തന്നെ മക്കളെ നിഷ്കളങ്കമായി സ്നേഹിക്കുന്നവരാണ് മാതാപിതാക്കൾ അവർ കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ സ്നേഹം കൂടപ്പിറപ്പിനായിരിക്കും. വഴക്കും പിണക്കവും ഒക്കെ ഉണ്ടാകുമെങ്കിലും പ്രതിസന്ധികളിൽ അവർ തീർച്ചയായും പരസ്പരം താങ്ങും തണലും ആവുകയും ചെയ്യും. മറ്റാരെങ്കിലും തന്റെ സഹോദരങ്ങൾക്ക് എന്തെങ്കിലും അപകട ഭീഷണി മുഴക്കിയാൽ തന്നെ ഉടനടി അതിനു മുൻപിൽ നിൽക്കുന്നതും അവർ തന്നെയായിരിക്കും.
അച്ഛനും മക്കളും തമ്മിലുള്ള അഗാധമായ സ്നേഹത്തിന്റെ കഥകൾ നമ്മൾ എപ്പോഴും കേൾക്കുന്നതാണ് എന്നാൽ അതുപോലെ തന്നെയാണ് സഹോദരങ്ങൾ തമ്മിലുള്ള സ്നേഹബന്ധം ഉള്ളത്. ഇപ്പോൾ നിഷ്കളങ്കരായ രണ്ടുപേരുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്.രണ്ട് കുഞ്ഞു സഹോദരങ്ങളുടെ വീഡിയോ ആണ്.
ഹൃദയസ്പർശിയായ ഈ വീഡിയോയിൽ ഒരു ആൺകുട്ടി തന്നെ അനുജത്തിയെ വെള്ളക്കെട്ടുള്ള റോഡ് മുറിച്ചു കടക്കാൻ സഹായിക്കുകയാണ് സ്കൂൾ യൂണിഫോമിലാണ് രണ്ടുപേരും ഉള്ളത്. മുട്ടറ്റം വരെ നിറഞ്ഞു നിൽക്കുകയാണ് റോഡിൽ വെള്ളം. എന്റെ കുഞ്ഞനുജത്തിയെ വെള്ളത്തിൽ ഇറക്കാതെ തന്റെ തോളിൽ ചുമന്നാണ് ചേട്ടന് റോഡ് മുറിച്ചുകിടക്കുന്നത് ഈ കുഞ്ഞ് സഹോദരന്റെ കാലിൽ ചെരുപ്പ് പോലുമില്ല.
എന്നിട്ടും തന്റെ സഹോദരിക്ക് വേണ്ടി ത്യാഗം ചെയ്തിരിക്കുകയാണ് ബാഗും തോളിലിട്ട് വരുന്ന അനുജത്തിയെ ചുമലിൽ സുരക്ഷിതമായി വെള്ളക്കെട്ട് മുറിച്ചു കടത്തി കൊണ്ടുവരികയാണ് മിടുക്കനായ ഈ ആൺകുട്ടി അഭിനന്ദനങ്ങൾ സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത് ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം ഈ വീഡിയോ കണ്ടിട്ടുള്ളത്.