നമ്മളെല്ലാവരും തന്നെ അറിയാം അപകടം പറ്റിയാൽ ആദ്യമായി എന്താണ് ചെയ്യേണ്ടത് എന്ന് നമ്മൾ എല്ലാവരും തന്നെ ഹോസ്പിറ്റലിൽ പോവുകയും ഡോക്ടറെ കാണുകയും അതിനുവേണ്ട ചികിത്സ ചെയ്യുകയും ചെയ്യും. കൂടാതെ എങ്ങനെയാണ് അപകടം പറ്റിയത് എന്നും അപകടം പറ്റിയപ്പോൾ എന്താണ് സംഭവിച്ചത് എന്നും എവിടെയാണ് വേദന എന്നുമെല്ലാം നമ്മൾ കൃത്യമായി തന്നെ ഡോക്ടറോട് പറയുകയും ചെയ്യും ഇതാണ് നമ്മൾ മനുഷ്യരുടെ കാര്യം എന്നാൽ മൃഗങ്ങൾക്കോ അവർക്ക് അപകടം സംഭവിച്ചാൽ അവൻ എന്താണ് ചെയ്യുന്നത്.
ഇവിടെ ഇതാ ഒരു ബുദ്ധിശാലിയായ പൂച്ച തനിക്ക് അപകടം പറ്റിയപ്പോൾ ഉടനെ തന്നെ അതിന്റെ ശുശ്രൂഷയ്ക്ക് വേണ്ടി ആശുപത്രിയിലേക്ക് കയറി ചെന്നിരിക്കുകയാണ്. കറുപ്പും വെളുപ്പും നിറത്തിലുള്ള പൂച്ചയുടെ പിന്നിലുള്ള രണ്ട് കാലുകളും കുത്താൻ ആവാത്ത നിലയിൽ ആശുപത്രിയുടെ വരാന്തയിൽ ചുറ്റിതിരിയുകയായിരുന്നു. പുതിയ തുടക്കത്തിൽ ആരും ശ്രദ്ധിക്കുന്നില്ല എന്ന വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കും.
എന്നാൽ ആരും ശ്രദ്ധിക്കാതെ വന്നപ്പോൾ പൂച്ച നേരെ പോയത് അത്യാഹിത വിഭാഗത്തിലേക്ക് ആണ്. ആശുപത്രി ജീവനക്കാർ ശ്രദ്ധിച്ചപ്പോഴാണ് പൂച്ചയുടെ കാലുകൾക്ക് പരിക്കുപറ്റിയിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നത്. വേദനയോടെ തന്നെ തന്റെ മുൻപിൽ എത്തിയ പൂച്ചയെ സഹായിക്കാൻ ഡോക്ടർമാരും തീരുമാനിച്ചു അവർ പൂജയുടെ കാലുകൾ പരിശോധിക്കുകയും അതിനുവേണ്ടി ചികിത്സകൾ നടത്തുകയും കാലിൽ ബാൻഡേജ് വെച്ച് കെട്ടുകയും ചെയ്തു.
കാലുകൾ പരിശോധിക്കുന്ന സമയത്തെല്ലാം തന്നെ വളരെ അനുസരണയോടെ തന്നെ ഇരിക്കുന്ന പൂച്ചയുടെ ചിത്രങ്ങൾ അവർ തന്നെ പുറത്തു വിടുകയും ചെയ്തു. കാര്യം കഴിഞ്ഞ പൂച്ച വന്ന വഴി തന്നെ തിരിച്ചു പോവുകയും ചെയ്തു ഇതോടെ പൂച്ച പോയി എന്ന് അവർ കരുതിയെങ്കിലും സ്വന്തം കാര്യത്തിൽ നല്ല ഉത്തരവാദിത്വമുള്ളതു കൊണ്ട് ദിവസങ്ങൾക്ക് ശേഷം വീണ്ടും കാല് പരിശോധിക്കുന്നതിന് വേണ്ടി പൂച്ച വീണ്ടും എത്തി.