ആളുകൾക്ക് അബദ്ധം പറ്റുന്നത് വളരെ സ്വാഭാവികമാണ് എന്നാൽ സുൽത്താൻബത്തേരിയിൽ ഒരു യുവതിക്കു പറ്റിയ അബദ്ധം പോലെ ആർക്കും തന്നെ ഉണ്ടാകരുത്. കോട്ടയത്ത് നിന്നും സുൽത്താൻബത്തേരിയിലേക്കുള്ള യാത്രക്കിടയിൽ 12 പവൻ സ്വർണാഭരണമാണ് യുവതി ബസ്സിൽ നിന്നും വലിച്ചു പുറത്തേക്ക് ഇറങ്ങിയത് വീടുകളിൽ പണിയെടുത്താണ് യുവതി ജീവിക്കുന്നത് ഇതിനിടെ കുറച്ചു സ്വർണം അവർ പണയം വെച്ചിരുന്നു ബാങ്കിൽ പണയം വെച്ചിരുന്ന സ്വർണം തിരികെ കൊണ്ടുവരാൻ പോയി തിരികെ ബസ്സിൽ മടങ്ങുമ്പോൾ ആയിരുന്നു ഈ സംഭവം ഉണ്ടാകുന്നത് പണയം എടുത്ത്.
സ്വർണ്ണമായി കോട്ടയത്ത് നിന്ന് ഒരു കെഎസ്ആർടിസിയിൽ യാത്രതിരിച്ചത്. സ്വർണ്ണാഭരണങ്ങൾ എല്ലാം ഒരു കവറിൽ ആക്കി അവർ ഭദ്രമായി തന്നെ കവറിൽ കരുതിയിരുന്നു. അതുപോലെ തന്നെ ബസ്സിൽ കഴിക്കുന്നതിനുള്ള ഭക്ഷണവും കയ്യിൽ കരുതിയിരുന്നു. ബസ് യാത്രക്കാർക്ക് ഭക്ഷണം കഴിക്കുന്നതിനു വേണ്ടി കുറച്ച് സമയം നിർത്തിയപ്പോൾ അവർ കഴിക്കാനുണ്ടായിരുന്ന ഭക്ഷണം കഴിച്ച് അതിന്റെ പുറത്തേക്ക് കളഞ്ഞ് വീണ്ടും യാത്ര തുടർന്നു.
എന്നാണ് കുറച്ചു സമയങ്ങൾക്ക് ശേഷം ബാഗ് പരിശോധിച്ചപ്പോഴാണ് സ്വർണ്ണം എടുത്തുവെച്ച കവർ കാണാനില്ല എന്ന് മനസ്സിലാക്കിയത്. ഭക്ഷണത്തിന്റെ വേസ്റ്റ് ആണെന്ന കരുതി പുറത്തേക്ക് കളഞ്ഞത് സ്വർണത്തിന്റെ പൊതിയായിരുന്നു അവരുടെ തന്നെ ബസ്സിൽ വച്ച് ബഹളം വയ്ക്കുകയും ബസ്സിലുള്ളവർ തിരികെ റൂട്ടിലേക്ക് തിരിച്ചു വിടുകയും ചെയ്തു.
ആ യുവതിയും ബസ്സിലുള്ള ആളുകളും നാട്ടുകാരും എല്ലാവരും ചേർന്ന് ആ പ്രദേശം എല്ലാം തന്നെ നന്നായി പരിശോധിക്കുകയും ചെയ്തു അതിനിടയിൽ ഒരു ഓട്ടോക്കാരൻ ആണ് സ്വർണം തിരികെ ലഭിച്ചത്. തന്നെ പോലീസ് എത്തുകയും പോലീസിന്റെ മുന്നിൽ വച്ച് യുവതിക്ക് സ്വർണം കൈമാറുകയും ചെയ്തു. സംഭവിച്ചത് അബദ്ധം ആണെങ്കിലും ആ സ്വർണത്തിൽ നിന്നും ഒരു തരി പോലും എടുക്കാതെ സത്യസന്ധതയോടെ നഷ്ടപ്പെട്ട മുതൽ തിരിച്ചു കൊടുക്കാൻ മനസ്സ് കാണിച്ച ഓട്ടോ ഡ്രൈവർക്കായിരുന്നു എല്ലാവരും അഭിനന്ദനങ്ങൾ നൽകിയത്.