സ്ഥിരമായി വരുന്ന സമയത്തിനേക്കാൾ നേരം വൈകി മകനെ കാണാതിരുന്നപ്പോൾ അമ്മ വളരെയധികം ഭയപ്പെട്ടു. നേരത്തെ കാത്തിരിപ്പിന് ശേഷം വാടി തളർന്നുവരുന്ന മകനെ കണ്ട് അമ്മ ഓടി ചെന്നു. എനിക്കൊന്നും പറ്റിയില്ല അമ്മ. ഉമ്മ ഭക്ഷണം കഴിച്ചു കിടന്നോളൂ ഞാൻ പുറത്തുനിന്ന് കഴിച്ചു. അതും പറഞ്ഞ് അവൻ വാതിൽ അടച്ചു. മകനെ പിന്നീട് ശല്യം ചെയ്യേണ്ട എന്ന് കരുതി അമ്മ തിരികെ റൂമിലേക്ക് പോയി. വളർന്നു കട്ടിലേക്ക് വീഴുമ്പോഴും അവളെ കുറിച്ചുള്ള ഓർമ്മകൾ ആയിരുന്നു. എത്ര പെട്ടെന്നാണ് അവൾക്ക് എന്നെ മറക്കാൻ സാധിച്ചത് പഴയ ഓർമ്മകളിലേക്ക് പതിയെ വഴുതി വീഴുമ്പോഴും എപ്പോഴാണ് ഉറങ്ങിപ്പോയത് എന്ന് അവൻ അറിയില്ലായിരുന്നു.
രാവിലെ വാതിലിൽ അമ്മയുടെ തട്ടുകേടാണ് എഴുന്നേറ്റത്. ജോ വേഗം എഴുന്നേൽക്കാൻ നമുക്ക് ഒരു സ്ഥലം വരെ പോകണം. തുറന്നപ്പോൾ അമ്മയാണ് കണ്ടത്. വേഗം തന്നെ കുളിച്ച് റെഡിയായി അമ്മയോടൊപ്പം ഇറങ്ങി. തനിക്കിപ്പോൾ ഇതുപോലെ ഒരു യാത്ര വളരെ അത്യാവശ്യമാണെന്ന് ജോ ക്ക് അറിയാമായിരുന്നു. അമ്മ പറഞ്ഞതുപോലെ കുറച്ച് പലഹാരങ്ങൾ എല്ലാം വാങ്ങി നേരെ പോയത് ഒരു വീട്ടിലേക്ക് ആയിരുന്നു ഭർത്താവ് മരിച്ച രണ്ടു കുഞ്ഞുങ്ങളെ കഷ്ടപ്പെട്ട് നോക്കുന്ന ഒരു വിധവയുടെ വീട്ടിലേക്ക്.
അവരെ കണ്ടതും അമ്മ കയ്യിൽ ഇരുന്ന കുറച്ച് പൈസ അവരെ ഏൽപ്പിച്ചു കൂടാതെ മക്കൾക്ക് വാങ്ങിയ പലഹാരവും നീട്ടി കൊടുത്തു. അവരുടെ ഇളയ മകൻ എന്റെ അടുത്തുവന്ന് ചുറ്റി തിരിയുന്നത് ഞാൻ ശ്രദ്ധിച്ചു. അവനെ എന്റെ മടിയിൽ ഇരിക്കണമായിരുന്നു ഞാൻ അവനെ ആദ്യം അടിയിലേക്ക് മടി കാണിച്ചു എങ്കിലും പിന്നീട് ആ കുഞ്ഞ് ശരീരത്തിന്റെ ചൂട് അവനിലേക്ക് അടുത്തുവന്നു. തിരികെ വീട്ടിലേക്ക് വന്നു റൂമിൽ ഇരിക്കുമ്പോഴും ആ കുഞ്ഞിന്റെ ചൂട് ശരീരത്തിൽ അപ്പോഴും ഉണ്ടായിരുന്നു.
നാലുവർഷമായി പ്രിൻസിയുമായി ഇഷ്ടത്തിലായിരുന്നു പെട്ടെന്ന് ഒരു ദിവസം കാണണം എന്നു പറഞ്ഞു. അച്ഛനെ അറ്റാക്ക് വന്നത് കാരണം എത്രയും പെട്ടെന്ന് അവളുടെ വിവാഹം നടത്തണം എന്ന് അവർ തീരുമാനിച്ചു അച്ഛന്റെ കൂട്ടുകാരന്റെ മകനുമായി വിവാഹം ആലോചിച്ചു എന്ന് പറഞ്ഞു എത്ര പെട്ടെന്നാണ് അവൾ തന്നെ ജീവിതത്തിൽ നിന്ന് വിട്ടുപോയത്. വിഷമം സഹിക്കാൻ കഴിയുന്നില്ല. പിറ്റേദിവസം വാതിലിൽ പിന്നെയും അമ്മയുടെ തട്ട് കേട്ടാണ് എഴുന്നേറ്റത്. ഇന്നെന്തുമായാണ് അമ്മ വന്നിരിക്കുന്നത്. വീടിന്റെ അടുത്ത് ഉള്ള റോസി എന്ന പെൺകുട്ടിയുമായി അവളുടെ അച്ഛന്റെയും കൂടെ ഹോസ്പിറ്റലിൽ നിന്ന് കൂട്ടുപോകാൻ ആയിരുന്നു അമ്മയുടെ ഇന്നത്തെ ആവശ്യം.
ഓരോ ദിവസവും അമ്മ മകനുവേണ്ടി ഓരോ ജോലികൾ മാറ്റിവയ്ക്കുമായിരുന്നു. മടി കാണിച്ചിട്ട് ആണെങ്കിലും ഞാൻ അമ്മ പറഞ്ഞതുപോലെ പോയി. തളർന്നുപോയ അവൾ എപ്പോഴും വളരെയധികം ആക്ടീവ് ആണ്. അമ്മയോട് ചോദിച്ചപ്പോൾ ആയിരുന്നു അവളുടെ അവസ്ഥ അറിയാൻ കഴിഞ്ഞത്. അമ്മ പറഞ്ഞു മോനെ നമ്മുടെ ചുറ്റും നോക്കിയാൽ ഒരുപാട് വിഷമതകൾ ഉള്ളവരെ കാണാൻ സാധിക്കും. അവരെയെല്ലാം നിനക്ക് കഴിയും പോലെ നീ സഹായിക്കുക. പ്രണയിക്കേണ്ട എന്ന് ഞാൻ പറയില്ല.
പക്ഷേ നിന്റെ ജീവിതവും നിന്റെ ജോലിയും എല്ലാം അതിനു മാത്രമായി നീ മാറ്റിവയ്ക്കരുത്. എന്റെ ജീവിതം അത് മാത്രം ആക്കി നീ പാഴാക്കി കളയാൻ അമ്മ സമ്മതിക്കില്ല. അമ്മ കാത്തുവെച്ചത് കുറെ കുട്ടികളെ ആയിരുന്നു. അവർക്ക് ട്യൂഷൻ പഠിപ്പിക്കാൻ ഒരാളെ ആവശ്യമായിരുന്നു. പിന്നീട് ആ നാട്ടിലെ ഒരു ട്യൂഷൻ മാസ്റ്ററായി ഞാൻ അറിയപ്പെട്ടു മാത്രമല്ല ഇപ്പോൾ പലരും തന്നെ കാണുമ്പോൾ വലിയ ബഹുമാനത്തോടെയാണ് പെരുമാറുന്നത്. എന്റെ വിഷമം ഒന്നുമല്ലായിരുന്നു അതിൽ അധികം വിഷമത്തോടെ കഴിയുന്നവർ എനിക്ക് ചുറ്റും ധാരാളം ആയി കാണാം. ഇപ്പോൾ ഞാൻ വളരെയധികം സന്തോഷവാനാണ് എന്റെ മാറ്റത്തിന് കാരണം എന്റെ അമ്മയാണ്.