ഈ ഒളിച്ചുകളിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഈ നായയുടെയും കുട്ടിയുടെയും ഒളിച്ചു കളി കണ്ടോ.

മനുഷ്യരുടെ മൃഗങ്ങളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ദിനംപ്രതി നമ്മൾ കാണുന്നതാണ്. മനുഷ്യരോട് ഏറ്റവും അധികം ഇണങ്ങുന്ന ഒരു മൃഗമാണ് നായ പട്ടി പൂച്ച എന്നിവ. നമ്മുടെ നാട്ടിൽ നിന്നും വ്യത്യസ്തമായി വീട്ടിൽ കുട്ടികളെ നോക്കുന്നത് പോലും വീട്ടിലെ നായകൾ ആയിരിക്കും.

   

അവരോടൊപ്പം കളിക്കുന്നതും അവരോടൊപ്പം ഭക്ഷണം കഴിക്കുന്നതും അവരെ മറ്റുള്ളവരെ സംരക്ഷിക്കുന്നതും എല്ലാം തന്നെ വീട്ടിൽ വളർത്തുന്ന മൃഗങ്ങൾ ആയിരിക്കും. അത്തരത്തിൽ ഒരു കുട്ടിയുടെ കൂടെ ഒളിച്ചു കളിക്കുകയാണ് ആ വീട്ടിലെ നായ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് ഈ വീഡിയോ.

ഒരു കുട്ടിയും വളർത്തുന്ന നായയും ചേർന്ന് വീടിനുള്ളിൽ ഒളിച്ചു കളിക്കുകയാണ് നായയുടെ എണ്ണാൻ പറഞ്ഞതിന് പിന്നാലെ ഒളിക്കുകയാണ് പെൺകുട്ടി. ഇത് കേട്ടപാടെ രണ്ട് കാലുകളും ചുമരിൽ എടുത്തുവെച്ച് എണ്ണുന്ന നായയെ വീഡിയോയിൽ കാണാൻ സാധിക്കും ഇതിനിടയിൽ കുട്ടി ഒളിക്കുന്നുണ്ടോ എന്ന് നോക്കുകയും ചെയ്യുന്നുണ്ട്.

കുറച്ച് സമയം അതുപോലെ തന്നെ നിന്നതിനു ശേഷം കുട്ടിയെ കണ്ടു പിടിക്കുന്നതിനായി നായ പോകുന്നതും നമ്മൾ വീഡിയോയിൽ കാണാം. ലോക്ക് ഡൗണിനെ തുടർന്ന് പലരും വീടിനകത്ത് തന്നെ ഇരിക്കേണ്ട അവസ്ഥ നമ്മൾ കണ്ടതാണ് അത്തരം സന്ദർഭങ്ങളിൽ കുട്ടികൾക്ക് അവരുടെ സമയം ചെലവഴിക്കുന്നതിനും ഒരു വിനോദവും ആയിരുന്നു വീട്ടിലെ വളർത്തു നായ്ക്കൾ. മാത്രമല്ല വീട്ടിൽ വളർത്തുന്ന പല വളർത്തു മൃഗങ്ങളും. സോഷ്യൽ മീഡിയയുടെ മനം കവർന്നെരിക്കുകയാണ് ഈ വീഡിയോ. നിരവധി ആളുകളാണ് ഈ വീഡിയോ കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *