ചെറിയ കുട്ടികളുടെ ചെറിയ കുസൃതികൾ എല്ലാം നമ്മൾ വളരെയധികം രസകരമായി മാത്രമേ എടുക്കാറുള്ളൂ. കാരണം അവരുടെ നിഷ്കളങ്കമായ മുഖം കാണുമ്പോൾ ദേഷ്യപ്പെടാൻ ഒന്നും നമുക്ക് തോന്നില്ല പല കുട്ടികളും വളരെ കാണിക്കുകയും അമ്മമാർ അവരെ ചീത്ത പറയുന്നതും എല്ലാം നമ്മൾ കുറെ കണ്ടിട്ടുണ്ട് പക്ഷേ എത്രയെല്ലാം കുറുമ്പ് കാണിച്ചാലും അവസാനം നമ്മളെ നോക്കി അവർ ചിരിക്കുമ്പോൾ അത്രയും നേരം അവർ ചെയ്തതെല്ലാം നമ്മൾ മറക്കുകയും അവരെ കെട്ടിപ്പിടിച്ച് ഒരു ചുംബനം നൽകി അതെല്ലാം മറക്കുകയും ചെയ്യും.
പലപ്പോഴും അമ്മമാർക്ക് പറ്റുന്നത് അത് തന്നെയാണ്. ചെറിയ കുട്ടികളുടെ കുസൃതി നിറഞ്ഞ പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത് കാരണം ആ നിഷ്കളങ്കത കാണുവാൻ എല്ലാവർക്കും തന്നെ വളരെ ഇഷ്ടമാണ് ഇപ്പോൾ അതുപോലെ ഒരു കുട്ടി കുറുമ്പി വൈറലായി മാറുകയാണ് അമ്മ അവളെ വളരെയധികം വഴക്കു പറയുന്നത് വീഡിയോയിൽ കാണാം പക്ഷേ അതിന് കളിയായി അവൾതിരിച്ച് കൊഞ്ഞനം കാട്ടുകയാണ്.നീ എന്തിനാണ് അങ്ങനെ കാണിക്കുന്നത്.
എന്ന് അമ്മ ചോദിക്കുമ്പോൾ അവൾ വിഷയം മാറ്റാൻ നോക്കുകയും ചായ തിളയ്ക്കുന്നു ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല എന്നെല്ലാം അമ്മയോട് പറഞ്ഞു അമ്മയെ സോപ്പിടാൻ ആയി അടുത്തേക്ക് ചെല്ലുന്നതും നമുക്ക് വീഡിയോയിൽ കാണാം. അവസാനം അമ്മ മടിയെടുത്ത് നീ എന്തിനാണ് കൊഞ്ഞനം കുത്തിയത് എന്ന് ചോദിക്കുമ്പോൾ ഞാനാണോ എന്ന് അവൾ പോലും അറിയാത്ത രീതിയിൽ മറുപടി പറയുന്നകുഞ്ഞിനെ വീഡിയോയിൽ നമുക്ക് കാണാം.
അപ്പോഴെല്ലാം അവൾ അങ്ങനെയൊന്നും ചെയ്തിട്ടില്ല എന്ന് മുഖഭാവമാണ് കാണുന്നത്. പിന്നെയും നീ ചെയ്യുമോ എന്ന് ചോദിക്കുമ്പോൾ ആ ചെയ്യും എന്ന് അവൾ മറുപടി പറയുന്നത് കാണാം. അവസാനം കുഞ്ഞിനോട് ഇനി അങ്ങനെ ചെയ്യരുത് എന്നും സോറി പറയണമെന്ന് പറയുമ്പോൾ അവൾ അമ്മയോട് സോറി പറയുകയും അവസാനം അമ്മ എന്ന് വിളിച്ച് കെട്ടിപ്പിടിക്കുന്നതും നമുക്ക് വീഡിയോയിൽ കാണാം. ഇതുപോലെ ഒരു വീഡിയോ കണ്ടാൽ മതി നമുക്ക് എത്ര വലിയ ടെൻഷൻ ഉണ്ടെങ്കിലും അതെല്ലാം പോകാൻ.