കാമുകി മറ്റൊരുത്തനുമായി കിടക്ക പങ്കിടുന്നത് കണ്ട യുവാവ് മരിക്കാൻ തീരുമാനിച്ചു. എന്നാൽ ആ യുവാവിന്റെ ജീവിതത്തിൽ സംഭവിച്ചത് കണ്ടോ.

വയ്യ എനിക്ക് വയ്യ. അവളുടെ വിടർന്ന മാറിടത്തിൽ നിന്നും അവൻ തല ഉയർത്തിനേരെ ജനാലയുടെ അരികിലേക്ക് പോയി. ഒന്നും മനസ്സിലാകാതെ അവൾ അവനെ നോക്കി തന്നെ ഇരുന്നു. ഇന്നത്തെ രാത്രി ഞാൻ ഉറക്കം ഉണരില്ല ഇന്നെന്റെ അവസാന രാത്രിയാണ്. എന്തുപറ്റി അവൾ ചോദിച്ചു. സ്വന്തം കാമുകിയും മറ്റൊരുത്തന്റെ കൂടെ കിടന്നത് നേരിട്ട് കാണാൻ ഇടയായ വ്യക്തിയാണ് ഞാൻ. എന്റെ മാനസികാവസ്ഥ നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്നതിലും അപ്പുറമാണ്.

   

നിങ്ങൾക്ക് അത് പറഞ്ഞാൽ മനസ്സിലാകില്ല കാരണം നിങ്ങൾ ആരെയും പ്രണയിച്ചു കാണില്ല അതുപോലെ നിങ്ങളെ ആരെയും പ്രണയിച്ചു കാണില്ല. അവൾ കളിയായി ചിരിച്ചു. ഈ ലോകത്ത് നിന്ന് വിട പറയുന്നതിൽ മുൻപ് ഒരു പെണ്ണ് എന്താണെന്ന് എനിക്കറിയണമായിരുന്നു. അതിനാലാണ് ആദ്യമായി അവസാനമായും നിങ്ങളോട് ഇവിടേക്ക് വരണം എന്ന് ഞാൻ പറഞ്ഞത്. ഇനി നിങ്ങൾ പൊയ്ക്കോളൂ. അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു വസ്ത്രങ്ങൾ വീണ്ടും അവൻ കൊടുത്ത പൈസ ബാഗിൽ തന്നെയുണ്ട് എന്ന് ഉറപ്പുവരുത്തി മുറിയിൽ നിന്നും പുറത്തിറങ്ങി.

തിരികെ പോകുന്നതിനിടയിൽ അവൻ അവളോട് ചോദിച്ചു. ഞാൻ നിങ്ങളെ ഒന്ന് കെട്ടിപ്പിടിച്ചു കൊള്ളട്ടെ. അവൾ അവന്റെ അടുത്തേക്ക് വന്ന് കെട്ടിപ്പിടിച്ച് നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. അവന്റെ മിഴികൾ നിറഞ്ഞൊഴുകുന്നത് അവൾ കണ്ടു. നിങ്ങൾ ഈ രാത്രി ശരിക്കും മരിക്കാൻ പോവുകയാണോ. അങ്ങനെയാണെങ്കിൽ മുൻപുള്ള കുറച്ചു നിമിഷങ്ങൾ എന്നോടൊപ്പം ചിലവഴിക്കാമോ. അവൻ ശരിയെന്ന് പറഞ്ഞു. അവളുടെ കയ്യും കോർത്ത് പിടിച്ച് ഇരുട്ടു നിറഞ്ഞ തെരുവോരങ്ങളിലൂടെ അവൻ നടന്നു. നിരവധി കാഴ്ചകൾ ആയിരുന്നു അവൻ കണ്ടത്.

നടക്കുന്നതിനിടയിൽ അവരുടെ മുൻപിലേക്ക് ഒരു ചെറിയ ബ്രെഡിന്റെ കഷണം കടിച്ചുപിടിച്ച് ഒരു നായ മുന്നിലേക്ക് ചാടി വീണു. എന്നാൽ ഇരിട്ടില്ലെന്ന് വന്ന ഏതോ ഒരു രൂപം ആ നായയുടെ കയ്യിൽ നിന്നും കഷ്ണം തട്ടിപ്പറിച്ച് മറഞ്ഞു. കുറച്ചുകൂടി നീ അപ്പോൾ ദുർഗന്ധം ഓടയുടെ അരികിൽ നിന്ന് ഒരു താരാട്ട് ഗീതം അവൻ കേട്ടു. വഴിയരികിൽ തിരുവുനായ്ക്കളുടെ കൂടെ കിടന്നുറങ്ങുന്ന കുറെ ചെറിയ ജന്മങ്ങൾ. കാലില്ലാതെ കിടന്നുറങ്ങുന്ന നിരവധി ഭിക്ഷാടനക്കാർ. അവന്റെ മനസ്സിനെ വല്ലാതെ ഉലക്കുന്ന ദൃശ്യങ്ങൾ ആയിരുന്നു അവയെല്ലാം.

നടത്തം അവസാനിച്ചത് അവളുടെ വീട്ടിലേക്ക് ആയിരുന്നു. അവൾ അവനെ വീട്ടിലേക്ക് ക്ഷണിച്ചില്ല കാരണം വയ്യാതെ കിടക്കുന്ന ഭർത്താവും അവളുടെ മക്കളും അവനെ കാണാൻ പാടില്ലെന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു. നിങ്ങൾ എങ്ങോട്ടാണ് പോകുന്നത് അവൾ ചോദിച്ചു. എന്റെ വീട്ടിലേക്ക് അവിടെ എന്നെയും കാത്ത് അച്ഛനും അമ്മയും എനിക്കൊരു കൂടപ്പിറപ്പും ഉണ്ട്. അപ്പോൾ മരിക്കാൻ പോകുന്നില്ലേ. അവൻ കളിയായി അവളുടെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചു. പ്രണയ നൈരാശത്തേക്കാൾ വലുതാണ് ഈ ലോകത്ത് മറ്റൊരുപാട് കാര്യങ്ങളുണ്ട് തിരിച്ചറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം.

Leave a Reply

Your email address will not be published. Required fields are marked *