കല്യാണം കഴിഞ്ഞ് കുറച്ചുനാൾ കഴിഞ്ഞ് കുട്ടികൾ മതി എന്ന് തീരുമാനിച്ച യുവതിക്ക് പിന്നീട് സംഭവിച്ചത് കണ്ടോ.

വിവാഹത്തിനെ കുറിച്ച് പ്രത്യേകിച്ച് സ്വപ്നം ഒന്നുമില്ലാത്ത ഡിഗ്രി കാലത്തായിരുന്നു ഹരിയേട്ടനെ കണ്ടത് വളരെ പെട്ടെന്നായിരുന്നു ഞങ്ങളുടെ കല്യാണം നടന്നത് അതുകൊണ്ടുതന്നെ അധികം ആളുകളെ വിളിക്കാൻ ഒന്നും തന്നെ സാധിച്ചില. നല്ലൊരു ജോലിയും തരക്കേടില്ലാത്ത കുടുംബവും ആയതുകൊണ്ട് തന്നെ വീട്ടുകാർ ആ കല്യാണം ഉറപ്പിച്ചു വിവാഹത്തിന്റെ ചടങ്ങുകൾ കഴിഞ്ഞ് ഹരിയേട്ടന്റെ വീട്ടിലേക്ക് വലതുകാലം വെച്ച് കയറി ചെല്ലുമ്പോൾ പുതിയൊരു വീട്ടിലേക്കും പുതിയൊരു ജീവിതത്തിലേക്ക് കടക്കാൻ പോകുന്നതിന്റെ എല്ലാതരത്തിലുള്ള പരിഭ്രമവും എനിക്കുണ്ടായിരുന്നു പക്ഷേ അതൊന്നും ഞാൻ മുഖത്ത് കാണിച്ചില്ല ,..

   

ഹരിയേട്ടന്റെ അമ്മ കയ്യിലേക്ക് വിളക്ക് തന്ന സാരി ചെറുതായി പൊക്കിപ്പിടിച്ച് കയറു മോളെ എന്ന് പറഞ്ഞപ്പോൾ ഞാൻ എന്നിലേക്ക് തന്നെ നോക്കി പോയി. എന്നെക്കാൾ ഭാരമുള്ള സാരിയും അതിനു മേലെ കുറെ ആഭരണങ്ങളും കയ്യിലൊരു വലിയ വിളക്കും ഇതിനിടയിൽ ഞാൻ എങ്ങനെ സാരി പിടിക്കും എന്റെ കഷ്ടതകൾ കണ്ടിട്ട് ആകണം അമ്മ തന്നെ സാരി തന്നു എല്ലാ തിരക്കുകളും കഴിഞ്ഞു. വീട്ടിലെ ബന്ധുക്കാരെല്ലാവരും മാറി തുടങ്ങി. അമ്മ എന്നോട് വന്ന് ചോദിച്ചു മോൾക്ക് വീട് ഇഷ്ടമായോ? പെട്ടെന്നുള്ള വിവാഹമായതുകൊണ്ട് തന്നെ അവൻ കുറെ കഷ്ടപ്പെട്ടാണ് ഇതുവരെ എത്തിച്ചത് ഇനിയും കുറെ പണികളുണ്ട് അതൊക്കെ കുറച്ചു കഴിഞ്ഞു വേണം തീർക്കാൻ.

ഞാൻ എല്ലാം അതിശയത്തോടെ നോക്കി. അപ്പോഴേട്ടൻ പുറത്ത് സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു പലപ്രാവശ്യം ജനറലിലൂടെ ഞാൻ നോക്കിയത് കൊണ്ടാകാം ഹരിയേട്ടൻ എന്റെ അടുത്തേക്ക് കയറി വന്നു. ഞാൻ കുറെ സാരി തനിക്ക് വേണ്ടി വാങ്ങി വെച്ചിരുന്നു. അതൊന്നും കണ്ടില്ലേ. ഞാൻ കണ്ടു പക്ഷേ എനിക്ക് സാരി ഉടുക്കാനും ശരിക്ക് അറിയില്ല എന്റെ നിഷ്കളങ്കമായ മറുപടി കേട്ടപ്പോൾ ഒരു ചെറിയ പുഞ്ചിരി ആയിരുന്നു ഹരിയേട്ടന്റെ മുഖത്ത്. പിന്നീട് അങ്ങോട്ട് പൊരുത്തപ്പെട്ട് പോകാൻ ഞാൻ തുടങ്ങി. പാചകത്തിൽ എനിക്ക് വലിയ അറിവ് ഒന്നുമില്ലെങ്കിലും ഞാൻ ഉണ്ടാക്കിയതെല്ലാം പരിഭാവം കൂടാതെ അവരെല്ലാം ആസ്വദിച്ചു കഴിക്കുന്നത് ഞാൻ കണ്ടു.

വീട്ടിൽ സുഖമായി ഉറങ്ങിയും കഴിഞ്ഞിരുന്നു ഞാൻ എനിക്ക് നിന്നെ വല്ല ആവശ്യവും ഉണ്ടായിരുന്നു എന്ന് ഞാൻ പലപ്പോഴും എന്നോട് തന്നെ ചോദിച്ചു നോക്കിയിട്ടുണ്ട്. അതിനിടയിൽ ഹരിയേട്ടന്റെ അച്ഛന്റെ വക പരാതിയും ഞാൻ നേരത്തെ എഴുന്നേൽക്കുന്നില്ല എന്ന് ഞാൻ കല്യാണം കഴിഞ്ഞതിനുശേഷമാണ് 6:00 മണി പോലും കണ്ടു തുടങ്ങിയത് അവരോട് പറയാൻ പറ്റില്ലല്ലോ. അതിനിടയിൽ അടുത്ത വീട്ടിലെ ചേച്ചി വന്ന ഒരു ദിവസം എന്നോട് ചോദിച്ചു എന്താ ഇനി പരിപാടി. ഞാൻ ഒന്നും പറയാത്തത് പോലെ തിരിച്ചു ചോദിച്ചു. എന്തു കാര്യം എന്ന്. ഇപ്പോഴത്തെ പിള്ളേരല്ലേ ജീവിതം അടിച്ചുപൊളിക്കാൻ ആണ് അവർ നോക്കുന്നത് ഇപ്പൊ വേണ്ടാന്ന് വെച്ചാൽ പിന്നെ ദുഃഖിക്കേണ്ടിവരും.

അതും പറഞ്ഞ് അവർ പോയി അമ്മ എന്നെ വല്ലാത്ത ഒരു നോട്ടം നോക്കി ഞാനും കുറെ ചിന്തിച്ചുനോക്കി വിവാഹം കഴിഞ്ഞ നാലുമാസം മാത്രമേ ആയുള്ളൂ. വൈകുന്നേരം ഹരിയേട്ടനോട് പറഞ്ഞപ്പോൾ ഒരു ചിരിയായിരുന്നു. അപ്പോൾ നാട്ടുകാർക്ക് ഇപ്പോൾ എന്റെ ഭാര്യ ഗർഭിണി ആയിരിക്കുന്നത് കാണണം അല്ലേ. പറഞ്ഞത് ഒരു അബദ്ധമായോ എന്ന് എനിക്ക് തോന്നി പക്ഷേ ഹരിയേട്ടൻ വിജയിച്ചു. ഗർഭിണിയായതിനുശേഷം എനിക്കിഷ്ടമുള്ള സാധനങ്ങൾ എല്ലാം ഹരിയേട്ടൻ വാങ്ങി തന്നു. എന്നും വൈകുന്നേരം കുഞ്ഞുങ്ങളുടെ അനക്കം കേൾക്കാനായി ഹരിയേട്ടൻ കാതോർത്തിരിക്കും.

ഒരു ചവിട്ടിനു പകരം പല ചവിട്ടുകൾ കൊള്ളുമ്പോൾ ഞാൻ വിചാരിക്കും ഒരു കുട്ടിയാണോ അതോ രണ്ടു കുട്ടികളാണോ എന്ന് പ്രസവത്തിന്റെ സമയമടക്കംതോറും എനിക്ക് ഭയം കൂടി കൂടി വന്നു. ഓപ്പറേഷൻ വേണമെന്ന് ഡോക്ടർ പറഞ്ഞു എനിക്ക് ഉറപ്പായിരുന്നു രണ്ടു കുട്ടികളാകുമെന്ന് പക്ഷേ ഡോക്ടർ പറഞ്ഞത് മൂന്നു കുട്ടികൾ എന്നാണ്. എന്നെയും കുട്ടികളുടെയും അടുത്ത് ഇരുന്നുകൊണ്ട് ഹരിയേട്ടൻ പറഞ്ഞു എനിക്കറിയാമായിരുന്നു മൂന്നു കുട്ടികളാണ് എന്ന് ഞാൻ നിന്നോട് പറയാതിരുന്നതാണ് ഒരു കള്ളച്ചിരിയോടെ മറുപടി പറഞ്ഞു. ഞാൻ ഹരിയേട്ടനെ ഒന്ന് തുറിച്ചു നോക്കി അപ്പോൾ ഒന്ന് ചിരിച്ചുകൊണ്ട് എന്റെ ചെവിയിൽ പറഞ്ഞു ഇനി നമുക്ക് ഒരു മകൾ വേണ്ടേ. ദൈവമേ അതിനി മൂന്നോ അതോ ഒന്നോ.

Leave a Reply

Your email address will not be published. Required fields are marked *