പണക്കാരനായ യുവാവിന്റെ വീട്ടിലേക്ക് വന്ന വേലക്കാരിക്ക് സംഭവിച്ചത് കണ്ടോ. കണ്ണ് നിറഞ്ഞു പോകും ഇത് കേട്ടാൽ.

ചേട്ടാ ഒരു 30 35 വയസ്സിന് ഇടയിലുള്ള സ്ത്രീ മതി കേട്ടോ. ശരിയെന്ന ഗോപാലേട്ടൻ തലയാട്ടി. അത് തന്നെയല്ലേ കഴിഞ്ഞപ്രാവശ്യവും വീട്ടിൽ ജോലിക്ക് വേണ്ടി തന്നത് എന്നിട്ടെന്തായി ആ സ്ത്രീ എന്നെ വിളിച്ചിരുന്നു.. ഗിരി ഒരു ചിരിച്ച് മുഖത്തോടുകൂടി നിന്നു. ഗിരിയുടെ വീട്ടിൽ വേലക്കാരികൾ നിൽക്കുന്നത് കൂടിപ്പോയാൽ ഒരുമാസം അല്ലെങ്കിൽ രണ്ടുമാസം. അതുകഴിഞ്ഞ് വേറെ ആരെങ്കിലും ജോലിക്ക് വരും. വീട്ടിലേക്ക് വരുന്ന ജോലി കാര്യങ്ങൾ എന്നു പറയുന്നത് അയാളെ സംബന്ധിച്ചിടത്തോളം സിനിമകളിൽ എല്ലാം കാണുന്നതുപോലെ ഇടയ്ക്ക് കയറിവരുന്ന ചേച്ചിമാരെ പോലെയാണ്.

   

നാളെ വരാൻ പോകുന്ന വേലക്കാരിയെ ഓർത്തായിരുന്നു ഗിരി അന്നേദിവസം കിടന്നുറങ്ങിയത്. പിറ്റേ ദിവസം രാവിലെ തന്നെ അയാൾ നേരത്തെ എഴുന്നേറ്റു. വീടിന്റെ ഉമ്മറത്ത് വരാൻ പോകുന്ന പുതിയ വേലക്കാരിക്ക് വേണ്ടി അയാൾ കാത്തിരുന്നു. സാർ, ആ സ്ത്രീയെ വിളിച്ചപ്പോൾ തല ഉയർത്തി നോക്കി ആരാണ്. ഞാൻ ഗോപാലേട്ടൻ പറഞ്ഞിട്ട് വരുന്ന ആളാണ്. സ്ത്രീ പറഞ്ഞു. ആ ശരി ഞാൻ കുറച്ചുകൂടി പ്രായമുള്ള ആളെയാണ് ഉദ്ദേശിച്ചത്. ഗിരി ഗൗരവം വിടാതെ ചോദിച്ചു എന്താണ് പേര്. അവൾ മറുപടി പറഞ്ഞു മാലിനി.

ശമ്പളത്തിന്റെ കാര്യമെല്ലാം ഗോപാലേട്ടൻ പറഞ്ഞുവല്ലോ അല്ലേ. മാലിനി തലയാട്ടി എന്നാൽ അകത്തേക്ക് പോയിക്കൊള്ളൂ. മാലിനി വീട്ടിലേക്ക് കയറി ജോലികൾ എല്ലാം തന്നെ ചെയ്തു. രാത്രിയ്ക്കുള്ള ഭക്ഷണത്തിന്റെ കാര്യങ്ങളെല്ലാം ഒരുക്കിവെച്ച് വൈകുന്നേരം തന്നെ അവൾ വീട്ടിലേക്ക് തിരികെ പോയി. മാലിനി വന്ന ആദ്യ ദിവസങ്ങളിൽ ഒന്നും തന്നെ യാതൊരു തരത്തിലും അവയളെ ശല്യം ചെയ്യാൻ പോയില്ല. എന്നാൽ കുറച്ചു ദിവസങ്ങൾക്കുശേഷം മാലിനി അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്ന സമയത്തെല്ലാം ഗിരി അടുത്തുപോയി എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കും.

മാലിനിക്ക് അതൊന്നും തന്നെ പ്രശ്നമില്ലാത്ത മട്ടായിരുന്നു. അങ്ങനെ മഴയുള്ള ഒരു ദിവസം അടുക്കളയിൽ ജോലി ചെയ്യുകയായിരുന്നു മാലിനി. പതിവുപോലെ ഗിരി അവളുടെ അടുത്തേക്ക് ചെന്നു. അവളെ അടുത്ത് കൂടെ പോയും തൊട്ടും ഗിരി തന്റെ ശരിക്കുള്ള സ്വഭാവം പുറത്തേക്കെടുത്തു. പക്ഷേ മാലിനിയുടെ പ്രതികരണം അവനെ വല്ലാതെ ഞെട്ടിച്ചു. അവൾ കത്തിയെടുത്ത് അവന്റെ നേരെ നീട്ടി. എടോ തന്റെ പൈസയുടെ കുഴപ്പമൊന്നും എന്റടുത്ത് കാണിക്കേണ്ട. തന്റെ കിന്നാര ശമ്പളം വാങ്ങുന്ന പല പെണ്ണുങ്ങളും കാണും ആ രീതിയിൽ താൻ എന്നെ കാണരുത് പറഞ്ഞേക്കാം. മാലിനിയുടെ പെട്ടെന്ന് ഉണ്ടായ ആ പ്രതികരണം ഗിരിയെ വല്ലാതെ ഞെട്ടിച്ചു. പിന്നീട് അവിടെ നിൽക്കാൻ അവനെ സാധിച്ചില്ല.

വൈകുന്നേരത്തെ ജോലികൾ എല്ലാം തന്നെ കഴിഞ്ഞു വീട്ടിലേക്ക് പോകുമ്പോൾ ഗിരി ഉമ്മറത്ത് തന്നെ ഇരിക്കുന്നുണ്ടായിരുന്നു. മാലിനി യാത്ര പറഞ്ഞിറങ്ങി പക്ഷേ ഇനി ഒന്നും മിണ്ടിയില്ല തിരികെ വന്ന് മാലിനി ഗിരിയോടായി പറഞ്ഞു. അതേ സാറേ, നിങ്ങൾ ആളുകളെ പോലെയല്ല ഞങ്ങൾ സ്ത്രീകൾക്ക് ഏറ്റവും വിലപ്പെട്ടത് അവളുടെ മാനമാണ് അത് വല്ലവരുടെ അടിമുന്നിൽ അടിയറവ് വെച്ചിട്ട് പിന്നെ ജീവിച്ചിരുന്നിട്ട് എന്താ കാര്യം. ഞാൻ ഒരുപാട് സ്ഥലത്ത് ജോലിക്ക് പോയി എല്ലായിടത്തും ആളുകളുടെ വിചാരം പെണ്ണുങ്ങൾ എന്നാൽ അവരെ സുഖിപ്പിക്കുന്ന എന്തോ സാധനമാണ് എന്നാണ് അതുകൊണ്ടുതന്നെ ഒരുപാട് നാൾ അവിടെ നിന്നില്ല.

എനിക്കുമുണ്ട് സാറേ ഒരു ഭർത്താവും കുഞ്ഞുങ്ങളും എല്ലാം. എന്റെ ഭർത്താവ് ഇപ്പോൾ കിടപ്പിലാക്കുന്നതിന് മുൻപ് ഞങ്ങളെ പൊന്നുപോലെയാണ് നോക്കിയത്. ഇപ്പോൾ അയാൾ തന്നു പോയി എന്ന് കരുതി എനിക്ക് അയാളെ ഉപേക്ഷിക്കാൻ സാധിക്കില്ല. മാലിന് അത് പറയുമ്പോഴേക്കും കണ്ണുകൾ എല്ലാം നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. എന്തായാലും സാർ കരുതുന്നതുപോലെയുള്ള ഒരു പെണ്ണല്ല ഞാൻ ഗോപാലേട്ടനോട് പറഞ്ഞോളൂ മറ്റാരെങ്കിലും നോക്കാൻ. ഗിരി മാലിനിയോട് പറഞ്ഞു എന്നോട് ക്ഷമിക്കണം എന്റെ ഭാഗത്തുനിന്ന് ഇനി ഒരിക്കലും ഇതുപോലെ ഉണ്ടാവില്ല. ഇനി ഇതിന്റെ പേരിൽ നാളെ മുതൽ ജോലിക്ക് വരാതിരിക്കേണ്ട. പക്ഷേ ഗിരി അത് പറഞ്ഞു തീരും മുൻപേ അവൾ ഗേറ്റ് കടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *