എന്തൊരു അനുസരണയുള്ള ആട്ടിൻകുട്ടിയാണ് അത്. എന്തുപറഞ്ഞാലും അതുപോലെ ചെയ്യുന്ന ആട്ടിൻകുട്ടി.

വളർത്തു മൃഗങ്ങളായ പട്ടിയും പൂച്ചയും എല്ലാം വീട്ടിലുള്ളവർ പറഞ്ഞാൽ അനുസരിക്കാറുണ്ട് എന്നാൽ മനുഷ്യരുമായി അത്ര ഇടപഴകാത്ത ഒരു ആടിന്റെ അനുസരണ കണ്ടിട്ടുണ്ടോ അത്തരത്തിൽ ആടിനെ വരച്ച വരയിൽ നടത്തുന്ന ഒരു കൊച്ചു മിടുക്കനും അവന്റെ കുഞ്ഞ് ആട്ടിൻകുട്ടിയും ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം തന്നെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരിക്കുന്ന സ്കൂട്ടറിന്റെ മുകളിൽ കയറിയിരുന്നു തന്റെ പുറകിൽ കയറാൻ ആടിനെ നിർദേശം നൽകുന്ന ഒരു കുഞ്ഞു പയ്യനും അവൻ പറഞ്ഞത് അതുപോലെ തന്നെ അനുസരിക്കുന്ന ആടുമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

   

അടുത്തുള്ള കസേരയിൽ കയറി നിന്ന് എന്നെ പുറകിൽ കയറാടാ എന്നും കേറി അതിനുശേഷം വിളിച്ചിരുന്നു ഇല്ലെങ്കിൽ വീഴും എന്നും എല്ലാം അവൻ വളരെ നിഷ്കളങ്കമായി ആട്ടിൻകുട്ടിയോട് പറയുന്നത് നമുക്ക് വീഡിയോയിൽ കാണാം.

ഇന്നത്തെ കാലത്ത് കുട്ടികളെല്ലാവരും മൊബൈൽ ഫോണുകളിൽ ഓരോ നിമിഷവും കടന്നു പോകുമ്പോൾ ഇതുപോലെയുള്ള കാഴ്ചകൾ നമുക്ക് വളരെയധികം കൗതുകം ഉണ്ടാക്കുന്നതാണ് മാത്രമല്ല ഇതുപോലെ പ്രകൃതിയോടും മറ്റ് ജീവജാലങ്ങളോടും എല്ലാം ഇടപഴകുമ്പോൾ മാത്രമാണ് കുട്ടികൾക്ക് അവരുടെ മാനസികമായും ശാരീരികമായും സാംസ്കാരികമായും എല്ലാം ഉയരുന്നത് .

ചെറിയ കുട്ടികളെ സംബന്ധിച്ചിടത്തോളം അവർ വളരെയധികം ആക്ടീവായി നിൽക്കേണ്ട സമയമാണ്. ഇത്തരം സന്ദർഭങ്ങളിൽ ഒരു മുറിയിൽ ഒരു ഫോണും കൊടുത്ത് അവരെ ഒറ്റയ്ക്കിരുത്തുന്നത് ഒട്ടും തന്നെ അവരുടെ മാനസിക നിലയ വളർത്തുകയില്ല. ഇവിടെ ആട്ടിൻകുട്ടിയും ആൺകുട്ടിയും തമ്മിലുള്ള അപൂർവമായ സൗഹൃദമാണ് നമ്മളെ വളരെ അത്ഭുതപ്പെടുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *