മാർ ആകുന്നവരെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ. എന്നാൽ ഇതാ ഈ കള്ളൻ മോഷണം നടത്തുന്നത് മറ്റുള്ളവരെ സഹായിക്കാൻ വേണ്ടിയാണ്. ഒരുപാട് കള്ളന്മാരെ പോലീസ് സ്റ്റേഷനിൽ ഹാജരാക്കുകയും ഓരോരുത്തരോടും അവരുടെ കാര്യങ്ങൾ ചോദിക്കുകയും ചെയ്യുകയായിരുന്നു. അതിനിടയിലാണ് കൗതുകകരമായ രീതിയിലുള്ള കള്ളന്റെ മൊഴി പറച്ചിൽ. നിനക്ക് മോഷ്ടിച്ചതിനുശേഷം എന്താണ് തോന്നാറുള്ളത് എന്ന് ചോദിച്ചപ്പോൾ കുറ്റബോധം തോന്നാറുണ്ട്
എന്നും അപ്പോൾ നീ എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ ഞാൻ മോഷണം ചെയ്ത പണമായാലും മറ്റു വസ്തുക്കളായാലും മറ്റുള്ളവർക്ക് കൊടുക്കുകയാണ് ചെയ്യുന്നത് എന്ന് അവൻ മറുപടി പറഞ്ഞു. അവനെ പിടിക്കുന്ന സമയത്ത് എവിടെനിന്നോ പതിനായിരം രൂപ അവൻ മോഷണം ചെയ്തിരുന്നു അത് പാവപ്പെട്ടവർക്ക് വേണ്ടി അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അവൻ കൊടുത്തു എന്നാണ് പോലീസുകാരോട് പറഞ്ഞത്.
കൂടെ നിന്നവർക്കെല്ലാം അത് വളരെയധികം ചിരിയും കൗതുകം ഉണർത്തുന്നതും ആയിരുന്നു ഇതുപോലെ ഒരു കള്ളനെ നമുക്ക് വേറെ എവിടെയെങ്കിലും കാണാൻ സാധിക്കുമോ. മുൻപും ഇതുപോലെയുള്ള കളവുകൾ ചെയ്തു കിട്ടുന്ന പൈസ എല്ലാം തന്നെക്കാൾ പാവപ്പെട്ട രീതിയിൽ ജീവിക്കുന്ന മുതിർന്നവർക്കും കുട്ടികൾക്കും അവൻ ആവശ്യമുള്ളതെല്ലാം വാങ്ങി കൊടുക്കുകയാണ് പതിവ്. ഈ കള്ളനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.