ഈ ടീച്ചറോട് ഉള്ള കുട്ടികളുടെ സ്നേഹം കണ്ടാൽ ആരുടെയും കണ്ണ് നിറഞ്ഞു പോകും.

അധ്യാപകർ നമുക്കെല്ലാം അറിവും നമ്മളെ നേർവഴിക്ക് നടത്തുന്നതിന്റെ ആദ്യപാഠങ്ങൾ പഠിപ്പിച്ചു തരുന്നവരുമാണ് നല്ല അധ്യാപകരുടെ ശിക്ഷണം കൊണ്ട് വലിയ ഉയർച്ചയിലേക്ക് എത്തിയ നിരവധി സംഭവങ്ങൾ നമ്മൾ ദിനംപ്രതിയിൽ കാണുന്നതാണ്. സാധാരണയായി ഒരു വിദ്യാർത്ഥി ആയിരിക്കുന്ന കാലത്ത് വീട്ടിൽ ഉള്ളതിനേക്കാൾ കൂടുതൽ സമയം നമ്മൾ ചെലവഴിക്കുന്നത് സ്കൂളുകളിലും നമ്മുടെ അധ്യാപകരുടെ ഇടയിലും ആണ് അതുകൊണ്ടുതന്നെ ഓരോ അധ്യാപകരോടും വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന അടുപ്പം ഏറെയാണ്.

   

ചില അധ്യാപകർക്ക് നമ്മുടെ മുഖത്ത് ഉണ്ടാകുന്ന മാറ്റങ്ങൾ പോലും കൃത്യമായി പറഞ്ഞു നമ്മളെ ആശ്വസിപ്പിക്കാനും അതുപോലെ നമ്മുടെ വിഷമഘട്ടങ്ങളിൽ നമ്മളെ സഹായിക്കാനും ഉയർന്ന രീതിയിൽ പഠിക്കുന്നതിനും നമ്മളെ ഏറെ സഹായിക്കുന്നവരാണ്. സ്കൂൾ കഴിഞ്ഞു പോകുമ്പോൾ പല അധ്യാപകരെയും വിട്ടുപോകുന്നതിനുള്ള സങ്കടം പലർക്കും ഉണ്ടാകുന്നത് .

അത്തരത്തിലുള്ള ആത്മബന്ധം ഉണ്ടാകുന്നതുകൊണ്ടാണ്. അത്തരത്തിലുള്ള അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന സിനിമകളും പുസ്തകങ്ങളും ചില സംഭവങ്ങളും എല്ലാം നമ്മൾ കേട്ടിട്ടുണ്ട് എന്നാൽ കല്യാണം നിശ്ചയിച്ചതോടെ സ്കൂളിൽ നിന്നും ഒഴിഞ്ഞുപോകുന്ന ടീച്ചറും ടീച്ചർ പോകുന്ന സങ്കടത്തിൽ കരയുന്ന കുഞ്ഞു കുട്ടികളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ നിറഞ്ഞു നിൽക്കുന്നത്. കാസർകോട് ഒരു സ്കൂളിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്.

തങ്ങളുടെ ഒഴിഞ്ഞുപോകുന്ന ടീച്ചറെ കെട്ടിപ്പിടിച്ച് കരഞ്ഞത് ആറുമാസം മുമ്പാണ് ആയിഷ എന്ന് പറയുന്ന ടീച്ചർ പാൽക്കാലിക അധ്യാപികയായി സ്കൂളിൽ ചുമതല ഏൾക്കുന്നത്. താൻ സ്കൂളിൽ നിന്ന് വിരമിച്ചു പോവുകയാണ് എന്ന് പറഞ്ഞതോടെ ആ കുഞ്ഞുമനസ് നൊന്തു. ഇത് സ്കൂളിലെ തന്നെ മറ്റൊരു അധ്യാപകൻ മൊബൈലിൽ ഷൂട്ട് ചെയ്ത് ക്ലാസ് ഗ്രൂപ്പുകളിൽ ഇട്ട ശേഷമാണ് സംഭവം പുറം ലോകം അറിയുന്നത് ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ വീഡിയോ വൈറലായി മാറി.

Leave a Reply

Your email address will not be published. Required fields are marked *