പുതിയ പാദസരത്തിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു തമ്പുരാട്ടി. അവളുടെ സന്തോഷം കണ്ട് മതിമറന്ന് നിൽക്കുകയായിരുന്നു അച്ഛനും അമ്മയും. മോളെ നീ പോയി അമ്മയുടെ ചുവന്ന സാരി ഉടുത്തുകൊണ്ടുവരു കാണട്ടെ. അവളുടെ നിറത്തിന് ആ ചുവന്ന നിറം നല്ല ചേർച്ച. എത്ര ഭംഗിയാണ് എന്റെ മകളെ കാണാൻ ഈശ്വരാ ഞാൻ തന്നെ കണ്ടു വയ്ക്കുമല്ലോ അച്ഛനും അമ്മയും പറഞ്ഞു. ഞായറാഴ്ച റെയിൽവേക്കാരൻ പയ്യൻ പെണ്ണ് കാണാൻ വരുമ്പോൾ ഈ സാരി ഉടുക്കണം .
എനിക്കിപ്പോൾ കല്യാണം വേണ്ട സാമ്പത്തിക സ്വാതന്ത്ര്യമാണ് ആദ്യം വേണ്ടത് അച്ഛൻ മകളെ പിൻ എങ്കിലും അവർ വരുന്നതല്ലേ കണ്ട് പൊയ്ക്കോട്ടെ. പെണ്ണുകാണാൻ പിറ്റേദിവസം തന്നെ ആളുകൾ വന്നു ചെറുക്കന്റെ അമ്മയ്ക്ക് അവളെ വലിയ ഇഷ്ടമായി അവർ വീട്ടിൽ ചെന്ന് മറുപടി പറയാം എന്ന് പറഞ്ഞു എന്നാൽ പിന്നീട് അവരാരും വിളിക്കുന്നതും കണ്ടില്ല. പിറ്റേദിവസം തമ്പുരാട്ടിയുടെ അമ്മയെ കാണാൻ അയൽവാസിയായ കൗസല്യ എത്തി. അമ്മയുടെ വിഷമം കണ്ട് ചോദിച്ചപ്പോൾ അമ്മ മറുപടി പറഞ്ഞു തമ്പുരാട്ടിക്ക് ഇപ്പോൾ 23 വയസ്സായി എല്ലാ കല്യാണ ആലോചനകളും വരുന്നുണ്ട്.
പക്ഷേ എല്ലാം മുടങ്ങി പോവുകയാണ് എന്താ കാരണം എന്ന് അറിയില്ല. ചേച്ചി എന്നാൽ നമുക്ക് ഇവിടെ വന്നിരിക്കുന്ന ഒരു ചേട്ടന്റെ അടുത്തു കൊണ്ടുപോയി നോക്കാം. ആരുമറിയാതെ നമുക്ക് മകളെയും കൊണ്ടുപോകാം അമ്മ മറുപടി പറഞ്ഞു. മൂന്ന് പേരും കോടീശ്വരനെ കാണാൻ പോയി. ഒരു റെയിൽവേ യാത്ര അടുത്ത എങ്ങാനും നടത്തിയിരുന്നു. ഉണ്ട് ഒരു എക്സാമിന് വേണ്ടി പോയിരുന്നു അവിടെനിന്ന് കിട്ടിയതാണ് ഒരു ആത്മാവ് കുട്ടിയുടെ കൂടെയുണ്ട് അതാണ് കല്യാണ ആലോചന എല്ലാം മുടക്കുന്നത്.
ഒരു നഗ്നപൂജ നടത്തിയാൽ അതെല്ലാം തന്നെ ഇല്ലാതാകും. അമ്മയെ വിവാഹം നടപ്പില്ലെങ്കിലും കുഴപ്പമില്ല മറ്റൊരു പുരുഷനെ മുൻപിൽ നഗ്നയായി നിൽക്കുന്നത് എനിക്ക് പറ്റില്ല. മോളെ വിഷമിക്കേണ്ട ഞങ്ങളെല്ലാവരും ഒപ്പം ഉണ്ടല്ലോ അമ്മ മകളെ സമാധാനപ്പെടുത്തി. പിറ്റേദിവസം നിലവറയിൽ ഒരുക്കിയ കളത്തിൽ നഗ്നയായി അവൾ പോയിരുന്നു അമ്മയെയും കൂട്ടുകാരിയെയും പുറത്തു നിർത്തി അവർ വാതിൽ അടച്ചു രണ്ടു മണിക്കൂർ ശേഷം ക്ഷീണിച്ച അവശയായി മകൾ പുറത്തേക്ക് വന്നു.
ഇപ്പോൾ അവളോട് ഒന്നും ചോദിക്കേണ്ട ക്ഷീണം ഉണ്ടാകും ഈ മരുന്ന് പാലിൽ കലക്കി കൊടുത്താൽ മതി. മകൾക്ക് അമ്മ പാല് കൊടുത്തു. അവൾ പാലുമായി റൂമിലേക്ക് പോയി കഥകടച്ചു. കൗശല്യ ചേച്ചി ഇപ്പോൾ എന്റെ മകളുടെ എല്ലാ ദോഷവും തീർന്നു കാണും അല്ലേ എല്ലാം ശരിയായി കാണും നീ വിഷമിക്കാതെ. ഒടുവിൽ ഞാനാ കള്ളനെ കണ്ടുപിടിച്ചു അച്ഛൻ വളരെ സന്തോഷത്തോടെയാണ് വീട്ടിലേക്ക് വന്നത്.
നമ്മുടെ മകളുടെ കല്യാണം മടക്കിയത് അടുത്ത വീട്ടിലെ സുലോചനയാണ്. കാര്യങ്ങളെല്ലാം ഞാൻ അറിയിച്ചിട്ടുണ്ട് അവർ നാളെ വീട്ടിലേക്ക് ഒന്നുകൂടി മകളെ കാണാൻ വരും. അവൾ എവിടെ? ഞാൻ അവളെ വിളിക്കട്ടെ അച്ഛൻ തമ്പുരാട്ടിയെ കാണാനായി റൂമിലേക്ക് ചെന്നു. എന്നാൽ ഒരു നിലവിളിയാണ് ഉണ്ടായത്. ചെന്ന് നോക്കുമ്പോൾ ചുവന്ന സാരിയിൽ കഴുത്ത് കുരുങ്ങി നിൽക്കുകയായിരുന്നു തമ്പുരാട്ടി അപ്പോൾ.