ജന്മദിനത്തിൽ മറ്റുള്ളവർക്ക് ആയി മിട്ടായി നീട്ടി ഒരു കുഞ്ഞ്.. ഈ അമ്മയുടെയും കുഞ്ഞിനെയും സ്നേഹം കണ്ടാൽ ആരുടേയും കണ്ണ് നിറഞ്ഞു പോകും.

പിറന്നാൾ ദിവസം എല്ലാവർക്കും തന്നെ വളരെ പ്രത്യേകതകൾ നിറഞ്ഞ ഒരു ദിവസമാണ്. വ്യത്യസ്തമായ രീതിയിൽ നമ്മളെല്ലാം ആഘോഷിക്കുകയും ചെയ്യും അത്തരം ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാക്കുന്നത് ഫുട്പാത്തിൽ ൽ ഇരിക്കുന്ന ഒരു അമ്മയും കുഞ്ഞുങ്ങളും അവരുടെ മുന്നിലൂടെ നടന്നു പോകുന്നവർക്കെല്ലാം കയ്യിലുള്ള കുഞ്ഞ് പൊതി അവർക്കായി നീട്ടിക്കൊണ്ട് അതിലെ മിഠായികൾ കൊടുക്കുകയാണ് ചെയ്യുന്നത്.

   

കാര്യം എന്താണെന്ന് തിരക്കിയപ്പോഴാണ് തന്റെ മകന്റെ പിറന്നാൾ ആണെന്നും എങ്ങനെയെങ്കിലും ആഘോഷിക്കണം എന്ന് ആഗ്രഹം കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്നും ആ അമ്മ നിഷ്കളങ്കമായി പറയുന്നത്. മുന്നിലൂടെ കടന്നു പോകുന്ന വഴി ചിലർ കാരണം ഒന്നും തിരക്കാതെ മിട്ടായി വാങ്ങി കൊണ്ടു പോകുന്നത് കാണാം. മറ്റു ചിലരാകട്ടെ വാങ്ങാൻ മടി കാണിക്കുന്നതും കാണാം.

എന്നാൽ നല്ല മനസ്സുള്ള ചിലരെങ്കിലും മിട്ടായി വാങ്ങി കുട്ടിയെ പിറന്നാൾ ആശംസിക്കുന്നതും ചിലർ കുഞ്ഞിനായി ചില സമ്മാനങ്ങൾ നൽകുന്നതും വീഡിയോയിൽ കാണാം. ഈ ദിവസം ഞങ്ങൾ ഒന്നും തന്നെ കഴിച്ചില്ല എങ്കിലും മകന്റെ പിറന്നാൾ ആഘോഷിക്കണം എന്നുണ്ടായിരുന്നു വീടില്ലാത്ത കൊണ്ടാണ് ഇവിടെ വന്നിരിക്കുന്നത് എന്നും ആ അമ്മ പറഞ്ഞു.

പാളയം ബസ് സ്റ്റാൻഡിൽ ആണ് ഇവരുടെ താമസം. ഒരുപാട് പണം മുടക്കി കൊണ്ട് വളരെയധികം ആഘോഷപൂർവ്വം നടത്തുന്ന ഇന്നത്തെ കാലത്തെ പിറന്നാൾ പരിപാടികൾക്കു മുന്നിൽ ഈ അമ്മ തന്റെ സ്വന്തം മകന്റെ പിറന്നാൾ ആഘോഷിക്കുന്നതിന് നിന്നെല്ലാം വളരെയധികം വ്യത്യസ്തവുമാണ് ഒരുപാട് സന്തോഷം നൽകുന്നതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *