ഉമ്മ അയാൾക്ക് എന്നെ ശരിക്കും ഇഷ്ടമാണ്. ഇന്ന് അയാൾ എന്റെ മുടിയിഴകളിൽ ചുംബിച്ചു. എന്തൊരു അഴകാണ് നിന്റെ കാർകൂന്തൽ എന്ന് പറഞ്ഞിട്ട്. അത് കേട്ടപ്പോൾ ഉമ്മ ഒന്ന് ശ്രദ്ധിക്കാതിരുന്നില്ല ഇവനെക്കുറിച്ച് ഇപ്പോൾ കുറെ ആയല്ലോ കേൾക്കുന്നു. അവൾക്ക് എന്തും തുറന്നു പറയാനുള്ള ഒരു കൂട്ടുകാരിയെ പോലെയായിരുന്നു ഉമ്മ. ഒരു ദിവസത്തെ എല്ലാ കാര്യങ്ങളും എല്ലാ അനുഭവങ്ങളും എല്ലാം തന്നെ ഉമ്മയോട് വന്ന് പറയുമായിരുന്നു ഉമ്മയെല്ലാം അതിന്റേതായ ഗൗരവത്തിലെ എടുക്കാറുള്ളായിരുന്നു.
പക്ഷേ എന്നു പറഞ്ഞത് ഉമ്മയ്ക്ക് ചെറിയൊരു ഞെട്ടലാണ് ഉണ്ടാക്കിയത്. ഇന്റർനെറ്റ് കഫയിൽ ജോലിക്ക് നിൽക്കുന്ന അവളുടെ മുതലാളിയുടെ കൂട്ടുകാരനാണ് ഇയാൾ. ഞാൻ എന്റെ എല്ലാ കാര്യങ്ങളും അയാളോട് പറഞ്ഞു ഉമ്മ എനിക്ക് ഇതിൽ കൂടുതൽ മുടിയുണ്ടായിരുന്നു എന്നും ഒരു അസുഖം വന്നതിനുശേഷം ആണ് മുടിയെല്ലാം പോയതെന്നും അപ്പോൾ അയാൾക്ക് എന്നോടുള്ള സ്നേഹം കൂടി വന്നു. അപ്പോഴാണ് എന്റെ മുടിയിഴകൾ അയാൾ ചുംബിച്ചത്. മോളെ നിനക്ക് ഞാനും എനിക്ക് നീയും മാത്രമേയുള്ളൂ എന്തൊക്കെ പറഞ്ഞാലും നീ ഒന്ന് സൂക്ഷിക്കണം.
ഇവൾക്ക് അഞ്ച് വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ആയിരുന്നു ഉപ്പ ഇവരെ വിട്ടുപോയത്. ഒരു ദിവസം രാവിലെ എഴുന്നേൽക്കാൻ വൈകിയപ്പോൾ ഉമ്മ അവളുടെ അടുത്തേക്ക് ചെന്നതാണ് അപ്പോഴാണ് ജീവനുവേണ്ടി പിടയുന്ന മകളെ കണ്ടത്. എല്ലാവരെയും വിളിച്ച് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മകൾക്ക് അർബുദം ആണെന്ന് സത്യം ഡോക്ടർ വെളിപ്പെടുത്തി. 2 ലക്ഷം രൂപ അവിടെ കെട്ടിവയ്ക്കണമെന്നും ഓപ്പറേഷൻ വേണമെന്ന് പറഞ്ഞു. മറ്റുള്ളവരുടെ വീട്ടിൽ അടുക്കളപണി ചെയ്താണ് ജീവിക്കുന്നത്.
എന്നും തന്നെ കഷ്ടപ്പാടുകളെ കുറച്ചു ഡോക്ടറോട് പറഞ്ഞപ്പോൾ അവർ സഹായിക്കാം എന്ന് പറഞ്ഞു എങ്കിലും കുറച്ചു രൂപ ഞാൻ തന്നെ ഒരുക്കി കൊടുക്കണം ആയിരുന്നു. താൻ ജോലി ചെയ്യുന്ന വീട്ടിലെ മുതലാളി എപ്പോഴും തന്റെ ശരീരത്തിന് വേണ്ടി ആഗ്രഹിച്ചത് ഉമ്മാക്ക് ഓർമ്മ വന്നു മകളുടെ ചികിത്സയ്ക്കുവേണ്ടി പണം ചോദിച്ചപ്പോൾ തിരികെ ചോദിച്ചത് എന്റെ ശരീരം മാത്രമായിരുന്നു. പക്ഷേ എന്റെ മകൾക്ക് മുൻപിൽ അത് എനിക്ക് സമ്മതിക്കേണ്ടതായി വന്നു. ചികിത്സയ്ക്ക് ശേഷം അവൾ ഭേദമായി എങ്കിലും വീണ്ടും അതിനുള്ള സാധ്യതയുണ്ട് എന്ന് ഡോക്ടർമാർ അന്നേ പറഞ്ഞിരുന്നു.
ഇനിയും അവളെ ഒരു സങ്കടത്തിലേക്ക് തള്ളി കളയാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയിട്ട് ഉമ്മ അന്ന് തന്നെ അയാളെ കാണാനായി കഫയിലേക്ക് പോയി. അബു എന്നായിരുന്നു ആ യുവാവിന്റെ പേര് അവനെ കണ്ട് കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞു അവന് തിരിച്ചു ഒന്നും തന്നെ പറയാൻ ഉണ്ടായിരുന്നില്ല. പിന്നീട് അയാൾ ഇന്റർനെറ്റ് കഫയിലേക്ക് വരാറില്ലെന്നും അയാൾ ജോലിക്കായി പോയി എന്നുമെല്ലാം മകൾ പറയുന്നത് ഞാൻ കേട്ടു. കുറച്ചു ദിവസങ്ങൾക്കുശേഷം അവൾ വീണ്ടും ക്ഷീണതയായി അസുഖങ്ങളെല്ലാം വന്നു തുടങ്ങി.
ഡോക്ടറെ കാണിച്ചപ്പോൾ ഇനി അധികം ദിവസമില്ലെന്നും മകൾ മരിക്കാൻ പോവുകയാണ് നമ്മുടെ സത്യം ഞാൻ തിരിച്ചറിഞ്ഞു. ഇനി അവളുടെ ജീവൻ പിടിച്ചുനിൽക്കാൻ വേണ്ട പൈസയോ അതിനുള്ള സമയമോ ഇല്ല. മരവിച്ച അവസ്ഥയിലായിരുന്നു അവളുടെ ജീവനുവേണ്ടി ഞാൻ ഹോസ്പിറ്റലിൽ ഡോക്ടറുടെ അടുത്ത് നിന്നത്. അവളെ ഒന്ന് കാണണം പൈസ ഞാൻ അടച്ചോളാമെന്ന് പറഞ്ഞപ്പോൾ പൈസയെല്ലാം ഒരാൾ അടച്ചു അയാളും അവളെ കാണണം എന്ന് പറയുന്നുണ്ട്.
നേഴ്സ് ചൂണ്ടിക്കാണിച്ച വ്യക്തിയിലേക്ക് ഉമ്മ നോക്കി. അത് അബു ആയിരുന്നു അബുവിനെ കണ്ടതും അമ്മ ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു ഇരുവരും ചേർന്ന് അവളെ കാണാനായി പോയി. അവരെ നോക്കി അവൾ കുറെ നേരം പുഞ്ചിരിച്ചു. എന്നാൽ കുറച്ചു സമയത്തിനുശേഷം ഡോക്ടർ പറഞ്ഞതുപോലെ അവൾ ഞങ്ങളെ വിട്ടു പോയി. ജീവിതത്തിൽ ഒറ്റയ്ക്ക് ആവരുത് എന്ന് കരുതി ഒരാളെ കൂടി ഏൽപ്പിച്ചായിരുന്നു അവൾ യാത്രയായത്.