നടുറോഡിൽ പ്രസവ വേദന കൊണ്ട് കുഴഞ്ഞുവീണ യുവതി ആരും തന്നെ സഹായിക്കാൻ ഇല്ലാതെ പിടഞ്ഞ യുവതിയെ കണ്ട് ഭിക്ഷക്കാരി ചെയ്തത് എല്ലാവരുടെയും മനം കവരുന്നതായിരുന്നു. പൂർണ്ണ ഗർഭിണിയായ യുവതി കുഴഞ്ഞു വീഴുന്നത് കണ്ട് 60 വയസ്സുള്ള യാചകയാണ് പ്രസവം എടുത്തത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു ഹൃദയം കൊണ്ടുള്ളഈ ഊഷ്മള സ്നേഹം എല്ലാ മാധ്യമങ്ങളെയും തന്നെ വലിയ വാർത്തയായി തീർന്നിരിക്കുകയാണ് .
30 കാരിയായ യുവതിയാണ് നടുറോഡിൽ പ്രസവിച്ചത് കർഷകനായ യുവാവാണ് ഭർത്താവ്. അവർ മൂന്ന് ആൺകുട്ടികളുടെ മാതാവ് ആണ് ഒരു പെൺകുട്ടി വേണമെന്ന് ആഗ്രഹമായിരുന്നു വീണ്ടും ഗർഭം ധരിച്ചത്. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു ചികിത്സ തേടിയിരുന്നത് 36 ആഴ്ച പൂർത്തീകരിച്ചതോടെ ഹോസ്പിറ്റലിൽ എത്താൻ അവർ നിർദ്ദേശിച്ചു. അതേതുടർന്ന ഹോസ്പിറ്റലിൽ പോയി അവിടത്തെ ഡോക്ടറെ കണ്ട് തിരികെ മടങ്ങുകയായിരുന്നു.
ബസ്സ് ഇറങ്ങും വഴിയായിരുന്നു യുവതി റോഡിലേക്ക് കുഴഞ്ഞുവീണത്. തുടർന്ന് വലിയ രക്തസ്രാവം ഉണ്ടായി എന്ത് ചെയ്യണം എന്നറിയാതെ പകച്ച് നിന്ന് യുവാവ് എല്ലാവരോടും സഹായം അഭ്യർത്ഥിച്ചു എന്നാൽ ആരും അവരെ സഹായിക്കാൻ തയ്യാറായില്ല ഉടൻതന്നെ എത്തിയ ഭിക്ഷക്കാരിയായ ആ യുവതി ആ സ്ത്രീയെ പ്രസവിക്കാൻ സഹായിച്ചു ഇത് കണ്ട് സമീപത്ത് നിന്ന് കുറെ സ്ത്രീകൾ കൂടിയിട്ട്.
അമ്മയെയും കുഞ്ഞിനേയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു തടിച്ചുകൂടിയ ആളുകൾക്കിടയിലൂടെ നടന്ന നീങ്ങിയ ആവൃദ്ധിയെ പിന്നീട് ആരും കണ്ടില്ല. അപകടത്തിൽപ്പെട്ട ആളുകളെ ആശുപത്രിയിൽ എത്തിക്കാൻ പോലും കരുണ കാണിക്കാത്ത ആളുകളുടെ കാലത്ത് പ്രതിഫലം ഒന്നും ആഗ്രഹിക്കാതെ ഇതുപോലെയുള്ള സ്നേഹം നൽകുന്ന മാതൃകകളാണ് എല്ലാവർക്കും പാഠം. നല്ല ആളുകൾ നമുക്ക് ചുറ്റും ഇപ്പോഴുമുണ്ട് എന്നതിന്റെ തെളിവു കൂടിയാണ് ഇത്.