സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. ഒരു ഭ്രാന്തന്റെയും പോലീസുകാരന്റെയും വീഡിയോ ആണ് അത് ലോക്ക് ഡൗൺ കാലഘട്ടത്തിൽ വഴിയരികിൽ കിടന്നുറങ്ങുകയായിരുന്ന ഭ്രാന്തനെ ഭക്ഷണവും വെള്ളവും നൽകിയ പോലീസുകാർ കണ്ട ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു അത്. ഭ്രാന്തനായ ഈ മനുഷ്യനുള്ള വകതിരിവ് എങ്കിലും മനുഷ്യൻമാർക്ക് ഉണ്ടോ എന്ന അടിക്കുറിപ്പോട് കൂടിയാണ് വീഡിയോ പ്രചരിക്കുന്നത്.
വിശന്ന കിടന്നുറങ്ങിയ ഭ്രാന്തനോട് ഭക്ഷണവും വെള്ളവും വേണോ എന്ന് ചോദിച്ചപ്പോൾ അയാൾ എഴുന്നേറ്റു നിൽക്കുകയും ഒരു പോലീസുകാരൻ പോയി ഭക്ഷണവും വെള്ളവുമായി അയാൾക്ക് നേരെ എത്തുകയും ചെയ്തു. പോലീസുകാരൻ തന്നെ അടുത്തേക്ക് വരാൻ ഒരുങ്ങിയപ്പോൾ ഭ്രാന്തൻ അയാളെയും ദൂരേക്ക് പോകണം എന്ന് കൈകൊണ്ട് കാണിക്കുന്നത് വീഡിയോയിൽ കാണാം.
തുടർന്ന് നിനക്ക് ഒരു വട്ടം വരയ്ക്കുകയും അവിടെ ഭക്ഷണം വയ്ക്കാൻ പോലീസുകാരനോട് പറഞ്ഞ് നീങ്ങി നിൽക്കുകയും ചെയ്തു. പോലീസുകാരൻ ഭക്ഷണവും വെള്ളവും അവിടെ വെച്ചു. തുടർന്നാൽ തന്റെ മുഷിഞ്ഞ ഷർട്ട് കൊണ്ട് നോക്കും വായും പൊത്തി പിടിച്ചതിനു ശേഷം അയാൾ ആ ഭക്ഷണ പുതിയമെടുത്ത് കിടന്ന സ്ഥലത്ത് ചെന്നിരുന്ന ഭക്ഷണം കഴിക്കാൻ തുടങ്ങി.
കൊറോണക്കാലമാണ് രോഗങ്ങൾ എങ്ങനെയാണ് പടർന്നു പിടിക്കുന്നത് എന്നെല്ലാം എത്രയൊക്കെ ആളുകൾക്ക് പറഞ്ഞു മനസ്സിലാക്കാൻ ഉദ്യോഗസ്ഥൻ ശ്രമിക്കുമ്പോഴും അതൊന്നും തന്നെ കേൾക്കാതെ നടക്കുന്ന സമൂഹത്തിനു മുൻപിൽ ഇതുപോലെയുള്ള വ്യക്തികൾ മാതൃകയാണ്. സാമൂഹിക അകലം പാലിക്കേണ്ട കാലഘട്ടത്തിൽ അത് കൃത്യമായി പാലിക്കുന്ന ഒരു വ്യക്തിയെ ആണ് ഇവിടെ കാണുന്നത്. തനിക്ക് രോഗമുണ്ടെങ്കിൽ അത് മറ്റൊരാൾക്കും തന്നെ പകരരുത് എന്ന ചിന്തയാണ് ഭ്രാന്തനായിട്ട് കൂടി അയാൾക്കുള്ളത്. അത്രപോലും ചിന്തിക്കാനുള്ള കഴിവ് വിദ്യാഭ്യാസമുള്ള ആളുകൾക്ക് പോലും ഇല്ല.