എല്ലാവരും വേശ്യ എന്ന് വിളിച്ചിരുന്ന സ്ത്രീ. നാട്ടിലെ ഒരു കുഞ്ഞിനെ രക്ഷിച്ചതിനുശേഷം പിന്നീട് അവരുടെ ജീവിതത്തിൽ സംഭവിച്ചത് കണ്ടോ.

പുതിയ ഒരു നാട്ടിലേക്ക് ട്രാൻസ്ഫർ ആയപ്പോൾ അവിടെയുള്ള ആരെയും എനിക്ക് പരിചയമില്ലായിരുന്നു വഴിയറിയാതെ നിൽക്കുമ്പോൾ ആയിരുന്നു ഒരു സ്ത്രീ അവിടേക്ക് കടന്നുവന്നത് ഞാനവരോട് രവീന്ദ്രന്റെ വീട് എവിടെയാണെന്ന് ചോദിച്ചപ്പോൾ നാട്ടിൽ പുതിയ ആളാണെന്ന് അവർക്ക് മനസ്സിലായിരുന്നു. കുറെ നേരം അവരോടൊപ്പം സംസാരിച്ചു തമാശകൾ പറഞ്ഞു നടന്നു എന്റെ അമ്മയെ എനിക്ക് ഓർമ്മ വന്നു എനിക്ക് 10 വയസ്സുള്ളപ്പോഴാണ് അമ്മ മരണപ്പെട്ടത് അതിനുശേഷം അമ്മയോട് തോന്നണ്ട അതേ സ്നേഹം എനിക്ക് ആ സ്ത്രീയോട് തോന്നി .

   

ഞാൻ താമസിക്കാൻ വേണ്ടി നിശ്ചയിച്ച വീട്ടിലേക്ക് അവരെന്നെ കൂട്ടിക്കൊണ്ടുപോയി. അവരുടെ വീട് എവിടെയാണെന്ന് ചോദിച്ചപ്പോൾ തൊട്ടടുത്ത തന്നെയുള്ള ഒരു പ്ലാവിന്റെ ചുവട്ടിൽ ഓടിട്ട വീട് എനിക്ക് കാണിച്ചു തന്നു ഞാൻ എത്രയും പെട്ടെന്ന് തന്നെ രവീന്ദ്രൻ വീട്ടിലേക്ക് യാത്ര തിരിച്ചു. രവീന്ദ്രൻ എന്നെ കാത്തുനിൽക്കുക തന്നെയായിരുന്നു. എന്നെ ഇവിടെ എത്തിച്ചത് രാധമ്മയാണെന്ന് പറഞ്ഞപ്പോൾ അവർ ഒന്ന് എന്നെ നോക്കി പിന്നീടൊന്നും സംസാരിക്കാതെ അന്ന് കുറെ നേരം സംസാരിക്കുകയും ഭക്ഷണം ഉണ്ടാക്കി തരുകയും എല്ലാം ചെയ്തു.

പിന്നീട് പലപ്പോഴും ഞാൻ രാധമ്മയെ കണ്ടു. ഓരോ ദിവസവും വീടിന്റെ ജനാലയിലൂടെ നോക്കുമ്പോൾ പൂന്തോട്ടങ്ങളിലും മറ്റുമായി അവരെ കാണാറുണ്ടായിരുന്നു. ഒരു ദിവസം രാഘവനുമൊത്ത് കള്ളുകുടിക്കുമ്പോഴാണ് രാധയെപ്പറ്റി കൂടുതൽ അറിയാൻ സാധിച്ചത് അവർ ആ നാട്ടിലെ അറിയപ്പെടുന്ന ഒരു വേശ്യയാണ്. അവരുടെ അടുത്തേക്ക് പോകാത്ത ഒരാൾ പോലും ആ നാട്ടിൽ ഇല്ലായിരുന്നു സ്ത്രീകൾക്ക് എല്ലാം അവരുടെ സൗന്ദര്യത്തിൽ വളരെ അസൂയയും ആയിരുന്നു. രാഘവൻ പോലും അവരുടെ അടുത്തേക്ക് വന്നിട്ടുണ്ട്.

എന്ന് കേട്ടപ്പോൾ എനിക്ക് അവരുടെ ഭാര്യയാണ് ഓർമ്മ വന്നത് ദൈവത്തിന്റെ തുല്യമായിട്ടാണ് കണക്കാക്കുന്നത്. രാഘവൻ അത്തരത്തിൽ പറഞ്ഞുവെങ്കിലും എനിക്കൊരിക്കലും അവരെ ആ കണ്ണിലൂടെ കാണാൻ സാധിച്ചില്ല എപ്പോഴെല്ലാം അവരെപ്പറ്റി ചിന്തിക്കുന്നുവോ ഒരു അമ്മയുടെ മുഖമാണ് എനിക്ക് ഓർമ്മ വരുന്നത്. ആ നാട്ടിൽ ഒരു ഭ്രാന്തൻ കൂടി ഉണ്ടായിരുന്നു ഒരിക്കൽ കവലയിൽ നിൽക്കുമ്പോഴാണ് ഭ്രാന്തൻ അവിടെ കെട്ടുപൊട്ടിച്ചുകൊണ്ട് കവലയിലൂടെ ഓടിവരുന്നത് കണ്ടത് പിറകെ നാട്ടിലുള്ള എല്ലാവരും ഉണ്ടായിരുന്നു അപ്പോൾ പെട്ടെന്ന് അയാളുടെ മുന്നിലേക്ക് ഒരു കുട്ടി ഓടിച്ചെന്നു.

ആ കുട്ടിയുടെ അമ്മ കാഴ്ച കണ്ടാൽ തലകറങ്ങി വീഴുകയായിരുന്നു അയാൾ അയാളുടെ കയ്യിലിരുന്ന കത്തിയെടുത്ത് ഉയർത്തി കുട്ടിയെ കുത്താൻ നോക്കിയപ്പോഴേക്കും ആൾക്കൂട്ടത്തിൽ നിന്ന് രാധമ്മ വന്ന കുട്ടിയെ പൊതിഞ്ഞു പിടിച്ചു. ഒരുപാട് കുത്ത് രാധയ്ക്ക് കിട്ടി എങ്കിലും കുഞ്ഞിനെ ഒരാപത്തുപോലും വരുത്താതെ കെട്ടിപ്പിടിച്ചു കൊണ്ടിരുന്നു. എല്ലാവരും ചേർന്ന് അവരെ ആശുപത്രിയിൽ എത്തിച്ചു പിന്നീട് ഒരു മാറ്റമാണ് ഞാൻ കണ്ടത് പലരും അവർക്ക് കൂട്ടായി ഒരു മാസക്കാലത്തോളം ആശുപത്രിയിൽ കിടന്നു. തിരിച്ചു വീട്ടിലേക്ക് എത്തുമ്പോൾ നാട്ടിലുള്ള എല്ലാവരും തന്നെ അവരുടെ വീട്ടിൽ ഉണ്ടായിരുന്നു ആ കുഞ്ഞിന്റെ അമ്മ അവരുടെ മുന്നിൽ തൊഴിക്കുന്നത് ഞാൻ കണ്ടു അപ്പോഴും എന്റെ തോളിൽ പിടിച്ചുകൊണ്ട് ഒരു വശം തളർന്ന രാധമ്മ കിടക്കുകയായിരുന്നു.

പിന്നീട് ഞാൻ അവിടെനിന്ന് ട്രാൻസ്ഫറായി പോയെങ്കിലും ഒരു ഓണക്കാലത്ത് ഞാൻ അനാഥമയെ കാണാൻ തിരിച്ച് അങ്ങോട്ട് എത്തി. അവിടെ ഞാൻ കണ്ട കാഴ്ച നാട്ടിലെ മിക്ക ആളുകളും അവിടെ ഉണ്ടായിരുന്നു പല കുട്ടികളും അവരുടെ മുറ്റത്ത് കളിക്കുന്നു പലരും കുശലം പറയുന്നു ആ നാട്ടിൽ മുഴുവനായി അവർക്ക് ഉണ്ടായിരുന്ന കർപ്പൂരത്തിന്റെയും ചന്ദനത്തിന്റെയും ഗന്ധമാണ് പരന്ന കിടന്നിരുന്നത് അവിടെനിന്ന് തിരിച്ചുപോരുമ്പോൾ ഞാൻ ആ ഗ്രാമത്തെ ഒന്നുകൂടി നോക്കി അപ്പോഴേക്കും ഗ്രാമം രാധമയെ ഏറ്റെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *