നിഷ്കളങ്കമായ സ്നേഹത്തിന്റെ ഉടമകളാണ് കുട്ടികൾ. വലിയ ആളുകളെക്കാൾ മറ്റുള്ളവരുടെ വിഷമമാമ കണ്ടാൽ മനസ്സ് പെട്ടെന്ന് അവരാണ് കുഞ്ഞുങ്ങൾ മിസോറാമിൽ ഒരു കോഴി കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച കുഞ്ഞ് സോഷ്യൽ മീഡിയയിൽ എല്ലാം ഇപ്പോൾ നിറഞ്ഞു നിൽക്കുകയാണ് വീടിന് സമീപത്തുകൂടി സൈക്കിൾ ഓടിക്കുകയായിരുന്നു.
കുഞ്ഞ് വീടിന്റ മുൻപിലൂടെ പോകുമ്പോൾ ആയിരുന്നു അറിയാതെ കോഴിക്കുഞ്ഞിന്റെ മുകളിലൂടെ സൈക്കിൾ കയറി ഇറങ്ങിയത്. ആ സങ്കടം സഹിക്കാൻ കഴിയാതെ കുഞ്ഞ് കോഴിക്കുഞ്ഞിനെയും എടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് ഓടി. കയ്യിൽ ആകെ 10 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഒരു കൈയിൽ കോഴിക്കുഞ്ഞ് മറ്റേ കയ്യിൽ പൈസയും ആയിട്ടാണ് ഹോസ്പിറ്റലിലേക്ക് കുഞ്ഞ് എത്തിയത്.
ഹോസ്പിറ്റലിലെ ആളുകളോട് സഹായിക്കണം എന്ന് കുഞ്ഞ് ആവശ്യപ്പെട്ടു. മുതിർന്നവർ കുറച്ചുപേർക്കെങ്കിലും ഈ കുഞ്ഞിന്റെ ആത്മാർത്ഥ സ്നേഹവും സത്യസന്ധതയും ഉണ്ടായിരുന്നുവെങ്കിൽ ലോകം വളരെ സുന്ദരമായേനെ.തിരക്കുപിടിച്ച ജീവിതങ്ങളിലൂടെ നമ്മൾ കടന്നു പോകുമ്പോൾ പലരെയും കടന്നു പോയിട്ടുണ്ടാകും.
നമ്മുടെ കൈകൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും തരത്തിലുള്ള വേദനകൾ സംഭവിച്ചാൽ അത് കണക്കാക്കാതെ പോകുന്നവരാണ് കൂടുതൽ ആളുകളും അങ്ങനെയുള്ളവരെല്ലാം ഈ കുഞ്ഞിനെ കണ്ടുപിടിക്കണം തന്റെ കയ്യിൽ വന്ന തെറ്റ് ആണെങ്കിലും അത് തിരിച്ചറിയാനുള്ള മനസ്സ് ആ കുഞ്ഞിനെ ഇപ്പോഴുമുണ്ട് കൂടാതെ എങ്ങനെയെങ്കിലും ശരിയാക്കണം എന്നും അവനെ ആഗ്രഹമുണ്ട് സഹജീവികളോടുള്ള സ്നേഹം ഈ കുട്ടിയെ കണ്ടുവേണം നമ്മൾ പഠിക്കുവാൻ..