നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ഒരു ദിവസമായിരിക്കും നമ്മൾ ജനിച്ച ദിവസം അന്നേദിവസം നമ്മൾ വളരെയധികം സന്തോഷത്തിലുമായിരിക്കും വീട്ടിൽ പലതരത്തിലുള്ള ആഘോഷങ്ങൾ ആയിരിക്കും അതിനോടനുബന്ധിച്ച് നമ്മൾ നടത്തുന്നത് അതിന്റെ നിരവധി വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നമ്മൾ ദിവസവും കണ്ടുകൊണ്ടിരിക്കുന്നതാണ്.
പ്രത്യേകിച്ചും ചെറിയ കുട്ടികളുടെ പിറന്നാൾ ആണെങ്കിൽ അത് വലിയ ആഘോഷമായിട്ടായിരിക്കും പലരും നടത്തുന്നത് നമ്മൾ കണ്ടിട്ടുള്ളത് എന്നാൽ ഇവിടെ ഒരു കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കുന്നത് വളരെ വ്യത്യസ്തമായ രീതിയിലാണ് ആരോരുമില്ലാത്ത വൃദ്ധസദനത്തിലെ അന്തേവാസികളുടെ കൂടെയാണ് കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കാൻ അവരുടെ അച്ഛനും അമ്മയും തീരുമാനിക്കുന്നത് അവരുടെ കൂടെ ഭക്ഷണം കഴിക്കുന്നതും കേക്ക് മുറിക്കുന്നതും ആഘോഷിക്കുന്നതും എല്ലാം തന്നെ നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും.
ആ കുഞ്ഞിനെ വലിയ സമ്മാനം ഇനി വേറെ കിട്ടാനില്ല അവിടത്തെ അന്തേവാസികളുടെ കൂടെ നടക്കുന്നതും കളിക്കുന്നതും അവർ ആ കുട്ടിയെ കൊച്ചിക്കുന്നതും സംസാരിക്കുന്നതും എടുത്ത് നടക്കുന്നതും എല്ലാം തന്നെ നമുക്ക് കാണുമ്പോൾ വളരെയധികം സന്തോഷമാണ് ഉണ്ടാകുന്നത്. എല്ലാവരും ഉപേക്ഷിക്കപ്പെട്ട അവർക്ക് ആരൊക്കെയോ ഉണ്ട് എന്ന് തോന്നുന്നു ഇതുപോലെയുള്ള നിമിഷങ്ങൾ വരുമ്പോഴാണ്. ആ കുഞ്ഞു വളരെയധികം അനുഗ്രഹം നിറഞ്ഞ കുഞ്ഞാണ് എത്ര അച്ഛനമ്മമാരുടെ അനുഗ്രഹമാണ് അവർക്ക് ലഭിച്ചിരിക്കുന്നത്.
എന്ന് നമുക്ക് വീഡിയോയിൽ തന്നെ കാണാൻ സാധിക്കും. ഇതുപോലെ ഒരു പിറന്നാൾ ദിവസവും ആ കുഞ്ഞിന്റെ ജീവിതത്തിൽ വേറെ ഉണ്ടായി കാണില്ല. ഒരു വർഷങ്ങളിൽ ഇനിയും ഒരുപാട് പെരുന്നാളുകളും ആഘോഷങ്ങളും ആ കുഞ്ഞിന്റെ ജീവിതത്തിൽ ഉണ്ടാകട്ടെ. ഇന്നേദിവസം അച്ഛനമ്മമാർക്കും അത് മറക്കാൻ പറ്റാത്ത ഒരു ദിവസം തന്നെ ആയിരിക്കും അവരുടെ ജീവിതത്തിൽ ഒരു കുഞ്ഞ് വന്ന സന്തോഷം നൽകുന്ന കാഴ്ചയും ദിവസവും അവർക്ക് മറക്കാൻ പറ്റുന്നതല്ല. സന്തോഷകരമായ ആ വീഡിയോ കണ്ടു നോക്കൂ.