ഇനിയെന്റെ അമ്മച്ചിയെ തല്ലിയാൽ ഞാൻ വെട്ടും. കയ്യിലിരുന്ന ചെറിയ പിച്ചാത്തി പിടിച്ചു കൊണ്ട് അവൻ കള്ളുകുടിച്ച ബോധമില്ലാതെ അമ്മയെ തല്ലുന്ന അപ്പന്റെ നേർക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു. പെട്ടെന്നൊരു നിമിഷം അവന്റെ ധൈര്യമായി പകച്ചു പോയി എങ്കിലും വീണ്ടും അവന്റെ അടുത്തേക്ക് അയാൾ ദേഷ്യത്തോടെ വന്നു എന്നാൽ അറിയാതെ അവന് ആ വാക്കത്തി അയാൾക്ക് നേരെ വീശി. അയാൾ അവിടെനിന്ന് ഇറങ്ങിപ്പോകുന്നതിനു മുൻപ് അമ്മയുടെ കയ്യിൽ ചുരുട്ടി പിടിച്ച നോട്ടുകൾ പിടിച്ചു വാങ്ങിയാണ് വീട്ടിൽ നിന്ന് പുറത്തേക്ക് പോയത്.
അവൻ ഓടിച്ചെന്ന് അമ്മയെ ചേർത്തുപിടിച്ചു വേഗം പോയി കുറച്ച് വെള്ളം കൊണ്ടുവന്ന് അമ്മയ്ക്ക് ബോധം വരുന്നതുവരെ മുഖത്ത് തെളിച്ചു. പെട്ടെന്ന് ഒരു നിമിഷം ബോധം വന്ന അമ്മയെ കണ്ട് അവൻ ആശ്വസിച്ചു വേഗം തന്നെ ഒരു പായ അമ്മയെ അതിലേക്ക് കിടത്തി. ഇതെല്ലാം കണ്ട് പേടിച്ചു തന്ന അനിയത്തിയെ ചേർത്തുപിടിച്ച് പേടിക്കേണ്ട എന്ന് പറഞ്ഞ് അവൻ പറഞ്ഞയച്ചു. കുറച്ചുനേരത്തെയും അടുപ്പിൽ കഞ്ഞി തിളപ്പിക്കാൻ വെച്ചത് അവൻ ഓർത്തു വേഗം ചെന്ന് അടുപ്പ് കത്തിച്ച് അതിൽ നിന്നും അമ്മ ചെയ്യുന്നതുപോലെ അരി വെന്തോ എന്ന് നോക്കിഅമ്മയ്ക്ക് വേണ്ടി കഞ്ഞി ഉണ്ടാക്കുകയായിരുന്നു.
കുഞ്ഞിപെങ്ങൾ എവിടെനിന്നോ ഒരു വിളക്കുമായി വന്നു ഇരുട്ടാകുമ്പോഴേക്കും വിളക്ക് അവൾക്ക് വേണ്ടി കത്തിച്ചു കൊടുത്തു അവൾ അത് വീട്ടിൽ വച്ച് അമ്മയ്ക്ക് തുണയായിരുന്നു. രണ്ട് പ്ലേറ്റുകളിൽ കുറച്ച് കഞ്ഞിയും കുറച്ചു പയർ കഷ്ണങ്ങളും ഇട്ട് ഒന്ന് അവൻ കുഞ്ഞി പെങ്ങൾക്ക് നേരെ നീട്ടി. മറ്റൊന്നുമായി അമ്മയ്ക്ക് അരികിലേക്ക് പോയി അമ്മയെ എഴുന്നേൽപ്പിച്ച് ഇരുത്തി അവൻ ആവുന്നതും കൊടുത്തു. എന്നാൽ കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും പാടവരമ്പത്തു കൂടി അയാൾ ആടി ഉലഞ്ഞ് വരുന്നത് അവൻ കണ്ടു. വാക്കതിയുമായി അവൻ വാതിലിൽ തന്നെ ഇരുന്നു.
എന്നാൽ ഇപ്രാവശ്യം അയാൾ അത് തട്ടിപ്പറിച്ച് വാങ്ങുകയും അവനെ പുറത്തേക്ക് തള്ളിവിടുകയും ചെയ്തു ആ ചെറിയ കുടിൽ തുളഞ്ഞ് അവൻ പുറത്തേക്കെത്തി. വയ്യാതെ കിടക്കുന്ന അമ്മയ്ക്കും ഒരുപാട് ചീത്ത വർത്താനങ്ങളും പറഞ്ഞ് അയാൾ ഉള്ളിൽ തുള്ളുന്നത് അവൻ പുറത്തു നിന്ന് നോക്കി. അമ്മയെ പേടിപ്പിക്കാൻ എന്നോണം വാക്കത്തിയെടുത്ത് വീടിന്റെ ഒരു തൂൺ വെട്ടിയതും പക്ഷേ അത് ചെന്ന് അവസാനിച്ചത് അമ്മയുടെ തൊണ്ടയും പറിച്ചു കൊണ്ടായിരുന്നു. അയാൾ അവിടെനിന്ന് ഇറങ്ങിപ്പോയി.
പിടയുന്ന അമ്മയെ കണ്ടു അവൻ ഓടിയെത്തിയെങ്കിലും അവൻ ഒന്നും തന്നെ ചെയ്യാൻ സാധിച്ചില്ല തിരികെ വന്നപ്പോഴേക്കും അമ്മ മരിച്ചോ എന്ന് അയാൾ തട്ടി നോക്കുന്നതും അവൻ അനിയത്തിയെ കെട്ടിപ്പിടിച്ചുകൊണ്ട് നോക്കി നിന്നു. ദേഷ്യത്തിൽ അയാൾ അവിടെ കിടന്ന ഒരുകുടം തട്ടിത്തെറിപ്പിച്ചതും മണ്ണെണ്ണ വിളക്ക് തെറിച്ചു തീപിടിക്കുന്നതും ഒരുമിച്ചായിരുന്നു. ഉള്ളിൽ ഒരു മനുഷ്യജീവൻ കത്തിയെരിയുന്നത് അവൻ കണ്ടു എങ്ങോട്ടെന്നില്ലാതെ കുഞ്ഞനുജത്തിയുടെയും കയ്യും പിടിച്ച് അവിടെനിന്ന് ദൂരെ ഓടി പോകുകയായിരുന്നു അവൻ.