ദേഷ്യത്തോടെ അവൾ അച്ഛന്റെ മുഖത്തേക്ക് കറിയും ചോറും വലിച്ചെറിഞ്ഞു. കണ്ണ് നീറിയതോടെ കുമാരൻ നിലവിളിക്കാൻ തുടങ്ങി. നീ എന്താണ് രാധേ കാണിക്കുന്നത് അച്ഛന്റെ മുഖത്തേക്ക് ആണോ ചോറ് വലിച്ചെറിയുന്നത്. ഇങ്ങനെ പോയാൽ ഇയാളെ ഞാൻ കൊല്ലും. ചത്തു പോകുന്നുമില്ലല്ലോ. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ഇങ്ങനെ കുറെ ജന്മങ്ങൾ. രാധാ വളരെ ദേഷ്യത്തോടെ പറഞ്ഞു. അച്ഛന്റെ മുഖമെല്ലാം തന്നെ കഴുകി കൊടുത്തതിനുശേഷം ഒന്നും പറയാതെ അച്ഛൻ വീടിനെ പുറത്തേക്കിറങ്ങി തനിക്കായി മാറ്റിവെച്ച് കിടക്കയിലേക്ക് അമർന്നിരുന്നു. ലക്ഷ്മി അയാൾ കരഞ്ഞു. പതിനഞ്ചാമത്തെ വയസ്സിലാണ് താൻ ലക്ഷ്മിയുടെ കൈപ്പിടിച്ച് ഇവിടേക്ക് കയറിവരുന്നത്.
ഒരിക്കൽ പോലും ഞങ്ങൾ വഴക്കിട്ടിട്ടില്ല. എല്ലാ കാര്യങ്ങളിലും സഹകരിച്ചാണ് ചെയ്തിരുന്നത്. ഏഴു മക്കൾ ഉണ്ടായിട്ട് അതെല്ലാം തന്നെ മരണപ്പെടുകയും ചെയ്തു ഒടുവിൽ ഞങ്ങൾക്ക് കിട്ടിയതാണ് വിഷ്ണുവിനെ. ഈ വീട്ടിൽ കൃഷി പണിയെടുത്താണ് ഞങ്ങൾ ജീവിച്ചിരുന്നത് ഓരോ പ്രാവശ്യം വിയർച്ച് ഞാൻ പറമ്പിന്റെ ഒരുവശത്ത് ഇരിക്കുമ്പോൾ എന്റെ അടുത്തേക്ക് വന്നു എന്നോട് ചേർന്ന് കെട്ടിപ്പിടിച്ച് അവളും ഇരിക്കു ആയിരുന്നു. എന്റെ വിയർപ്പ് മണം അവൾക്ക് അത്രമേൽ പ്രിയങ്കരമായിരുന്നു. എന്നാൽ ഇപ്പോൾ അവൾ ഇല്ല.
പെട്ടെന്നായിരുന്നു ഒരു ശബ്ദം കേട്ടിട്ട് തിരിഞ്ഞു നോക്കിയപ്പോൾ എന്റെ ലക്ഷ്മി. നിങ്ങൾ എന്തിനാണ് ഇവിടെ വന്നിരിക്കുന്നത് കഴിഞ്ഞില്ലേ ജീവിതത്തിലെ ഭാരങ്ങളെല്ലാം ഇനിയെങ്കിലും എന്റെ കൂടെ വന്നുകൂടെ. പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോൾ അവളെ കാണാനില്ല. രാവിലെ കൊച്ചു മകന്റെ ബഹളം കേട്ടാണ് ഞാൻ വന്നു നോക്കിയത് അവനും അടുത്ത് കുട്ടിയും തമ്മിലുള്ള വഴക്കിടുകയായിരുന്നു അവൻ ശരിക്കും രാധയെ പോലെ തന്നെയാണ് പെട്ടെന്ന് ദേഷ്യം വരും. അവൾ ഇല്ല എന്ന് ഉറപ്പുവരുത്തി ഞാൻ അവന്റെ അടുത്ത് പോയി കുറെ നേരം ഇരുന്ന് സംസാരിച്ചു.
പെട്ടെന്നായിരുന്നു രാധ കയറി വന്നത് അപ്പോൾ തന്നെ ഞാൻ അവളോട് പറഞ്ഞു മോളെ ദേഷ്യപ്പെടില്ലെങ്കിൽ ഞാനൊരു കാര്യം പറയാം. എന്നെ എത്രയും പെട്ടെന്ന് വൃദ്ധസദനത്തിൽ ആക്കിയേക്ക്. ഞാൻ കാരണമല്ലേ നിങ്ങൾക്ക് ഇവിടേക്ക് വരേണ്ടി വന്നത് മോളുടെ ജോലി നഷ്ടപ്പെട്ടതും അതുകൊണ്ടാണ് നിനക്ക് എന്നോട് ദേഷ്യം എന്ന് എനിക്കറിയാം. ഇനി അതിന്റെ ആവശ്യമില്ല എന്നെ എത്രയും പെട്ടെന്ന് ആക്കിയാൽ നിങ്ങൾക്കും സന്തോഷമായി ജീവിക്കുകയും ചെയ്യാം. നീ ഇപ്പോഴും ഞങ്ങൾക്ക് മരുമകളെല്ലാം മകൾ തന്നെയാണ് അതുപോലെയാണ് നിന്നെ സ്നേഹിച്ചത്.
ഇനിയും അതുപോലെ തന്നെയായിരിക്കും. ലക്ഷ്മിയുടെ മനസ്സിലേക്ക് പഴയകാല ഓർമ്മകൾ വന്നു അവളുടെ കണ്ണുകൾ നിറഞ്ഞു അപ്പോഴാണ് വിഷ്ണുവിന്റെയും മകന്റെയും ശബ്ദം കേട്ടത് അച്ഛൻ ഉറങ്ങുന്ന മുറിയിൽ നിന്ന് ഞാൻ ഭയന്ന് അവിടേക്ക് ചെന്നപ്പോൾ കിടക്കുന്ന അച്ഛനെയാണ് കണ്ടത്. തിരിഞ്ഞുനോക്കിയപ്പോൾ പൂമുഖത്ത് നിന്ന് എന്നെ നോക്കി ചിരിച്ചു നടന്നു പോവുകയായിരുന്നു അച്ഛൻ. രണ്ട് ശരീരങ്ങളെയും ഞാൻ മാറിമാറി നോക്കി ജീവിതത്തിൽ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്.