മരിച്ചുപോയ അമ്മയ്ക്ക് കട്ടെഴുതി ഒരു വിദ്യാർത്ഥി. കത്ത് വായിച്ച് സങ്കടം പിടിച്ചുനിർത്താൻ ആവാതെ ടീച്ചർ.

ഇന്ന് നമുക്ക് പഠിക്കാൻ ഒന്നുമില്ല മറ്റൊരു കാര്യം ചെയ്താലോ എല്ലാവരും ഓരോ കത്തെഴുതു. അത് നിങ്ങൾ ഇതുവരെ കാണാത്തവർക്ക് കണ്ടുകൊണ്ടിരിക്കുന്നവർക്കും ആർക്കുവേണമെങ്കിലും എഴുതാം. എന്നാൽ എല്ലാവരും തുടങ്ങിക്കോളൂ. എല്ലാവരും തന്നെ കത്തെഴുതാൻ ആയി ആരംഭിച്ചു ഓരോരുത്തരായി ടീച്ചറുടെ അടുത്ത് കൊണ്ട് ചെന്ന് തെറ്റ് തിരുത്തി കൊടുക്കുന്നതും കാണാം. ഏറ്റവും അവസാനമായിരുന്നു വിനുക്കുട്ടൻ കത്ത് ഏൽപ്പിച്ചത് അപ്പോഴേക്കും ബെല്ലടിക്കുകയും ചെയ്തു.

   

ടീച്ചർ അതുമായി സ്റ്റാഫ് റൂമിലേക്ക് പോയി വായിക്കാൻ തുടങ്ങി. പ്രിയപ്പെട്ട അമ്മയ്ക്ക് അമ്മ എന്തിനാണ് എന്നെ വിട്ടു പോയത് എന്നെ ഒരുപാട് ഇഷ്ടമാണെന്ന് എപ്പോഴും പറഞ്ഞിട്ട് ഒരു ദിവസം എന്നെ വിട്ടു പോയി അല്ലേ. അമ്മാമ്മ പറഞ്ഞു അമ്മയ്ക്ക് വാവു ആയിരുന്നു എന്ന്. ഒരു ദിവസം ഞാൻ വൈകുന്നേരം സ്കൂൾ വിട്ടു വന്നപ്പോഴേക്കും അമ്മയെ കാണാതായി ചോദിച്ചപ്പോൾ എല്ലാവരും ചേർന്ന് അമ്മയെ ആശുപത്രിയിൽ കൊണ്ടുപോയതാണെന്ന് പറഞ്ഞു രണ്ട് ദിവസം കഴിഞ്ഞ് കുറെ മാമന്മാർ അമ്മയെ വീട്ടിലേക്ക് കൊണ്ടുവരുന്നതും എല്ലാവരും കരയുന്നതും.

കുറച്ചു സമയം കഴിഞ്ഞ് വീണ്ടും അമ്മയെ കൊണ്ടുപോകുന്നതും കണ്ടു കുറച്ചു ദിവസം കഴിഞ്ഞ് വരുമെന്ന് ഞാൻ പ്രതീക്ഷിച്ചു കുറെ കാത്തിരുന്നു എന്നാൽ അമ്മ ഇനി വരില്ലെന്നും ഞാൻ എല്ലാ ആഗ്രഹങ്ങളും പറഞ്ഞ് പ്രാർത്ഥിക്കുന്ന ദൈവത്തിന്റെ അടുത്തേക്ക് പോയി എന്നും പറഞ്ഞു. അമ്മമ്മ എന്നോട് പറഞ്ഞു മോൻ എല്ലാ ആഗ്രഹവും അമ്മയോട് ചോദിച്ചാൽ അമ്മ നടത്തി തരും എന്ന്. തരുമോ അമ്മയെ ഞാൻ എന്ത് ചോദിച്ചാലും തരുമോ. അമ്മ പോയതിനുശേഷം അച്ഛൻ വേറൊരു അമ്മയെ എനിക്ക് വേണ്ടി കൊണ്ടുവന്നു തന്നു.

ചെറിയമ്മ എന്നാണ് ഞാൻ വിളിക്കുന്നത് അമ്മയെ പോലെ എന്നെ സ്നേഹിക്കും എന്ന് ഞാൻ കരുതി പക്ഷേ ആരും എന്നെ സ്നേഹിക്കുന്നില്ല അച്ഛനും ഇപ്പോൾ പണ്ടത്തെ പോലെയുള്ള സ്നേഹം ഒന്നുമില്ല അവർ രണ്ടുപേരും പുറത്തുപോകുമ്പോൾ എന്നെ വീട്ടിൽ തന്നെ ഇരുത്തും. ഇപ്പോൾ ചെറിയമ്മയുടെ വയറ്റിൽ ഒരു കുഞ്ഞാവ ഉണ്ടെന്ന് അമ്മ പറഞ്ഞു കുഞ്ഞാവയോട് സംസാരിക്കാൻ ഞാൻ പോയപ്പോൾ കുഞ്ഞാവയെ ഞാൻ കൊല്ലാൻ നോക്കുകയാണ് എന്ന് പറഞ്ഞു എല്ലാവരും എന്നെ ചീത്ത പറഞ്ഞു ഇപ്പോൾ എനിക്ക് ആരുമില്ല.

എന്റെ ഒരേയൊരു ആഗ്രഹം എന്താണെന്ന് വെച്ചാൽ ഒരുവിഷമമെങ്കിലും അമ്മ എന്റെ അടുത്തേക്ക് വരണം രാവിലെ എന്നെ എഴുന്നേൽപ്പിച്ച് എനിക്കിഷ്ടപ്പെട്ട ഭക്ഷണം തന്ന സ്കൂളിൽ പറഞ്ഞയച്ചു തിരിച്ചു വരുന്നതുവരെ എനിക്ക് വേണ്ടി കാത്തിരുന്ന് വിശേഷങ്ങളെല്ലാം പറഞ്ഞു അമ്മയുടെ നെഞ്ചോട് ചേർന്ന് എനിക്ക് കിടന്നുറങ്ങണം. ഒരു ദിവസമെങ്കിലും എന്റെ അടുത്ത് വരില്ലേ അമ്മേ. വായിച്ചു തീർന്നപ്പോഴേക്കും ടീച്ചർ വിനുവിനെ കെട്ടിപ്പിടിച്ച് കരഞ്ഞു. ഇനി നീ അനാഥൻ അല്ല മോനേ. മക്കളില്ലാത്ത ടീച്ചർക്ക് വിനു മകനായി മാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *