സംസാരശേഷിയും മറ്റുള്ളവരുമായി ഇടപഴകൽ ആരംഭിക്കുകയും ചെയ്യുന്നതോടെ സുഹൃത്ത് വലയങ്ങൾ നമുക്ക് ഉണ്ടായി തുടങ്ങുന്നു സ്കൂളിൽ പോകുമ്പോൾ ആയിരിക്കും നമുക്ക് ഏറെ മനസ്സിനോട് ചേർത്തുവയ്ക്കാൻ പറ്റുന്ന ഉറ്റ സുഹൃത്തുക്കളേ ലഭിക്കുന്നത്. വീട്ടിൽ ഉള്ളതിനേക്കാൾ കൂടുതൽ സമയവും നമ്മൾ ചെലവഴിക്കുന്നത് സ്കൂളിൽ ആയതുകൊണ്ട് തന്നെ സുഹൃത്തുക്കൾ തമ്മിലുള്ള ആത്മബന്ധം വളരെയേറെ ആയിരിക്കും.
അത് പിന്നീട് ഉള്ള കാലത്തേക്ക് എല്ലാം തന്നെ നമുക്ക് ഏറെ ചേർത്തുവയ്ക്കാൻ പറ്റുന്നതായിരിക്കും അത്തരത്തിൽ രണ്ട് സുഹൃത്തുക്കളുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീൽചെയറിൽ ഇരിക്കുന്ന തന്റെ സുഹൃത്തിനെ കായിക മത്സരത്തിൽ പങ്കെടുപ്പിക്കുന്ന ഒരു സുഹൃത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
വീൽചെയറിൽ ഇരിക്കുന്ന തന്റെ സഹപാഠിയെ ഓട്ടം മത്സരത്തിൽ പങ്കെടുപ്പിക്കുകയാണ് സുഹൃത്ത് ചെയ്യുന്നത് കുറച്ചു വിദ്യാർത്ഥികൾ ഒരു കായിക വിനോദത്തിൽ പങ്കെടുക്കുന്നത് വീഡിയോയിൽ കാണാം എന്നാൽ ഫിനിഷിംഗ് പോയിന്റ് എത്താൻ മത്സരിച്ചു ഓടിയതിനു ശേഷം അവൻ തന്റെ ഭിന്നശേഷിക്കാരൻ ആയ സുഹൃത്തിന്റെ അരികിൽ എത്തി.
അതിനുശേഷം അവനിരിക്കുന്ന വീൽചെയർ തള്ളി കൊണ്ടാണ് അവൻ ഓടിയത്. തന്റെ സുഹൃത്തിനെയും ആ വിനോദത്തിൽ പങ്കെടുക്കാൻ സഹായിക്കുകയായിരുന്നു അവൻ ചേർത്ത് നിർത്താൻ ഒരു നല്ല കൂട്ടുകാരൻ ഉണ്ടെങ്കിൽ ജീവിതം മാത്രമേ മനോഹരമായിരിക്കും എന്ന് കാണിച്ചു തരുന്ന കുറച്ച് നിമിഷങ്ങളാണ് ഈ വീഡിയോയിൽ ഉള്ളത്.
https://youtu.be/gCdktQmqtDQ