രാവിലെ ജോലിസ്ഥലത്തേക്ക് പോകാനുള്ള തിരക്കിലായിരുന്നു രണ്ടുപേരും ഗിരിജയും രഘുവും. വീട്ടിൽ നിന്ന് ഇറങ്ങാൻ നിൽക്കുമ്പോൾ ആയിരുന്നു വലിയൊരു ബാഗുമായി മകൾ വീട്ടിലേക്ക് കയറി വരുന്നത് അവളുടെ മുഖം തേരെ ശരിയല്ല അവൾ കരഞ്ഞിട്ടുണ്ട്. പോകേണ്ട തിരക്കിൽ മോളെ എന്ത് പറ്റി എന്ന് ചോദിച്ചപ്പോൾ അവൾ അവളുടെ അമ്മ എന്ന് പറഞ്ഞ് കരയാൻ തുടങ്ങി എന്താണ് എന്ന് ആദ്യം മനസ്സിലായില്ല അപ്പോഴേക്കും പോകാനുള്ള ബസ്സും വന്നുനിന്നു വൈകുന്നേരം സംസാരിക്കാം എന്ന് പറഞ്ഞ് അവളെ വീട്ടിൽ ഇരുത്തി ഞങ്ങൾ രണ്ടുപേരും ഓഫീസിലേക്ക് നടന്നു. ബസ്സിൽ ഇരിക്കുമ്പോഴും ഞാൻ രഘുവേട്ടനോട് ചോദിച്ചു.
എന്തായിരിക്കും നമ്മുടെ മകൾക്ക് പറ്റിയത് അവിടെ നല്ല സ്നേഹം ആണല്ലോ അമ്മ പിന്നീട് എന്താണ് അവൾ അമ്മയെ പറ്റി പറഞ്ഞു കരയുന്നത്. നീ എന്തായാലും അവളെ ഓഫീസിൽ ചെന്നതിനു ശേഷം ഒന്ന് വിളിക്ക്. ഓഫീസിൽ എത്തിയതിനു ശേഷം മകളെ വിളിച്ചുനോക്കി വൈകുന്നേരം വീട്ടിലേക്ക് വന്നതിനുശേഷം പറയാം എന്ന് അവൾ പറഞ്ഞു ഫോൺ വെച്ചു ശബ്ദം മാറിയിട്ടുണ്ട് എന്തോ പ്രശ്നം ഉണ്ട് എന്ന് ഉറപ്പായിരുന്നു. വൈകുന്നേരം വീട്ടിലേക്ക് എത്തിയ ഗിരീജയും രഘുവും കാണുന്നത് വന്നപ്പോൾ മകൾ ഏത് വസ്ത്രത്തിലാണ് കിടന്നിരുന്നത് അതേ വസ്ത്രം അണിഞ്ഞ അവളെ കട്ടിലിൽ കമിഴ്ന്നു കിടക്കുന്നു നിനക്ക് എന്ത് പറ്റി വന്നിട്ട് വസ്ത്രം പോലും മാറിയില്ലേ .
എന്താണ് നിന്റെ പ്രശ്നം അത് പറയൂ. പ്രശ്നമായിട്ട് ഒന്നുമില്ല അമ്മേ അവിടുത്തെ അമ്മ എന്നോട് വളരെ സ്നേഹത്തിലാണ് പെരുമാറുന്നത് മാത്രമല്ല. ഈ മൂന്നു മാസത്തിന്റെ ഇടയിൽ അമ്മ എന്നെപ്പറ്റി ചോദിക്കാത്തത് ഒന്നും തന്നെയില്ല എനിക്ക് എല്ലാം പറഞ്ഞു തരുമായിരുന്നു എന്റെ കൂടെ എപ്പോഴും ഇരിക്കുമായിരുന്നു അപ്പോഴാണ് എനിക്ക് ഇവിടത്തെ കാര്യം ഓർമ്മ വന്നത് അവിടത്തെ അമ്മയുടെ സ്നേഹം കണ്ടപ്പോൾ ആയിരിക്കും ഇവിടത്തെ അമ്മയുടെ കാര്യം ഓർമ്മവന്നത് അല്ലേ. അങ്ങനെയല്ല ജോലി തിരക്ക് കാരണം നിങ്ങൾ എന്നോട് മര്യാദയ്ക്ക് സംസാരിക്കാതെ പോലുമില്ല. അത് പിന്നെ നിനക്ക് വേണ്ടിയല്ലേ ഞങ്ങൾ ജോലിക്ക് പോയിരുന്നത് .
നിനക്ക് സ്വയം പര്യാപ്തത ആകാൻ വേണ്ടിയല്ലേ ഞങ്ങൾ ജോലിക്ക് പോയത് എന്നിട്ട് ഞാൻ എപ്പോഴെങ്കിലും സ്വയം പറയാത്തത് കൈവരിച്ചു നിങ്ങൾക്ക് തോന്നുന്നുണ്ടോ അമ്മയ്ക്ക് അറിയാമോ ചേട്ടനെ അവിടെ ഭക്ഷണമൊക്കെ ഉണ്ടാക്കാൻ നന്നായിട്ട് അറിയാം. എനിക്കായിരുന്നു അറിയാത്തത് നിങ്ങൾ എനിക്ക് പഠിപ്പിച്ചു തന്നു ഇല്ലല്ലോ.. അവിടെ പ്രശ്നമൊന്നും ഇല്ലെങ്കിൽ നീ എന്തിനാണ് വലിയ ബാഗുമായി ഇങ്ങോട്ടേക്ക് വന്നത് ആരു പറഞ്ഞു ഞാൻ ഇവിടെ താമസിക്കാനാണ് വന്നത് എന്ന് സ്റ്റേഷനിൽ പോകാൻ എളുപ്പമല്ലേ ഞാനും ചേട്ടനും കൂടി നാളെ ട്രിപ്പ് പോവുകയാണ്. ചേട്ടൻ ഇപ്പോൾ വരും ഞാൻ പോയി കുളിച്ചിട്ട് വരാം.
രഘുവേട്ടാ ഇവിടെ എന്താണ് സംഭവിച്ചത് അവൾ എന്തൊക്കെയാണ് പറഞ്ഞുപോയത് അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴേക്കും മരുമകൻ വീട്ടിലേക്ക് കയറി വന്നു. രഘുവേട്ടാ അവരിപ്പോൾ എന്തു കൊടുക്കും നമ്മൾ ഒന്നും വാങ്ങിയില്ലല്ലോ സാരമില്ല നീ എന്തെങ്കിലും പോയി നോക്ക്. അടുക്കളയിൽ ചെന്നപ്പോഴേക്കും മകൾ മൂന്ന് തരത്തിലുള്ള ഭക്ഷണങ്ങൾ നിരത്തി ഉണ്ടാക്കി വെച്ചിരിക്കുന്നു അടുക്കളയെല്ലാം വൃത്തിയോടെ വച്ചിരിക്കുന്നു അടുക്കളയിൽ പോലും കയറാത്ത കുട്ടിയാണ് അവൾ അത്ഭുതമായിരുന്നു.
അച്ഛനും അമ്മയ്ക്കും മരുമകനോട് സംസാരിച്ചു ഇരുന്നപ്പോഴേക്കും അവൾ കുളികഴിഞ്ഞ് വന്നിരുന്നു ഇരുവരുടെയും സംസാരവും കളിയും ചിരിയും കാണുന്നത് തന്നെ രഘുവിന്റെയും ഗിരിജയുടെയും മനസ്സിനെയും കണ്ണിനെയും നിറച്ചു. മോനെ അവൾ അടുക്കളയിൽ പോലും കയറാനും മടിച്ചിരുന്നു ഇതിന്റെ എല്ലാ ക്രെഡിറ്റും മോന്റെ അമ്മയ്ക്ക് തന്നെയാണ് അല്ല എനിക്ക് അത്യാവശ്യം കുക്കിംഗ് അറിയാം അവൾ പഠിക്കണം എന്നൊന്നും നിർബന്ധം എനിക്കില്ല പക്ഷേ ഇത് അവളുടെ താൽപര്യപ്രകാരം പഠിച്ചതു മാത്രമാണ്. മകളുടെ സന്തോഷകരമായ ജീവിതം എത്ര നേരം വരെ അവർ നോക്കി നിന്നു എന്നറിയില്ല പക്ഷേ അവരുടെ മനസ്സ് ഇപ്പോൾ വളരെ സന്തോഷത്തിലാണ്.