ഈ പൊന്നു മോളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ താരം. ഒരുപാട് കഴിവുകളോടുകൂടിയാണ് എല്ലാവരും ജനിച്ചു വീഴുന്നത് അവരുടെ കഴിവുകളെ തിരിച്ചറിയുന്നത് ആദ്യം മാതാപിതാക്കൾ തന്നെയായിരിക്കും അവരിലൂടെ ആയിരിക്കും അവർ പല പല വേദികളും അവസരങ്ങളും എല്ലാം കാണുന്നതും അതെല്ലാം അനുഭവിക്കുന്നതും.
പാട്ടും ഡാൻസുമായി ഒരുപാട് കഴിവുകളും കാണിക്കുന്ന കുഞ്ഞുമക്കളെ സോഷ്യൽ മീഡിയയിലൂടെ നാം ദിനംപ്രതി കാണുന്നതാണ്. അവർക്കെല്ലാം തന്നെ വലിയ സപ്പോർട്ട് ആണ് സോഷ്യൽ മീഡിയയിൽ എല്ലാവരും നൽകാറുള്ളത്. ഇപ്പോഴിതാ അത്തരത്തിൽ ഒരു വീഡിയോ ആണ് ഇത്.അച്ഛൻ പാടാൻ തുടങ്ങിയ വേദിയിൽ അച്ഛനെ മാറ്റിനിർത്തി പാട്ടുപാടി കയ്യടി നേടിയ മൂന്നു വയസ്സുകാരി.
തന്നെ ആദ്യം പാടാൻ അനുവദിക്കണമെന്ന് പറഞ്ഞു അച്ഛനെ പുറകിലോട്ട് തള്ളിമാറ്റി നീക്കുന്ന കുഞ്ഞിനെ വീഡിയോയിൽ കാണാം. ഓർക്കിസ്ട്രീക്കൊപ്പം അതിമനോഹരമായി പാടിയ കുഞ്ഞിനെ നിറഞ്ഞ കയ്യടിയോടെയാണ് വേദിയിൽ എല്ലാവരും സ്വീകരിച്ചത് എത്ര ക്യൂട്ട് ആയി പാടിയ വേദ മോൾക്ക് ഒരായിരം ആശംസകൾ മകളെ പുറകിൽ നിന്നുകൊണ്ട് അച്ഛൻ സപ്പോർട്ട് ചെയ്യുന്നതും വീഡിയോയിൽ കാണാം.
ഈ കുഞ്ഞുമകളും ഭാവിയിൽ വലിയൊരു ഗായികയായി തീരും എന്ന് എല്ലാവരും കമന്റ് ചെയ്തു ആശംസിക്കുകയും ചെയ്തു. ഈ ചെറിയ പ്രായത്തിൽ തന്നെ ഇത്രയും ധൈര്യത്തോടുകൂടി വേദിയെ അഭിമുഖീകരിച്ച് പാടാനുള്ള കുഞ്ഞിന്റെ കഴിവ് വളർന്നു വലുതാകുമ്പോഴും അതുപോലെതന്നെ നിലനിന്ന് വലിയ ഉയരങ്ങൾ കീഴടക്കട്ടെ എന്ന് നമുക്ക് ആശംസിക്കാം. ഇനിയും ഒരുപാട് നിറഞ്ഞ വേദികളിൽ ഇതുപോലെ നന്നായി പാടാനുള്ള കഴിവും വേദികളും ആ കുഞ്ഞിന് കിട്ടട്ടെ.