ഇടിമിന്നലേറ്റ് വിമാനം തകർന്നു എല്ലാവരും മരണപ്പെട്ടു രക്ഷപ്പെട്ടത് ഒരേ ഒരു പെൺകുട്ടി പിന്നീട് സംഭവിച്ചത് കണ്ടോ.

1971 ഡിസംബർ 24 രാത്രി ഉയരത്തിൽ പറന്നുകൊണ്ടിരുന്ന വിമാനം യാത്രാമധ്യേ രണ്ടായി പിളരുന്നു പതിനായിരം അടി ഉയരത്തിൽ നിന്നും വിമാനം താഴേക്ക് വീഴുന്നു വിമാനവും യാത്രക്കാരും ജീവനക്കാരും മരണപ്പെട്ടപ്പോൾ മരണത്തിൽ നിന്നും അത്ഭുതകരമായി 17 വയസ്സുകാരി രക്ഷപ്പെട്ടു. ജൂലിയാന എന്നായിരുന്നു ആ പെൺകുട്ടിയുടെ പേര്. കാലാവസ്ഥ പ്രതികൂലമായിരുന്നുവെങ്കിലും അതൊന്നും വകവയ്ക്കാതെ ആയിരുന്നു വിമാനം പറന്ന് ഉയർന്നത്.

   

ശക്തമായ മഴയും ഇടിമിന്നലും ഉള്ള കാലമായിരുന്നു അത് യാത്ര ആരംഭിച്ച കുറച്ച് സമയം കൊണ്ട് തന്നെ വിമാനമാടി ഉലയാൻ തുടങ്ങി എല്ലാവരും ഭയപ്പെടുവാനും ആരംഭിച്ചു ഒടുവിൽ ആമസോൺ കാടുകളുടെ മുകളിൽ എത്തിയപ്പോൾ മിന്നൽ പഠിക്കുകയും വിമാനം രണ്ടായി പിളർന്നു പോവുകയും ചെയ്തു. സീറ്റ് ബെൽറ്റിൽ കുടുങ്ങിക്കിടന്ന പെൺകുട്ടി വന്യജീവികൾ മാത്രം താമസിക്കുന്ന സ്ഥലത്ത് ഒറ്റപ്പെടുകയും ചെയ്തു. മണിക്കൂറുകൾക്കു ശേഷമാണ് അവൾക്ക് ബോധം തിരിച്ചു കിട്ടിയത്. അതിന്റെ യാഥാർത്ഥ്യത്തിലേക്ക് അവൾ തിരിച്ചെത്തി.

അവിടെനിന്ന് മനുഷ്യവാസമുള്ള എവിടേക്കെങ്കിലും എത്തണം എന്നതായിരുന്നു അവളുടെ ആഗ്രഹം. കാടുകളിൽ അച്ഛനോടൊപ്പം യാത്ര ചെയ്ത പരിചയമുള്ള പെൺകുട്ടിക്ക് അതിന്റെ ദിശയും എല്ലാം അവൾക്ക് അറിയാമായിരുന്നു. കാട്ടിൽ അകപ്പെട്ടു കഴിഞ്ഞാൽ ഏതെങ്കിലും ഒരു അരുവി കണ്ടെത്തണമെന്നും അതിന്റെ ദിശ നോക്കി സഞ്ചരിച്ചാൽ ജനവാസമുള്ള സ്ഥലത്തേക്ക് എത്തിച്ചേരാം എന്നുള്ള അച്ഛന്റെ വാക്കുകൾ അവൾ അനുസരിച്ചു.

അരുവിയുടെ ഓരം പിടിച്ച് അവൾ 10 ദിവസത്തോളം നടന്നു. നീണ്ട യാത്രയ്ക്കിടയിൽ ഒടുവിൽ അവൾ ഒരു ബോട്ട് കണ്ടിട്ടു അവൾക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷമായിരുന്നു അങ്ങനെ കുറച്ച് മരം വെട്ടുകാർ ചേർന്ന് അവളെ പട്ടണത്തിലേക്ക് എത്തിച്ചു. പെൺകുട്ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ദിവസങ്ങൾ നീളുന്ന ചികിത്സ നടത്തുകയും ചെയ്തു.

ഈ സമയത്ത് സർക്കാർ പോലും വിമാനം തകർന്ന സ്ഥലമോ ആളുകളെയോ കണ്ടെത്താൻ സാധിക്കാതെ അന്വേഷണം അവസാനിപ്പിച്ചിരുന്നു ഈ സമയത്താണ് പെൺകുട്ടി കൃത്യമായി നടന്ന സംഭവം വിവരിച്ചു കൊടുക്കുകയും സർക്കാരിനു പോലും പല വിവരങ്ങൾ പറഞ്ഞു കൊടുക്കുകയും ചെയ്തത്. ഇപ്പോൾ ആരോഗ്യവതിയായി വളർന്ന് ഡോക്ടറേറ്റ് എടുത്തു. ഇപ്പോൾ ജർമ്മനിയിൽ താമസിക്കുന്നവർ ഒരു ബയോളജിസ്റ്റ് ആണ് പലപ്പോഴായി നമ്മൾ കേൾക്കുന്ന വിമാനം അപകടങ്ങളെല്ലാം വലിയ ദുരന്തങ്ങളിൽ കലാശിക്കുന്നതാണ്. ചെറിയ കുട്ടിയുടെ മനക്കരുത്തും ധൈര്യവും എല്ലാവരും കണ്ടു പഠിക്കേണ്ടത് തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *