ലക്ഷ്മി ബസ്സിൽ ഇറങ്ങി കോളേജിലേക്ക് നടക്കുമ്പോൾ തൊട്ടടുത്തായി സ്കൂട്ടർ കൊണ്ടുവന്ന നിർത്തി. തന്റെ കൂട്ടുകാരി മാളവികയായിരുന്നു അത് അവൾ വണ്ടിയിലേക്ക് കയറാനായി ആവശ്യപ്പെട്ടു. രണ്ടുപേരുംകൂടി കോളേജിൽ എത്തിയപ്പോഴേക്കും ഗേറ്റിനു മുൻപിൽ തന്റെ കൂട്ടുകാരെല്ലാവരും നിൽക്കുന്നുണ്ടായിരുന്നു അവർ വലിയ ചർച്ചയിലായിരുന്നു ഇന്ന് അവരുടെ ക്ലാസിലെ ആരതിയുടെ പിറന്നാളാണ്. ക്ലാസിലെ കുട്ടികൾ എല്ലാവരും ചേർന്ന് ഇന്ന് അവളുടെ വീട്ടിലേക്ക് ഉച്ചയ്ക്ക് പിറന്നാൾ ആഘോഷിക്കാനായി പോകുന്നുണ്ടെന്ന് പറയാനായിരുന്നു അവരെ കാത്തു നിന്നത്.
മാളു സന്തോഷത്തോടെ പോകാം എന്ന് പറഞ്ഞു ലക്ഷ്മി ഒന്നും പറയാതെ ഒതുങ്ങി നിന്നു. എടീ അവൾക്ക് പ്രസന്റ് വാങ്ങേണ്ട ശരിയാ ഞാൻ അത് ഓർത്തെ ഉള്ളൂ ജാസ്മിൻ പറഞ്ഞതും മറ്റുള്ളവരും അവളെ ശ്രദ്ധിച്ചു. എല്ലാവരും ചേർന്ന പൈസ പിരിച്ച് അതിൽ പറ്റിയ ഒരു ഗിഫ്റ്റ് വാങ്ങി കൊടുക്കാം എന്ന് എല്ലാവരും കൂടി തീരുമാനിച്ചു. എല്ലാവരും പൈസ തിരിക്കുന്നതിന്റെ തിരക്കിലായിരുന്നു ലക്ഷ്മിയുടെ കയ്യിൽ ആകെ 20 രൂപ നോട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ അതുതന്നെ മറ്റുള്ളവരുടെ വീട്ടിൽ പണിയെടുത്ത് അമ്മ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസയാണ് എങ്കിലും തന്റെ കൂട്ടുകാരിക്ക് വേണ്ടി അവൾ അതു കൊടുത്തു മാളു പൈസയിലേക്കു ഒന്ന് നോക്കി അവളുടെ പൈസയുമായി ചേർത്ത് അവർക്ക് കൊടുത്തു.
അന്ന് ഉച്ചയ്ക്ക് എല്ലാവരും ചേർന്ന് ആരതിയുടെ വീട്ടിലേക്ക് പിറന്നാളാഘോഷിക്കാൻ പോയി. ആ വീട് കണ്ടതും ലക്ഷ്മി അമ്പരന്നു നിന്നു ഒരു വലിയ മണിമാളികയായിരുന്നു അത്. ഓലകൊണ്ട് മേഞ്ഞ വീടിനോട് കഴിയുന്ന ലക്ഷ്മിയെ സംബന്ധിച്ചിടത്തോളം അതൊരു സ്വർഗ്ഗം തന്നെയായിരുന്നു. നിരവധി വിഭവങ്ങൾ അവിടെ നിരന്ന് ഇരിക്കുന്നുണ്ടെങ്കിലും അതൊന്നും കഴിക്കാനുള്ള അവസ്ഥാ ലക്ഷ്മിക്ക് ഉണ്ടായിരുന്നില്ല അപ്പോഴാണ് മാളു അത് പറഞ്ഞത്. അടുത്ത പിറന്നാൾ നമ്മുടെ ലക്ഷ്മിയുടെതാണ് അത് നമുക്ക് അടിച്ചുപൊളിക്കേണ്ട.
എല്ലാവരും ചേർന്ന് ഒരുമിച്ച് ആഘോഷിക്കാം എന്ന് പറഞ്ഞു ലക്ഷ്മിക്ക് അതൊരു വലിയ അമ്പരപ്പ് തന്നെയായിരുന്നു. എന്റെ കാര്യങ്ങൾ കുറച്ചൊക്കെ അറിയാവുന്ന മാളു എന്തിനാണ് അത് പറഞ്ഞത് എന്ന് സംശയമായിരുന്നു ലക്ഷ്മി വൈകുന്നേരം വീട്ടിലേക്ക് പോയപ്പോൾ അമ്മ വീടിന്റെ ഉമ്മറത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു. അമ്മയെ നോക്കാതെ വീടിന്റെ അകത്തേക്ക് കയറി കട്ടിലിൽ കമിഴ്ന്നു കിടന്നു. അമ്മ ഓടി ചെന്ന് അവളുടെ അടുത്ത് കാര്യം ചോദിച്ചപ്പോൾ കൂട്ടുകാർക്ക് എല്ലാവർക്കും എന്റെ പിറന്നാൾ ആഘോഷിക്കണം എന്നും അവർ എവിടേക്ക് വരുന്നുണ്ട് എന്നും പറഞ്ഞു. ഇവിടുത്തെ അവസ്ഥ അറിയാവുന്നതുകൊണ്ട് അമ്മയ്ക്ക് പ്രത്യേകിച്ചൊന്നും പറയാനും സാധിച്ചില്ല.
അങ്ങനെ ലക്ഷ്മിയുടെ പിറന്നാളിന്റെ ദിവസം വന്നു അവൾ ഒന്ന് സ്കൂളിലേക്ക് പോയില്ല കൂട്ടുകാരെ ഫേസ് ചെയ്യാനുള്ള മടിയായിരുന്നു അവൾക്ക്. അമ്മ അതുകൊണ്ടുതന്നെ അവളെ നിർബന്ധിക്കുവാനും പോയില്ല പക്ഷേ കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും വീടിന്റെ മുന്നിലെല്ലാം കാറുകൾ വന്നു നിൽക്കുന്നത് അവൾ കണ്ടു കൂട്ടുകാർ ഇറങ്ങിവരുന്നതും അവൾ ശ്രദ്ധിച്ചു എന്ത് ചെയ്യണമെന്ന് അറിയാത്തതുകൊണ്ട് അവൾ അവരെ വീട്ടിലേക്ക് ക്ഷണിച്ചു. മാളു പറഞ്ഞു നീ എത്രയും പെട്ടെന്ന് ഡ്രസ്സ് എല്ലാം മാറി ഞങ്ങളോടൊപ്പം വരും പെട്ടെന്ന് ആകണം ഒന്നും മനസ്സിലാക്കാതെ ഇരുന്നു.
ലക്ഷ്മി എങ്കിലും അവൾ പറഞ്ഞതുപോലെ ചെയ്തു. അവരെല്ലാവരും ചേർന്ന് അവളെ പുതിയൊരു വീടിന്റെ മുന്നിലാണ് കൊണ്ടുവന്നു നിർത്തിയത് അവിടെ തന്നെയും കാത്ത് കോളേജിലെ ടീച്ചർമാരും മറ്റ് കൂട്ടുകാരികളെല്ലാവരും ഉണ്ടായിരുന്നു കൂട്ടത്തിൽ തന്നെ അമ്മയും. അവൾക്കൊന്നും മനസ്സിലായില്ല പ്രിൻസിപ്പൽ ലക്ഷ്മിയോട് പറഞ്ഞു ലക്ഷ്മി ഇത് നിന്റെ വീടാണ് നിന്റെ സ്വന്തം വീട് നിന്റെ കൂട്ടുകാർ എല്ലാവരും ചേർന്ന് നിനക്ക് തന്ന പിറന്നാൾ സമ്മാനം. ലക്ഷ്മി തന്റെ കൂട്ടുകാരെ നോക്കി. അവളുടെ കണ്ണിലെ കണ്ണുനീർ കണ്ടതും കൂട്ടുകാരുടെ കണ്ണുകളിലും നനവ് പടർന്നു.