പത്തുവർഷം അവിടെ നിന്ന് കമ്പനിയെ വളർത്തി വലുതാക്കി എന്നാൽ കറിവേപ്പില പോലെ അയാളെ അവിടെ നിന്നും ഇറക്കി വിട്ടു.

പത്തുവർഷത്തിന്റെ അധ്വാനത്തിന് ഒട്ടും വില നൽകാതെ അവിടെനിന്ന് ഒരു കറിവേപ്പില പോലെയാണ് അവർ ഇറക്കിവിട്ടത് പെട്ടെന്നൊരു നിമിഷം ഓഫീസിലേക്ക് വിളിച്ചപ്പോൾ ശരിക്കും ഞാൻ സന്തോഷിച്ചതാണ് കാരണം എനിക്ക് അവകാശപ്പെട്ടതായിരുന്നു ആ മാനേജർ പോസ്റ്റ് ആയിട്ടാണ് ആ കമ്പനിയിൽ ഞാൻ ജോയിൻ ചെയ്യുന്നത് അതുകൊണ്ടുതന്നെ എന്റെ അധ്വാനത്തിന്റെയും ഒരു ഫലം കൂടിയാണ് ഈ കമ്പനി ഇതുപോലെ ഉയർന്നുനിൽക്കുന്നത് എന്നാൽ അയാൾ പറഞ്ഞത് എന്നെ ശരിക്കും വിഷമിപ്പിച്ചു.

   

പുതിയ മാനേജർ പോസ്റ്റിലെ ഒന്നുംതന്നെയില്ല ഈ കമ്പനി അടച്ചുപൂട്ടാൻ പോകുന്നു നിങ്ങൾക്ക് വേണമെങ്കിൽ ഇവിടെ നിന്നും രാജി വെച്ച് പുറത്തേക്ക് പോകാം. എല്ലാ സ്വപ്നങ്ങളും ഒരു നിമിഷം കൊണ്ട് തകർന്ന ദിവസം ഞാൻ സങ്കടപ്പെട്ടായിരുന്നു വീട്ടിലേക്ക് പോയത് അപ്പോഴാണ് കൂടെ ജോലി ചെയ്യുന്ന ശരത് ഫോൺ ചെയ്തത് ജോലി പോയത് അറിഞ്ഞു വിഷമിക്കേണ്ട ഇതെല്ലാം അവരുടെ പ്ലാൻ ആണ് മുതലാളികളുടെ മകൾക്ക് ഇയാളുടെ മകനോട് ചെറിയൊരു താൽപര്യം അതിന്റെ പേരിലാണ് ഇപ്പോൾ അവനാണ് ഈ കമ്പനിയുടെ എല്ലാ ചാർജ്ജും ഏറ്റെടുത്തിരിക്കുന്നത്.

തകർന്നു പോയതായിരുന്നു അയാൾ അപ്പോഴാണ് ഭാര്യ അവന്റെ ചുമരിൽ കൈ വെച്ച് തലോടിയത് ഇത്രയും നാളത്തെ സമ്പാദ്യം വീട്ടിലെ കാര്യം നിങ്ങൾ പേടിക്കേണ്ട നമുക്ക് ഒരു മകളല്ലേ ഉള്ളൂ അവളുടെ കാര്യത്തിന് വേണ്ടതും ഞാൻ കരുതി വെച്ചിട്ടുണ്ട് അതുകൊണ്ട് നിങ്ങൾ എന്തെങ്കിലും ഒരു ബിസിനസ് തുടങ്ങാം ഞാൻ എപ്പോഴും കൂടെയുണ്ടാകും തകർന്നിരിക്കുന്ന ഞാൻ അവളുടെ കൈപിടിച്ച് ഒരുപാട് കരഞ്ഞുപോയി. എനിക്ക് എല്ലാം ഊർജ് സമ്മാനിച്ചത് അവൾ തന്നെയായിരുന്നു.

ഇപ്പോൾ ഇതാ ബെസ്റ്റ് ബിസിനസ് മാനിന്റെയും അവാർഡ് ഇരിക്കുമ്പോൾ ഇന്റർവ്യൂ കാർ ചോദിക്കുന്ന ചോദ്യത്തിന് മറുപടി പറയുമ്പോഴും എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുമായിരുന്നില്ല. ഒരു ചോദ്യം കൂടി മുൻപ് ജോലി ചെയ്തിരുന്ന കമ്പനി മൊത്തമായി വാങ്ങിയല്ലോ. ഇപ്പോൾ എന്താണ് അവസ്ഥ അവിടെയുള്ളവരെ പിരിച്ചുവിടുകയാണോ ചെയ്യുന്നത് അവിടെയുള്ള എല്ലാവരെയും പിരിച്ചുവിടേണ്ട ആവശ്യമില്ല എങ്കിൽ കുറച്ചുപേരെ പിരിച്ചുവിടേണ്ട ആവശ്യമുണ്ട് അതെല്ലാം എന്റെ മാനേജർ ശരത് നോക്കും..

സാർ അവസാനമായി മറ്റൊരു ചോദ്യം ആരാണ് സാറിന്റെ ഇൻസ്പിരേഷൻ ഞാൻ ചിരിച്ചുകൊണ്ട് ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ഫോട്ടോ നോക്കി പറഞ്ഞു അതാണ് എന്റെ ഇൻസ്പിരേഷൻ ഞാൻ ഇപ്പോൾ വിഷമിച്ചിരിക്കുമ്പോൾ വീണ്ടും ഉണർന്ന് പ്രവർത്തിക്കാൻ എനിക്ക് ധൈര്യം തന്നത് അവൾ ആയിരുന്നു കഴിഞ്ഞ അഞ്ചുവർഷമായി അവൾ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് ക്യാൻസർ ആയിരുന്നു അതുപോലും എന്നോട് മറച്ചുവെച്ചു ഞാൻ നന്നായി കാണണം എന്നായിരുന്നു അവൾ ആഗ്രഹിച്ചത് അപ്പോഴേക്കും മകൾ കടന്നുവന്നു അച്ഛാ കരയരുത് അമ്മയ്ക്ക് അച്ഛൻ കരയുന്നത് ഇഷ്ടമല്ല അയാൾ കണ്ണുകൾ. മകളുടെ കാര്യത്തിനും എന്നെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി മരിക്കുന്നതിന്റെ കുറച്ചു ദിവസങ്ങൾ മുമ്പ് തന്നെ അവൾക്ക് വേണ്ടി മാറ്റിവെച്ച് സമ്പാദ്യത്തിന്റെ ചെക്ക് എന്നെ ഏൽപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *