നാടോടി സംഘം വീടിനകത്ത് കയറി വീട്ടിലുള്ളവരെ എല്ലാം ആക്രമിച്ചുകൊണ്ട് അവിടെയുള്ള സാധനങ്ങൾ എല്ലാം കവർച്ച ചെയ്തു കൊണ്ടുപോകുന്നതിന് വാർത്തകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ ഒരുപാട് കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതുമാണ്. അത്തരത്തിൽ കേരളത്തിൽ നടന്ന ഒരു സംഭവമാണ് ഇത്. മൂന്നരയോടെ കൂടിയാണ് സംഭവം നടന്നത്.
നാടോടി സംഘത്തിൽ പെട്ട ഒരു സ്ത്രീയാണ് വൈകുന്നേരം വീടിനകത്തേക്ക് കടന്ന് മോഷണം നടത്താൻ ശ്രമിച്ചത് ഈ സമയത്ത് ഓൺലൈൻ ക്ലാസിൽ ഇരിക്കുന്ന കൃഷ്ണ മാത്രമായിരുന്നു വീടിനകത്ത് ഉണ്ടായിരുന്നത്. ഇതിന്റെ ഇടയിൽ അമ്മയുടെ മുറിയിൽ നിന്ന് ശബ്ദങ്ങൾ കേട്ട് വാതിൽ തുറന്ന കൃഷ്ണ കണ്ടത് നാടോടി സ്ത്രീയെ ആയിരുന്നു ഈ സമയത്ത് ഇവരുടെ പക്കൽ അമ്മയുടെ പേഴ്സും ആവരണങ്ങളും സൂക്ഷിച്ചിരുന്ന പെട്ടിയും ഉണ്ടായിരുന്നതായി പെൺകുട്ടി പറയുന്നു ഇത് പിടിച്ച് വാങ്ങാൻ ശ്രമിച്ചു എങ്കിലും അതിന് സാധിച്ചില്ല വടിയെടുത്ത് ആക്രമിച്ചതോടെ സ്ത്രീ കൃഷ്ണയുടെ കാലിൽ പിടിക്കുകയായിരുന്നു.
അല്പനേരത്തിനുശേഷം ആഭരണ പെട്ടി പിടിച്ചുവാങ്ങിയെങ്കിലും കൃഷ്ണയ്ക്ക് എഴുന്നേറ്റ് നിൽക്കാൻ സാധിക്കാതെ വന്നു പെൺകുട്ടിയുടെ കഴുത്തിലും കാലിലും എല്ലാം ധാരാളം പരിക്കുകൾ സംഭവിക്കുകയും ചെയ്തു സംഭവം പോലീസിൽ അറിയിച്ചതോടെ ഉദ്യോഗസ്ഥർ എല്ലാവരും തന്നെ സ്ഥലത്തേക്ക് എത്തുകയും അവർക്ക് വേണ്ട മെഡിക്കൽ കെയർ നൽകുകയും ചെയ്തു.
തുടർന്ന് അന്വേഷണം ആരംഭിക്കുകയും ചെയ്തു എന്നാൽ ഈ സംഘങ്ങൾ കുറേ ഉള്ളതുകൊണ്ടുതന്നെ കണ്ടെത്താൻ അവർക്ക് സാധിച്ചില്ല അതേസമയം വീട്ടിലെത്തിയ സ്ത്രീ ഒരു ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഉപയോഗിച്ചുകൊണ്ട് വേറെ ഏതോ ആൾക്കാരോട് സംസാരിച്ചിരുന്നതായി പെൺകുട്ടി പോലീസിനോട് അറിയിച്ചു.
ആഭരണങ്ങൾ നഷ്ടമായിട്ടില്ലെങ്കിലും പൈസ എല്ലാം അവർ കൊണ്ടുപോവുകയായിരുന്നു വീടിനു മുൻപിൽ നായ ഉണ്ടായിരുന്നുവെങ്കിലും ഇവരെ കണ്ട് കുറയ്ക്കുക പോലും ചെയ്തില്ല എന്നത് സംശയം ചോദിക്കുന്നതാണ്. വീടിന്റെ പിൻവശം അടച്ച് കിടന്നതായിരുന്നു എങ്കിലും സംഭവത്തിനുശേഷം അത് തുറന്നു കിടക്കുകയായിരുന്നു എന്ന് പെൺകുട്ടി വ്യക്തമാക്കുകയും ചെയ്തു. എല്ലാവരും തന്നെ വീടിനകത്താണെങ്കിലും സുരക്ഷിതമായി ഇരിക്കൂ.