അമ്മ വായോ നമുക്ക് ഇവിടെ നിന്ന് പോകാം. നാലാം ക്ലാസിൽ പഠിക്കുന്ന മകൻ എന്റെ കൈയും പിടിച്ച് പുറത്തേക്ക് ഇറങ്ങാനായി ഒരുങ്ങി. എവിടേക്കാണ് ഇറങ്ങേണ്ടത് എന്ന് ഇങ്ങോട്ട് പോകേണ്ടത് എന്ന് എനിക്കറിയില്ല. പത്താം ക്ലാസിന്റെ വിദ്യാഭ്യാസം മാത്രമേ എനിക്കുള്ളൂ. ഇത്രയും നാൾ എല്ലാ കാര്യങ്ങൾക്കും ഉണ്ടായിരുന്ന എന്റെ ഭർത്താവ് ഇനിയില്ല ജീവിച്ചു കൊതി തീരും മുൻപ് ഞങ്ങൾ രണ്ടുപേരെയും ദൈവം പിരിച്ചു. ഇത്രയും ചെറുപ്പത്തിൽ ഹൃദയാഘാതം വരുമെന്നോ ഞങ്ങളുടെ ദാമ്പത്യജീവിതം അവസാനിക്കും എന്നോ കരുതിയതല്ല പക്ഷേ വിധി ഞങ്ങളെ പിരിച്ചു.
മരണശേഷം ഒരു മാസം കഴിയുമ്പോഴേക്കും നാത്തൂനും അമ്മായിയമ്മയും പ്രശ്നങ്ങൾ ആരംഭിച്ചു. എന്റെ ജാതക ദോഷം മൂലമാണ് അദ്ദേഹം മരണപ്പെട്ടത് എന്നും. ഏട്ടന്റെ കുട്ടികളെ ഞാൻ നോക്കാം എന്റെ ഭർത്താവിനെ ചിലപ്പോൾ ഈ സ്ത്രീ വളച്ചെടുക്കും ഇവർക്ക് പ്രായം കുറവല്ലേ എന്നെല്ലാം നാത്തൂൻ പറയുന്നതും കേട്ടുനിൽക്കാൻ എനിക്ക് സാധിക്കുമായിരുന്നില്ല എങ്കിലും മൂന്ന് നേരം കുട്ടികൾക്ക് ഭക്ഷണം കൊടുക്കുമല്ലോ എന്ന് കരുതി ഞാൻ എല്ലാം ക്ഷമിച്ചു. ആകെ ഒരു അനിയൻ മാത്രമായിരുന്നു എനിക്ക് ഉണ്ടായിരുന്നത്.
അവന്റെ വിദ്യാഭ്യാസം പോലും അദ്ദേഹമാണ് നോക്കിയത് ഒരിക്കൽ എന്നെ കാണാനായി അവൻ വീട്ടിലേക്ക് വന്നപ്പോൾ നാത്തൂൻ എന്നെ തല്ലുന്നതാണ് കണ്ടത്. അതിനുശേഷം എന്നെ അവിടെ നിന്നും അവൻ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പഠിപ്പും ജോലിയും ചെയ്തു ഞങ്ങൾ സന്തോഷമായി ജീവിച്ചു എന്ന് അപ്രതീക്ഷിതമായി അവൻ ഉണ്ടായ അപകടവും അവൻ നഷ്ടപ്പെട്ടതും പിന്നെയും എന്റെ ജീവിതം പടുകുഴിയിലേക്ക് വീഴ്ത്തി. ആകെ ഉണ്ടായിരുന്ന വീട് ജപ്തിയോടെ വക്കിലെത്തിയപ്പോൾ അവിടെ നിന്ന് ഇറങ്ങാതെ വേറെ വഴിയിലായിരുന്നു.
തെരുവിലേക്ക് രണ്ടു മക്കളെയും പിടിച്ചിറക്കുമ്പോൾ എങ്ങോട്ടാണ് പോകുന്നത് എന്ന് എനിക്കറിയില്ലായിരുന്നു. മരണത്തിലേക്ക് പോകാൻ മുൻപ് എന്റെ മുൻപിൽ മറ്റൊരു കൈ പ്രത്യക്ഷപ്പെടുകയായിരുന്നു. അനിയന്റെ കൂട്ടുകാരിയായിരുന്നു അവൾ അവളെ ഒരുമിച്ച് ജീവിതത്തിൽ കൂട്ടണമെന്ന് അവൻ ആഗ്രഹിക്കുകയും ചെയ്തിരുന്നു എന്നാൽ ആഗ്രഹിച്ചതൊന്നും സാധിക്കാതെ അവൻ പോയി കളഞ്ഞല്ലോ. ചേച്ചി അങ്ങോട്ട് പോകണ്ട എന്റെ വീട്ടിൽ അമ്മ മാത്രമേയുള്ളൂ നമുക്ക് അവിടെ ജീവിക്കാം എത്ര കാലമാണെങ്കിലും. അവൾ എനിക്ക് പിറക്കാതെ പോയ അനിയത്തിയായി മാറി.
അവളുടെ കനിവ് കൊണ്ടും എനിക്ക് ഒരു സ്ഥലത്ത് ജോലി ശരിയാക്കി തന്നു എന്റെ മക്കളെ അവൾ നന്നായി നോക്കി ഞങ്ങൾ നന്നായി തന്നെ ജീവിച്ചു അവൾക്കും ഒരു ജീവിതം വേണമല്ലോ എന്ന് കരുതി എന്റെ നിർബന്ധപ്രകാരം അവളെ വിവാഹം കഴിപ്പിച്ചു. എന്റെ മകനെ ഫുട്ബോളിനോടുള്ള താല്പര്യം തിരിച്ചറിഞ്ഞത് അവൾ ആണ് അവൻ ഇപ്പോൾ ഒരു വലിയ ഫുട്ബോൾ താരമായി തിളങ്ങിനിൽക്കുന്നുണ്ടെങ്കിൽ അതിനു കാരണവും അവൾ തന്നെ. പണം ഉണ്ടായപ്പോൾ അത് കണ്ടു വരുന്ന ബന്ധുക്കാരെ എനിക്കിപ്പോൾ അടുപ്പിക്കാൻ താല്പര്യമില്ല അവരെക്കാൾ എനിക്ക് വലുതാണ് ആ അമ്മയും മകളും.