തലച്ചോറിനു വളർച്ചയില്ലാത്തതുകൊണ്ട് വളരെ പെട്ടെന്ന് മരിക്കുമെന്ന് ഡോക്ടർമാർ വിധിയെഴുതിയ കുട്ടി. എന്നാൽ ഇത് വൈദ്യശാസ്ത്രത്തിന് പോലും വിശ്വസിക്കാൻ പറ്റിയില്ല.

വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഭുവൻ ബ്രിട്ടാണി ദമ്പതികൾക്ക് അവനെ കിട്ടിയത്. എന്നാൽ പതിനേഴാമത്തെ ആഴ്ചയിലെ ചെക്കപ്പിൽ ആയിരുന്നു കുട്ടിക്ക് തലച്ചോറിനെ വളർച്ചയില്ല എന്ന് ഡോക്ടർമാർ കണ്ടെത്തിയത്. കുട്ടിയെ ജീവനോടെ ലഭിക്കാൻ ഉള്ള സാധ്യത ഒരു ശതമാനം പോലുമില്ല എന്നും അബോട്ട് ചെയ്യണമെന്നും ഡോക്ടർമാർ മാതാപിതാക്കൾക്ക് നിർദ്ദേശം നൽകി. എന്നാൽ ആ അമ്മയ്ക്ക് അത് താങ്ങാൻ ആവുന്നത് ആയിരുന്നില്ല. അവർ കുഞ്ഞിനെ അപകട ചെയ്യാൻ അനുവദിച്ചില്ല .

   

എന്തുവന്നാലും അത് സഹിക്കാൻ താൻ തയ്യാറാണ് എന്ന് പറഞ്ഞ് തീരുമാനത്തിൽ ഉറച്ചുനിന്നു. മാസങ്ങളെല്ലാം തന്നെ പ്രാർത്ഥനയോടെ അവർ കഴിച്ചുകൂട്ടി ഒരു ദിവസമെങ്കിലും കുട്ടിയെ ജീവനോടെ കിട്ടിയാൽ മതി എന്നായിരുന്നു അവർ ദൈവത്തോട് കേണപേക്ഷിച്ചത് ഏഴാം മാസത്തിലെ അടുത്ത ചെക്കപ്പിൽ കുഞ്ഞിനെ ചെറിയ രീതിയിലുള്ള തലച്ചോർ വളർച്ചയുണ്ടെന്ന് കണ്ടെത്തി പക്ഷേ കുഞ്ഞിന്റെ ജീവൻ വരെ രക്ഷിക്കാൻ പോകുന്നതല്ല ആയിരുന്നു. എട്ടാം മാസത്തിൽ കുഞ്ഞ് അനങ്ങി തുടങ്ങിയതോടെ ആ അമ്മയ്ക്ക് പ്രതീക്ഷ വന്നു ഒമ്പതാം മാസത്തിൽ സുഖപ്രസവത്തിൽ അവൻ പുറത്തേക്കു വന്നു. ജനിക്കുമ്പോൾ കുട്ടിക്ക് 20% മാത്രമായിരുന്നു .

തലച്ചോറിന്റെ വളർച്ച ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ രണ്ടോ മൂന്നോ ദിവസത്തിൽ അവയവങ്ങൾ പ്രവർത്തനക്ഷതമായി മരണം സംഭവിക്കും എന്ന് ഡോക്ടർമാർ വീണ്ടും വിധിയെഴുതി എന്നാൽ മരണത്തിന് കീഴടങ്ങാൻ ആ കുഞ്ഞു പോരാളി തയ്യാറായിരുന്നില്ല. വൈദ്യശാസ്ത്രത്തെ പോലും നിർവചിക്കാൻ കഴിയാത്ത ഒരു അത്ഭുത ജീവിതമായിരുന്നു അവന്റേത് അതോടെ അവന്റെ ജീവിതകഥ ലോകം മുഴുവൻ പറയുന്നു അവന്റെ നീലക്കണ്ണുകളും ആകർഷണമായ മുടിയും നിഷ്കളങ്കമായ പുഞ്ചിരിയും ആരുടെയും മനം കവരുന്നതായിരുന്നു .

തലച്ചോറ് വളർച്ച ഇല്ലാത്തതു കൊണ്ട് തന്നെ സംസാരിക്കാനും കേൾക്കാനും അവന് സാധിക്കില്ലായിരുന്നു പക്ഷേ തന്റെ മാതാപിതാക്കളെ പ്രത്യേക ചലനങ്ങളിലൂടെ അവൻ സംസാരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അവനെ സംരക്ഷിക്കാൻ ആ അച്ഛനും അമ്മയും ജോലി വരെ ഉപേക്ഷിച്ചു കാരണം കരഞ്ഞു നൽകിയ ഈ ജീവൻ എത്രനാൾ ഉണ്ടാകും എന്ന് ആർക്കും പ്രവചിക്കാൻ സാധിക്കില്ലായിരുന്നു. അങ്ങനെ നീണ്ട അഞ്ചുവർഷങ്ങൾ ആ കുഞ്ഞ് സന്തോഷത്തോടെ ജീവിക്കുകയും ചെയ്തു. എന്നാൽ തലച്ചോറിന്റെ വികാസ കുറവ് ശാരീരികമായി അവനെ തളർത്താൻ തുടങ്ങിയ ഒടുവിൽ ആ കുഞ്ഞ് മരണപ്പെടുകയും ചെയ്തു. തന്റെ അച്ഛന്റെ കയ്യിൽ കിടന്ന് പുഞ്ചിരിയോടെ അവൻ മരണപ്പെട്ടു.

അവന്റെ വിയോഗത്തെക്കുറിച്ച് അമ്മയുടെ വാക്കുകൾ ഇങ്ങനെ ഈ അഞ്ചുവർഷംകൊണ്ട് തന്റെ ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ ഉള്ള ഓർമ്മകൾ അവൻ വന്നു ഞങ്ങൾ ഇത് പ്രതീക്ഷിച്ചത് തന്നെയായിരുന്നു അവനൊരു കുറവും ഉണ്ടാകാതെ മരണംവരെ നോക്കണം എന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം അത് സാധിച്ചു. ഞങ്ങൾ അതിൽ വളരെയധികം സന്തുഷ്ടരുമാണ് അംഗവൈകല്യത്തോടെ ആണ് കുഞ്ഞു ജനിക്കുന്നത് എന്നറിഞ്ഞിട്ടും ആ കുഞ്ഞു ജീവൻ നശിപ്പിച്ചു കളയാതെ അവന്റെ കണ്ണുകൾ അടയും വരെ സംരക്ഷിച്ച ഈ മാതാപിതാക്കൾ തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ച മാതാപിതാക്കൾ.

Leave a Reply

Your email address will not be published. Required fields are marked *