ക്യാമറയുമായി വിനുവിനോടൊപ്പം ആ വരാന്തയിലൂടെ നടക്കുമ്പോൾ ചുറ്റും കാണുന്ന മുഖങ്ങളിലെ ഭാവങ്ങൾക്ക് ഓരോ അർത്ഥമുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു. ക്യാമറ കണ്ണിലൂടെ ജില്ലയിലെ മാനസികാരോഗ്യ കേന്ദ്രത്തിന്റെ ചിത്രങ്ങൾ പകർത്തുമ്പോൾ ഒന്ന് ഞാൻ തിരിച്ചറിഞ്ഞു കെട്ടിടവും ഇവിടെ അന്ത്യവാസികളും മനസ്സും ഒരുപോലെയാണ് രണ്ടും വളരെ ഇരുണ്ടത് വേറെ പഴകിയ ദ്രവിച്ചതും അരക്ഷിതമായ സ്ഥാപനം. ചന്ദ്രേട്ടാ സീനിയർ ഡോക്ടറാണ് വിളിച്ചത് ഇതാണ് ചന്ദ്രേട്ടൻ. ഇവിടുത്തെ വാടൻ എന്നോ അറ്റൻഡർ എന്നോ ഹെൽപ്പർ എന്നോ എന്തുവേണമെങ്കിലും വിളിക്കാം.
എന്നെക്കാൾ അധികം ചന്ദ്രേട്ടനെ ഇവിടെയുള്ള കാര്യങ്ങൾ നന്നായി അറിയാം. ഞങ്ങളെല്ലാവരും ചന്ദ്രേട്ടനിലേക്ക് തിരിഞ്ഞു. ഞങ്ങൾ ചോദിക്കുന്നത് മുൻപ് തന്നെ ചന്ദ്രേട്ടൻ അവിടെയുള്ള കാര്യങ്ങൾ ഞങ്ങളോട് പറയാൻ തുടങ്ങി. ഡോക്ടർ പറഞ്ഞിരുന്നു ചാനലിൽ നിന്ന് ഇവിടെയുള്ള കഥകൾ പിടിക്കാൻ ആളുകൾ വരുന്നു എന്ന്. ഇത് അതിനു പറ്റിയ സ്ഥലം തന്നെയാണ് സ്വന്തമാണെന്ന് പോലും അറിയാതെ ജീവിക്കുന്ന കുറെ ജന്മങ്ങൾ. അതിൽ ചിലർ വളരെയധികം അപകടകാരികളാണ്.
എന്നാൽ ഇതുപോലെയുള്ള ആളുകൾ ഉപദ്രവകാരികൾ അല്ല. ചന്ദ്രേട്ടൻ പറഞ്ഞ ദിശയിലേക്ക് നോക്കിയപ്പോൾ പരസ്പരബന്ധമില്ലാതെ ഒരുപാട് പേർ സംസാരിക്കുന്നതും എവിടേക്കോ നടക്കുന്നതും ഞങ്ങൾക്ക് കാണാമായിരുന്നു. പഴയകാലത്തിന്റെ ഓർമ്മകളിൽ തങ്ങി നിൽക്കുന്നവരായിരുന്നു കുറെ ആളുകൾ. സ്വന്തം കുടുംബത്തിനുവേണ്ടി ചോര നീരാക്കി പണിയെടുത്ത് അവസാനം അവരെ വീട്ടിൽ നിന്നും ഇറക്കി വിട്ടതോടെ മാനസിക നില തെറ്റിയ ഒത്തിരി ആളുകൾ. സ്വന്തം കുടുംബത്തിനുവേണ്ടി വേശ്യാകേണ്ടി വന്ന സ്ത്രീ ജന്മങ്ങളുടെ കഥകൾ.
ചന്ദ്രേട്ടൻവിശദീകരിച്ച് എല്ലാം പറഞ്ഞു തുടങ്ങി. എന്നാൽ ഭ്രാന്ത് ഇല്ലെങ്കിലും ഭ്രാന്തനായി ജീവിക്കുന്ന ഒരാളുണ്ട് ഇവിടെ. മറ്റുള്ളവർക്ക് വേണ്ടി ഗുണ്ടാപണി ചെയ്തു. ഒടുവിൽ ശിക്ഷ ലഭിക്കുന്നതിന് ഭ്രാന്തനായി അഭിനയിച്ചു. ഇനി ജീവിതകാലം ഇതുപോലെ തന്നെ ഭ്രാന്തനായി ജീവിക്കേണ്ടി വരുന്നു. സമയം പോയത് അറിയില്ല. ചോറുണ്ണാൻ വേണ്ടി ചന്ദ്രേട്ടൻ പോയപ്പോൾ ഡോക്ടറോട് ചന്ദ്രനെ പറ്റി ഞങ്ങൾ ചോദിച്ചു.
ഡോക്ടർ പറഞ്ഞു നിങ്ങളുടെ ഈ ഡോക്യുമെന്ററി മുഴുവനാക്കണമെങ്കിൽ അതിൽ ചന്ദ്രേട്ടൻ ഉണ്ടായിരിക്കണം. അമ്മയ്ക്ക് മാനസികരോഗം ആയതിനെ തുടർന്ന് 10 വയസ്സിൽ ഇവിടെയെത്തിയതാണ് ചന്ദ്രേട്ടൻ. അമ്മയുടെ മരണശേഷം ഇവിടെ നിന്നു പോകാൻ ചന്ദ്രേട്ടന് കഴിഞ്ഞിട്ടില്ല. ഇവിടെയുള്ളവർക്ക് വേണ്ടി സ്വത്തിന്റെ എല്ലാ ഭാഗവും വിറ്റു. ഞങ്ങളോട് പോലും ഭ്രാന്തമായി പെരുമാറുന്ന ആളുകൾ ചന്ദ്രേട്ടനെ കാണുമ്പോൾ പരസ്പര ബന്ധമില്ലാതെ കിടക്കുന്ന അവരുടെ മനസ്സിൽ ചന്ദ്രനോട് ഒരു പ്രത്യേക സ്നേഹമാണ് എല്ലാവർക്കും ഉള്ളത്.