രമേശൻ പാലു വാങ്ങാനായി കടയിൽ പോയപ്പോഴായിരുന്നു കാദർക്ക ചോദിച്ചത്.. ഇന്നലെ നിന്റെ ഭാര്യ ഇന്തു മതി വരുന്നത്. അതെ ഇന്ന് ഉച്ചയ്ക്കുള്ള ഫ്ലൈറ്റിൽ ആണ് അവൾ വരുന്നത് ഞാനും മക്കളും കൊണ്ടുവരാനായി പോകുന്നുണ്ട്. രമേശൻ വലിയ സന്തോഷത്തിലായിരുന്നു രണ്ടുവർഷത്തിനുശേഷമാണ് അവൾ നാട്ടിലേക്ക് വരുന്നത് ഞാനും മക്കളും ഇത്രയും നാൾ അവൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു പറഞ്ഞതുപോലെ തന്നെ അവളെ ഞങ്ങൾ എയർപോർട്ടിന്റെ മുന്നിൽ തന്നെ ഉണ്ടായിരുന്നു അപ്പോഴാണ് തിരക്കിൽ നിന്ന് അവൾ വരുന്നത് കണ്ടത്. പോയപോലെയല്ല അവൾ തിരികെ വരുന്നത് ചുവന്നപട്ടരിയുടുത്ത് വളരെ മനോഹരമായിരിക്കുന്നു എന്റെ ഭാര്യ.
ചുറ്റുമുള്ളവരെ നോക്കുമ്പോൾ കുറെ കാലങ്ങൾക്ക് ശേഷം കാണുന്നവരെ കെട്ടിപ്പിടിച്ച് സ്നേഹ പ്രകടിപ്പിക്കുന്നത് കണ്ടപ്പോൾ ഞാനും വിചാരിച്ചു അവൾ എന്നെ വന്ന് കെട്ടിപ്പിടിക്കുമെന്ന്. പക്ഷേ വന്ന പാടെ കാറിൽ കയറി എന്നോടും കാറിൽ കയറാനായി പറഞ്ഞു. വേഗം വീട്ടിലേക്ക് വിടാൻ എനിക്ക് നല്ല ക്ഷീണമുണ്ട് ചെന്നിട്ട് വേണം ഒന്ന് കിടന്നുറങ്ങാൻ. അവനെ അത്ഭുതമാണ് തോന്നിയത്. നിങ്ങളോട് ഞാൻ പറഞ്ഞതല്ലേ മക്കൾക്കും നിങ്ങൾക്കും പുതിയ ഡ്രസ്സ് ഒക്കെ എടുക്കണമെന്ന് ഇതെന്ത് കോലമാണ്. ഇന്ദുമതി പറഞ്ഞു അപ്പോൾ ഞങ്ങളെ പിടിക്കാതെയാണ് നീ ഞങ്ങളോട് സംസാരിക്കാത്തത് അല്ലേ.
മക്കളെല്ലാവരും അമ്മ സംസാരിക്കാത്തത് കൊണ്ട് തന്നെ വളരെ സങ്കടത്തിൽ ആയിരുന്നു. വീട്ടിലേക്ക് എത്തിയപ്പോൾ അവളെയും ഞങ്ങൾ ആരും തന്നെ ശല്യം ചെയ്തില്ല ഭക്ഷണം കഴിച്ച് കുളിച്ച് അവൾ കിടന്നുറങ്ങാനായി ചെന്നു. രാത്രിയിൽ മുറിയിലേക്ക് കയറി ചെന്നപ്പോൾ ചുവന്ന ഗൗൺ ഇട്ട് അവൾ കിടന്നുറങ്ങുന്നുണ്ടായിരുന്നു. എത്രയോ വർഷം കഴിഞ്ഞിട്ടാണ് തന്റെ ഭാര്യയെ കാണുന്നത് അതുകൊണ്ടുതന്നെ അവരെ വന്ന് സ്നേഹത്തിൽ ഓടിച്ചെന്ന് അവളെ കെട്ടിപ്പിടിച്ചു. എന്നാൽ അവൾ തന്നെ തട്ടിമാറ്റിയപ്പോൾ ശരിക്കും വിഷമിച്ചു പോയി.
എന്തൊരു നാറ്റമാണ് നിങ്ങൾക്ക് പോയി കുളിച്ചു കൂടെ എനിക്ക് ഉറക്കം വരുന്നു ശല്യം ചെയ്യാതെ ഒന്ന് വിടാമോ. എടീ ഗൾഫിൽ പോയി കുറെ പൈസ ഉണ്ടാക്കി എന്ന് കരുതി ഇത്രയ്ക്ക് അഹങ്കാരം ഒന്നും പാടില്ല ഞാനും എന്റെ മക്കളും കഴിഞ്ഞ രണ്ടു വർഷമായി നിന്നെ കാണാതെ എത്ര വിഷമിച്ചു എന്ന് നിനക്കറിയാമോ ഇപ്പോൾ കുറെ കാശുണ്ടാക്കിയത് കൊണ്ട് നിനക്ക് അഹങ്കാരമാണ് നീ തുലഞ്ഞു പോകത്തെയുള്ളൂ. അപ്പോൾ ഉണ്ടായ ദേഷ്യത്തിന് ഞാൻ അവളെ കുറെ ചീത്തയും പറഞ്ഞു പുറകിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.
പിറ്റേദിവസം ചായ ഇടുമ്പോഴാണ് മൂത്തമകൾ അശ്വതി വന്നു പറഞ്ഞത് അച്ഛാ അമ്മയെ ഇവിടെ ഒന്നും കാണാനില്ല. ഇന്നലെ പറഞ്ഞ ദേഷ്യത്തിന് അവൾ ഇറങ്ങിപ്പോയോ എന്നാണ് ഞാൻ ആദ്യം ചിന്തിച്ചത് എന്നാൽ ബാഗും സാധനങ്ങളും എല്ലാം അവിടെ തന്നെ ഉണ്ടായിരുന്നു. അപ്പോഴാണ് ഒരു ഡയറി അവിടെനിന്ന് കിട്ടിയത്. എന്റെ പ്രിയപ്പെട്ട മക്കൾക്കും രമേശേട്ടനും ഞാൻ മനപൂർവം ആണ് നിങ്ങളോട് എല്ലാം അകൽച്ച കാണിച്ചത് കാരണം അധികനാൾ നിങ്ങളുടെ കൂടെ ഉണ്ടാകില്ല അപ്പോൾ നിങ്ങൾക്ക് വിഷമം ഉണ്ടാകാൻ പാടില്ല.
ഞാനൊരു എയ്ഡ്‌സ് രോഗിയാണ് ചേട്ടാ എന്നെ തെറ്റിദ്ധരിക്കരുത്. ഞാൻ ദുബായിൽ വന്നിറങ്ങുമ്പോൾ തിരക്കിലും പെട്ട് പെട്ടെന്ന് ദേഹത്ത് എന്തോ വന്ന കുത്തിയത് പോലെ എനിക്ക് അനുഭവപ്പെട്ടിരുന്നു. പിന്നീട് വയ്യാതായതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിയ ടെസ്റ്റ് ചെയ്തപ്പോഴാണ് പോസിറ്റീവ് എന്ന് അറിഞ്ഞത്. ഇനി എനിക്ക് അധിക ദിവസങ്ങൾ ഇല്ല അതുകൊണ്ടാണ് ഞാൻ നിങ്ങളോട് വെറുപ്പ് പോലെ കാണിച്ചത് ഞാൻ പോവുകയാണ് രമേശേട്ടാ.
അവളെ തേടി നേരെ ഇറങ്ങിയത് അടുത്തുള്ള റെയിൽവേ സ്റ്റേഷനിലേക്ക് ആയിരുന്നു അപ്പോൾ എതിരെ വരുന്ന ട്രെയിനിന് മുന്നിലൂടെ അവൾ നടന്നു വരുന്നത് കണ്ടു. ഓടിച്ചെന്ന് അവളെ പിടിച്ചുമാറ്റി. നീ എന്താ വിചാരിച്ചത് നിനക്കൊരു അസുഖം വന്നാൽ ഞങ്ങൾ എല്ലാം നിന്നെ വിട്ടു പോകും എന്നോ. നമുക്ക് ചികിത്സിക്കാം ചികിൽസിച്ചാൽ മാറാത്ത അസുഖം ഒന്നുമല്ല ഇന്നത്തെ കാലത്ത് ഇത് വിഷമിക്കാതിരിക്കു ഞങ്ങളെല്ലാവരും നിന്റെ കൂടെയുണ്ട്. ഇന്തുമതി രമേശിനെ കെട്ടിപ്പിടിച്ചു.