മകളുടെ ചോദ്യത്തിനു മുൻപിൽ ഉത്തരം പറയാൻ ആകാതെ അച്ഛൻ. അച്ഛനെയാണോ അമ്മയെ ആണോ ഇഷ്ടമെന്ന ചോദ്യത്തിന് മകളുടെ മറുപടി കണ്ടോ.

നിങ്ങൾക്ക് നിങ്ങളുടെ അച്ഛനെയാണോ അമ്മയെയാണോ ഏറ്റവും കൂടുതൽ ഇഷ്ടം അതിന്റെ കാരണവും അറിയിക്കുക ടീച്ചറുടെ ഈ ഒരു ചോദ്യം ഫോണിൽ കണ്ടപ്പോൾ മകൾ എന്തായിരിക്കും ഉത്തരം എഴുതാൻ പോകുന്നത് എന്ന് ആകാംക്ഷയിലായിരുന്നു അച്ഛൻ. എന്തൊക്കെയായാലും അവൾ തന്നെ മാത്രമേ ഇഷ്ടമാകു എന്ന് പറയുന്നത് ഉറപ്പായിരുന്നു അച്ഛന്. അപ്പോഴായിരുന്നു ഭാര്യ ചോറുണ്ണാൻ വിളിച്ചത് പതിവുപോലെ ഇല്ലെന്ന് പറഞ്ഞപ്പോൾ അവൾ തിരികെ അടുക്കളയിലേക്ക് തന്നെ പോയി. മകളുടെ അടുത്തേക്ക് ചെന്നപ്പോൾ അവൾ കാര്യമായി എന്തോ എഴുതുകയായിരുന്നു .

   

ചോറുണ്ണാൻ അമ്മ വിളിക്കുന്നുണ്ടെന്ന് പറഞ്ഞു അവളെ അവിടെ നിന്നും മാറ്റി. എന്നാൽ സന്തോഷത്തിന് അധികനേരം ഉണ്ടായില്ല പേപ്പർ വായിച്ച അച്ഛൻ ശരിക്കും ഞെട്ടിപ്പോയി. എനിക്ക് ഈ ലോകത്ത് ഏറ്റവും കൂടുതൽ ഇഷ്ടം എന്റെ അമ്മയെയാണ് എന്റെ അമ്മ മാത്രമാണ് എന്നെ ഏറെ സ്നേഹിക്കുന്നത്. മകളുടെ ഉത്തരം കണ്ടപ്പോൾ ശരിക്കും ഞാൻ ഞെട്ടിപ്പോയി. കാരണം ഞാനാണ് അവളെ ഏറെ സ്നേഹിക്കുന്നതും നോക്കുന്നതും. എന്നാൽ അപ്പോൾ തന്നെ മകൾ അടുത്തേക്ക് വന്നപ്പോൾ ഞാൻ ഒന്ന് പതറിപ്പോയി.

ചോദിക്കേണ്ട എന്ന് കരുതിയെങ്കിലും അവളോട് ചോദിച്ചു. നീ എന്താണ് അമ്മയെയാണ് ഇഷ്ടമെന്ന് പറഞ്ഞത് നിനക്ക് എന്നെ ഇഷ്ടം ഞാനല്ലേ നിനക്ക് പുറത്തുകൊണ്ടുപോകുന്നത് ഇഷ്ടമുള്ളതെല്ലാം വാങ്ങിത്തരുന്നതും എല്ലാം ഇഷ്ടപ്പെടേണ്ടത്. എന്റെ ചോദ്യത്തിൽ കുറച്ച് അസൂയയും കുശുമ്പും ഉണ്ടായിരുന്നു. അച്ഛൻ എന്റെ ഉത്തരകടലാസ് വായിച്ചു അല്ലേ. അച്ഛൻ പറഞ്ഞത് ശരിയാണ് പക്ഷേ എനിക്ക് അമ്മയാണ് ഏറ്റവും കൂടുതൽ ഇഷ്ടം ഈ ലോകത്ത് എന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതും എന്റെ അമ്മ തന്നെയാണ്. അച്ഛൻ പറഞ്ഞല്ലോ എന്നെ എല്ലായിടത്തും കൊണ്ടുപോയി ഇഷ്ടമുള്ളതെല്ലാം വാങ്ങി തരുന്നുണ്ട്.

എന്നെല്ലാം ശരിയാണ് എവിടേക്ക് പോകുന്നതും കഴിക്കുന്നതും ആഘോഷിക്കുന്നതും എല്ലാം അച്ഛനും ഞാനും മാത്രമാണ് ഇവിടെ അമ്മ എന്ന് പറയുന്ന ഒരാളും കൂടിയുണ്ട് എപ്പോഴെങ്കിലും അമ്മയ്ക്ക് ഇഷ്ടപ്പെട്ടത് എന്താണെന്ന് അച്ഛൻ അറിയാമോ. അമ്മക്കിഷ്ടപ്പെട്ട എന്തെങ്കിലും അച്ഛന്റെ വാങ്ങിക്കൊടുക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല. എന്റെ ആഗ്രഹം എന്റെ അച്ഛനും അമ്മയും സന്തോഷമായി ജീവിക്കുന്നത് കാണാനാണ് പക്ഷേ ഈ നിമിഷം വരെ എനിക്ക് അതിന് സാധിച്ചിട്ടില്ല. ഒരു പരാതിയോ പരിഭവമോ പറയാതെ അമ്മ പിന്നെയും അച്ഛന്റെ കാര്യങ്ങൾക്കൊന്നും യാതൊരു കുറവുമില്ലാതെയാണ് ഇവിടെ ജീവിക്കുന്നത്.

അമ്മ എന്തുകൊണ്ടാണ് ഇവിടെ നിൽക്കുന്നത് എന്ന് അച്ഛൻ അറിയാമോ ഞാൻ കാരണം. അപ്പോൾ എന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് ആരാണ് എന്റെ അമ്മ. ഞാൻ എട്ടാം ക്ലാസിലാണ് പഠിക്കുന്നത് കാര്യങ്ങൾ കണ്ടാൽ തിരിച്ചറിയാനുള്ള കഴിവ് എനിക്കുണ്ട്. അച്ഛൻ എപ്പോഴും എനിക്ക് നല്ലൊരു അച്ഛൻ തന്നെയായിരുന്നു പക്ഷേ ഒരിക്കലും നല്ലൊരു ഭർത്താവായിരുന്നില്ല. മകളുടെ ഈ പറച്ചിൽ കേട്ടപ്പോൾ ശരിക്കും അനങ്ങാൻ കഴിയാത്ത വിധം നിന്നുപോയി. അവൾ പറഞ്ഞത് പൂർണ്ണമായും ശരിയായിരുന്നു ഞാൻ അവളെ മാത്രമാണ് സ്നേഹിച്ചത് അവളുടെ അമ്മയെ അല്ല. കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഇനിയെങ്കിലും ജീവിതത്തിൽ പരാതികൾ എല്ലാം തന്നെ തീർത്തു കൊടുക്കണം എന്ന ചിന്തയിലാണ് ഞാൻ ഊണ് മേശയിലേക്ക് പോയത്.

Leave a Reply

Your email address will not be published. Required fields are marked *