എല്ലാ മനുഷ്യരും ഇത് കണ്ടു പഠിക്കണം. ഒരു നായക്കുട്ടി റോഡ് മുറിച്ചുകിടക്കുന്നത് കണ്ടോ.

റോഡ് മുറിച്ച് കടക്കാൻ ഈ നായയുടെ പ്രവർത്തിയാണ് ഇപ്പോൾ വൈറലായി മാറുന്നത് പലപ്പോഴും മൃഗങ്ങൾ ഒക്കെ മനുഷ്യരേക്കാൾ തിരിച്ചറിവുണ്ടെന്ന് നിരവധി അനുഭവങ്ങൾ വാർത്തയായിട്ടുണ്ട് മനുഷ്യർ ബുദ്ധിശൂന്യമായി പ്രവർത്തിക്കുന്ന സന്ദർഭങ്ങളിൽ പോലും മൃഗങ്ങൾ സാമാന്യ യുക്തിയോടെ പെരുമാറുന്ന നിരവധി കാഴ്ചകളാണ് വാർത്തകളിൽ കാണാറുള്ളത്.

   

അത്തരത്തിലുള്ള ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് കോഴിക്കോട് നിന്നുള്ള ഒരു ദൃശ്യമാണ് ഇത്. കേരള പോലീസ് ആണ് ഇത് പങ്കുവയ്ക്കപ്പെട്ടത്. ഒരു നായ റോഡ് മുറിച്ച് കടക്കാൻ ക്ഷമയോടെ കാത്തുനിൽക്കുന്ന കാഴ്ചയാണ് എല്ലാവരെയും ഇരുത്തി ചിന്തിപ്പിക്കുന്നത് . അതും സീബ്രാ ലൈനിൽ നിന്നുകൊണ്ട്. ഇത് കൗതുക കാഴ്ചയല്ല തിരിച്ചറിവിന്റെ കാഴ്ചയാണ്.

എന്നാ ആമുഖത്തോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. റോഡിലൂടെ വാഹനങ്ങൾ കേറി പാഞ്ഞു പോവുകയാണ് ഇതെല്ലാം ശ്രദ്ധിച്ച് സീബ്ര ലൈനിൽ തന്നെ ഊഴം കാത്തുനിൽക്കുകയായിരുന്നു നായ. അതിനിടയിൽ ഒരു ബൈക്ക് നായയുടെ അരികിലൂടെ കേറി പാഞ്ഞു പോകുന്നതും കാണാം റോഡ് കുറച്ചു കിടക്കാൻ സീബ്ര ലൈനിൽ നിൽക്കുന്നവരെ കണ്ടാൽ വാഹനം നിർത്തണം എന്നതാണ് നിയമം.

അതനുസരിച്ച് കെഎസ്ആർടിസി ഉൾപ്പെടെയുള്ള വാഹനങ്ങൾ നിർത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് നായ ലൈനിലൂടെ റോഡ് ക്രോസ് ചെയ്തു പോകുന്നതും കാണാം. റോഡ് മുറിച്ച് കിടക്കുന്നതിനുള്ള ലൈൻ ഉപയോഗിക്കാതെ അലക്ഷ്യമായി റോഡ് മുറിച്ച് കടക്കുകയും അപകടങ്ങൾ വരുത്തി വയ്ക്കുകയും ചെയ്യുന്ന നിരവധി ആളുകൾക്കുള്ള ഒരു മെസ്സേജ് കൂടിയാണ് ഈ നായ നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *